city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Treatment | ഡോ. എം എസ് ഷീബ ഇവിടെയുണ്ട്

-സുറാബ്

(KasargodVartha) കൊല്ലം സ്വദേശി ഡോ. എം എസ്. ഷീബ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി കാസര്‍കോടാണ്. വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷത്തോളമായി പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബേക്കല്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായി രോഗികളെ ചികിത്സിക്കുന്നു. ആധുനിക ശുശ്രൂഷാ രംഗത്ത് ഹോമിയോ ഫലപ്രദമല്ലെന്ന് പറയുന്നവര്‍ക്കിടയില്‍ ഡോ. എം എസ് ഷീബയെ തേടി ദിവസേന അനേകം രോഗികളാണ് വരുന്നത്. ഇവിടുത്തെ ആതുരാലയം വളരെ ഇടുങ്ങിയതാണ്. വലിയ സൗകര്യമില്ല. എന്നാലും ഡോക്ടറുടെ സേവനം കാത്ത് ടോക്കണെടുത്ത് കാത്തിരിക്കുകയാണ് പലരും. രാവിലെ ഒമ്പതു തൊട്ട് ഉച്ചയ്ക്ക് രണ്ടു മണിയാകുമ്പോഴേക്കും ഏകദേശം നൂറ്റമ്പതോളം ടോക്കണെങ്കിലും തീര്‍ന്നുകാണും.
                 
Treatment | ഡോ. എം എസ് ഷീബ ഇവിടെയുണ്ട്

എന്റെ ഒരനുഭവം പറയട്ടെ. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി മൂത്രാശയ രോഗത്തിന് മരുന്നു കഴിക്കുന്ന ആളാണ് ഞാന്‍. മൂത്ര തടസം, മൈക്രോ ആല്‍ബുമിനൂറിയ. ഗുളിക കഴിച്ചില്ലെങ്കില്‍ മൂത്രം പോകില്ല. അങ്ങനെയാണ് ആരോ പറഞ്ഞതനുസരിച്ചു ഞാന്‍ ഹോമിയോ ചികിത്സതേടി ഇവിടെ എത്തിയത്. മൂന്നുമാസം കൊണ്ടുതന്നെ പ്രോസ്റ്റേറ്റിന്റെ പ്രശ്‌നങ്ങളും യൂറിന്‍ മൈക്രോ ആല്‍ബുമിനും കുറഞ്ഞു. കഴിഞ്ഞാഴ്ച്ചത്തെ സ്‌കാനിങ് റിപ്പോര്‍ട്ട് അതിനു തെളിവാണ്.

ഇവിടെ വരുന്ന പലരും പറയുന്നു അവരുടെ അസുഖം കുറവുണ്ടെന്ന്. അതുകൊണ്ടാണ് മറ്റു പഞ്ചായത്തുകളില്‍നിന്നുപോലും ആളുകള്‍ ഇവിടെ എത്തുന്നത്. ഏറെ എടുത്തു പറയേണ്ടത്, പാതി മരുന്ന് ഡോക്ടറുടെ സ്വഭാവമാണ്. രോഗികളോടുള്ള സമീപനം വലിയ ആശ്വാസം നല്‍കുന്നു. വന്ധ്യത, പഴകിയ രോഗങ്ങള്‍, അലര്‍ജി, ആസ്തമ, ത്വക്ക് രോഗങ്ങള്‍, എല്ലു രോഗങ്ങള്‍, പനി, പകര്‍ച്ച വ്യാധികള്‍, തരിപ്പ്, ശ്വാസംമുട്ട്, മൂത്രാശയ രോഗങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഇവിടെ ചികിത്സയുണ്ട്.
    
Treatment | ഡോ. എം എസ് ഷീബ ഇവിടെയുണ്ട്

കൂടാതെ വണ്ണം കുറക്കല്‍, സ്ത്രീ സംബന്ധമായ അസുഖങ്ങള്‍, ആവശ്യമുള്ളവര്‍ക്ക് ഡയറ്റ് പ്ലാന്‍, കൗണ്‍സിലിങ്ങ് എന്നിവയും നല്‍കുന്നു. ഇതെന്റെ അനുഭവമാണ്. അതുപോലെ ഡോ. ഷീബയുടെ ചികിത്സ തേടി വരുന്നവരുടേയും. ശ്രദ്ധേയയായ ഈ ജനകീയ ഡോക്ടര്‍ ആരോഗ്യ ബോധവല്‍ക്കരണവും നടത്തുന്നു.

Keywords: Treatment, Health, Homeo, Medicine, Hospital, Health, Dr MS Sheeba, Surab, Dr MS Sheeba is here.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia