city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരും വാതില്‍ തുറന്നിടരുത്

വസാനമായി സൂര്യനെല്ലിയില്‍ വെടി നിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവ് വന്നു. കേസിലെ 31 പ്രതികള്‍ക്കും ജാമ്യം. ജയിലില്‍ കഴിയുന്ന ധര്‍മ്മരാജന്‍ ജാമ്യത്തിന് അപേക്ഷ കൊടുത്തില്ല - കിട്ടിയില്ല.  തല്‍ക്കാലത്തേക്കെങ്കിലും ഇത് ഒന്ന് നിര്‍ത്തികിട്ടുമെന്ന് കരുതുന്ന വേളയിലാണ് പാറശാല എം.എല്‍.എ. വീണ്ടും മാളത്തില്‍ നിന്നും തല പൊക്കിയത്. ഒരു അമ്മപെണ്‍കുട്ടിയെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന അമ്മയുടെ മകള്‍ പെണ്‍കുട്ടിയുടെ പരാതി കൈരളി പീപ്പിള്‍ ചാനല്‍ കൈയ്യോടെ പിടികൂടി പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്നു. കേരളം ദൈവത്തിന്റെ (തെറ്റി) ബലാല്‍സംഗികളുടെ സ്വന്തം നാട്.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി വീണ്ടും സഹായ വെടിയുതിര്‍ത്തു. പക്ഷെ ഉണ്ടയില്ലായിരുന്നു. പീഡിതമുന്നണിയുമായി സര്‍ക്കാര്‍ ചര്‍ചക്ക് വിളിച്ചു. അംബികാസുതന്‍ മാങ്ങാടും അമ്പലത്തറ കുഞ്ഞികൃഷ്ണനും ഓടിയെത്തി. തിരുവനനന്തപുരത്ത് ചര്‍ച പൊടിച്ചു, പൊരിച്ചു. പക്ഷേ നിരാഹാരമിരിക്കുന്നവന്റെ വായില്‍ പൂഴി വാരിയിട്ട് സര്‍ക്കാര്‍ വീണ്ടും സമരത്തിന് വീര്യം കൂട്ടി.

അഞ്ച് വര്‍ഷ പാക്കേജ് നിര്‍ത്തലാക്കാം, സഹായം വാരികോരി കൊടുക്കാം, കടം എഴുതി തള്ളും, വേണ്ടതൊക്കെ ചെയ്യാം, പക്ഷേ പ്രഖ്യപനം മാത്രം. പ്രഖ്യപനമില്ലാതെ മറ്റൊന്നിനും ഈ സര്‍ക്കാരിനെ കിട്ടില്ലത്രേ.  അത് പുളിക്കുന്ന മുന്തിരിയാണ്. നിങ്ങള്‍ തരാമെന്നു പറയുന്നതു മതി. പക്ഷെ അതിനു ഉത്തരവിടണം. എന്നാല്‍ സമരം തീര്‍ക്കാമെന്ന് പീഡിത മുന്നണി പറഞ്ഞു. അതിനവരെ കിട്ടില്ലത്രെ. സമരം വീണ്ടും തുടര്‍ന്നു.  ഗാന്ധിജിയെ നമുക്ക് ഒപ്പുമരചോട്ടില്‍ കാണാം. നിരാഹാര സത്യാഗ്രഹത്തിലൂടെ. നാട്ടില്‍ നിന്നും കിട്ടാത്ത പിരിവെടുത്ത് എന്തിനു മുഖ്യമന്ത്രി ഇവരെ തിരുവന്തപുരം വരെ വലിച്ചു കൊണ്ടു പോയി… പിഡനം… അല്ലാതെന്തു പറയാന്‍. എന്നാലും ഒടുവില്‍ തിങ്കളാഴ്ച സര്‍വകക്ഷിയോഗ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ആശ്വാസമായി സമരം അവസാനിപ്പിച്ചു.


ആരും വാതില്‍ തുറന്നിടരുത്വൈദ്യുതി ഇല്ലെന്ന് കരുതി കാത്തിരിപ്പിനിടയില്‍ ആരും വാതില്‍ തുറന്നിടരുത്.  മഞ്ചേശ്രരം വോര്‍ക്കോടിയില്‍ അങ്ങനെ വാതില്‍ തുറന്നിട്ട് വൈദ്യുതി വരുന്നതും കാത്തുനില്‍ക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആരോ ഇരുട്ടിന്റെ മറവില്‍ തട്ടികൊണ്ടുപോയി. ടെമ്പോയില്‍ വന്ന മൂന്ന് പേരാണത്രെ ഇതിന് പിന്നില്‍. നാട് മുഴുവനും നാട്ടുകാര്‍ തിരഞ്ഞു. കണ്ടെത്തയില്ല. രാവിലെ വീട്ടിനടുത്തെ കിണര്‍ വക്കില്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തി. കള്ളന്മാരെ മാത്രമല്ല ഇപ്പോള്‍ പേടിക്കേണ്ടത്. പെണ്‍കുട്ടികള്‍ ഉള്ള വീടുകളില്‍ അച്ഛനുറങ്ങാത്ത വീടുകള്‍ പെരുകുന്നു.

ഇ.എം.എസിന് കഥയുടെ കുലപതി ടി. പത്മനാഭന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. വിക്കുള്ള ഇ.എം.എസിന്റെ മലയാളം ശുദ്ധമാണത്രേ. ഇത്രയും വ്യക്തമായും വൃത്തിയായും മലയാള രചന നടത്തിയ എഴുത്തുകാരനില്ലെന്ന് പത്മനാഭന്‍. പയ്യന്നുര്‍ കുഞ്ഞിരാമന്റെ 'സ്വതാന്ത്ര്യം തന്ന കഥകള്‍' പ്രകാശനം നടത്തവെയാണ് ഇ.എം.എസിനായി പത്മനാഭന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. കണ്ണില്ലാതെ വരുമ്പോഴെ കണ്ണിന്റെ വിലയറിയൂ.

പോലീസ് മന്ത്രി തിരുവഞ്ചൂരിന്റെ പോലീസ് ഭരണം പൊടി പൊടിക്കുന്നു. ശാസ്താംകോട്ടയില്‍ പ്രശ്‌നപരിഹാരത്തിനെത്തിയ പരാതിക്കാര്‍ ചേര്‍ന്ന് സ്റ്റേഷനില്‍ വെച്ച് സബ്ഇന്‍സെപ്ക്ടറെ അടിച്ച് നിലം പരിശാക്കി.  തിരുവഞ്ചൂര്‍ ഏതു പക്ഷക്കാരനെന്നറിയാന്‍ ജനത്തിന് താല്പര്യമുണ്ട്.  തല്ലിയവന്റെ പക്ഷത്തോ അതോ തല്ലു കൊണ്ട പോലീസിന്റെയോ.

ആരും വാതില്‍ തുറന്നിടരുത്കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍  ഊരിക്കളിക്കുകയാണ് സപ്ലേകോ. ഔട്ട്‌ലറ്റുകളിലെ വാര്‍ഷിക കണക്കെടുപ്പ് ദിവസമായി പ്രഖ്യപിക്കുന്നത് പെസഹവ്യഴവും ദുഃഖവെള്ളിയും. രണ്ടും അവധി ദിവസങ്ങള്‍.  കണക്കെടുപ്പിന്റെ പേരില്‍ ഇത്തവണ പുതിയ സ്റ്റോക്ക് വരില്ല. ജനങ്ങള്‍ക്ക് സാധനവും ലഭിക്കില്ല. അഴിമതിക്ക് ഇത് വഴിവെക്കുമെന്ന് അഴിമതി വകുപ്പ് മന്ത്രിയായി വിലസിക്കുന്ന അനൂപിനെതിരെ പരക്കെ ആരോപണം. പൂച്ച ഏതായാലെന്ത് അനുപിനും കിട്ടണം പണം.

കേരളത്തിലെ യു.ഡി.എഫ്. മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കുമോ? സംശയം ഉന്നയിച്ചത് എതിര്‍ പക്ഷമല്ല. മന്ത്രി ഷിബുജോണ്‍. ഒന്നിളകിയാല്‍ തളര്‍ന്ന് വീഴാവുന്നതേ ഉള്ളു യു.ഡി.എഫ്. യു.ഡി.എഫിനെ നിലനിര്‍ത്തുന്നതും യു.ഡി.എഫ്. അല്ല.  എല്‍.ഡി.എഫിലെ അച്യുതാനന്ദന്‍. അദ്ദേഹം ആ സ്ഥാനത്ത് നിന്നും മാറുന്ന അടുത്ത നിമിഷം മന്ത്രിസഭ നിലംപതിക്കും. വി.എസ്. നമഹായെ നമഃ

സാമ്പത്തിക വര്‍ഷം അവസാനിക്കാറായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ ചിലവഴിച്ചത് പദ്ധതി ചിലവിന്റെ 39 ശതമാനം മാത്രം. അതിന് സര്‍ക്കാരിന്റെ കെടു കാര്യസ്ഥതയാണ് കാരണമെന്ന് ഭരണാധികാരികള്‍. കൃത്യമായ നിര്‍ദേശങ്ങളും ഉത്തരവുകളും സമയാസമയങ്ങളില്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവമാണത്രേ പദ്ധതി നടപ്പിലാക്കാന്‍ കഴിയാതെ വന്നത്. അല്ലേലും പദ്ധതിയല്ലാതെ പണമെവിടെ? ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച പഞ്ചായത്താണ് ഉദുമ.  അവര്‍ 60 ശതമാനം ചിലവഴിച്ചു.  തൊട്ടുപിറകില്‍ തൃക്കരിപ്പുര്‍ 54, മടിക്കൈ 52 ശതമാനം. ഉദുമക്ക് നമോവാകം.

ആരും വാതില്‍ തുറന്നിടരുത്
-പ്രതിഭാരാജന്‍

Keywords:  Article, Endosulfan, Prathibha-Rajan, Strike, Meeting, MLA, Molestation, Oommen Chandy, V.S Achuthanandan, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Surianelli Girl, Udma Panchayath.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia