city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ഉദുമയിലെ പഞ്ചായത്ത് വിഭജനവും വികസനവും വോട്ടര്‍മാര്‍ നിശ്ചയിക്കട്ടെ'

പ്രതിഭാ രാജന്‍

(www.kasargodvartha.com 04/07/2015) ഉദുമാ പഞ്ചായത്തിന്റെ വാട്ടര്‍ ടാങ്ക്. അതാണ് മുതിയക്കാല്‍ വയല്‍. മുല്ലച്ചേരി മുതല്‍ ആറാട്ടു കടവു വഴി ബേക്കലില്‍ വെച്ച് കടലില്‍ പതിക്കുന്ന പുഴയ്ക്കിടതുവശം പുതുതായി നിര്‍മ്മിക്കുന്ന പനയാല്‍ ഗ്രാമ പഞ്ചായത്തില്‍ പെടുകയാണ്. അശ്‌സ്ത്രീയമാണ് പഞ്ചായത്ത് വിഭജനമെന്നാരോപിച്ച് ബോര്‍ഡില്‍ പ്രമേയങ്ങളുയര്‍ന്നു. പള്ളിക്കരയിലും ഉദുമയിലും അതു പാസ്സായി. എം.പി.യും എംഎല്‍എയും ഉള്‍പ്പെടെ പ്രകടനവും ധര്‍ണയും നടത്തി. കാല്‍നട പ്രചരണ ജാഥകളുണ്ടായി. ഫലം നാസ്തി.

ഇപ്പോള്‍ വിഷയം ഹൈകോടതിയുടെ മുമ്പില്‍. അന്ന് പ്രമേയത്തിനെ ഏതിര്‍ത്ത് വോട്ടു ചെയ്ത യുഡിഎഫുകാര്‍ ഇന്നു പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊമ്പു കോര്‍ക്കുന്നു. എല്‍ഡിഎഫിന് താങ്ങായി പുനര്‍ നിര്‍ണയം ചെയ്യുന്നു പുതു വാര്‍ഡുകളെന്നാണ് പരാതി. പ്രകടനമായി, ധര്‍ണയായി. കയ്യാങ്കള്ളിയോടൊപ്പമെത്തി കാര്യം.

പഞ്ചായത്തിലെ ഏറ്റവും ഫലഭുയിഷ്ടമായ മണ്ണ്, സംസ്‌കാരം, ഉറവിടങ്ങളൊന്നൊന്നായി ചേക്കേറുകയാണ് പനയാലിലേക്ക്. കോട്ടേയവര്‍ എന്ന കന്നട ന്യൂനപക്ഷം പുര്‍ണമായും ഉദുമയില്‍ നിന്നും തുടച്ചു മാറ്റപ്പെടുകയാണ്. ഉദുമയും പള്ളിക്കരയും ഇടതുനിന്നും വലത്തോട്ടും, പുതു പനയാല്‍ ഇടതിലുമെന്ന ലാഭനഷ്ടക്കച്ചവടത്തെ ചെറുത്തും അനുകൂലിച്ചുമുള്ള രാഷ്ട്രീയമാണ് ഇവിടെ ജനങ്ങളില്‍ ആടിത്തിമിര്‍ക്കുന്നത്. അധികാര സ്വപ്ന സോപാനത്തില്‍ നിന്നും താഴെ ഇറങ്ങാന്‍ കൂട്ടാക്കത്തവര്‍ ചിലര്‍ രണ്ടു പോയാലും വേണ്ടില്ല ഒന്നു കിട്ടിയാല്‍ മതിയെന്ന ക്ഷുദ്രരാഷ്ട്രീയക്കാരാണ്. അവരേയും പേടിക്കണം ജനം. ഈ രാഷ്ട്രീയ സാഹചര്യങ്ങളുടെ അകത്തു നിന്നുകൊണ്ടാണ് ഉദുമയയിലെ വികസനം സമ്പന്ധിച്ചുള്ള വിശകലനത്തിനു വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്് കസ്തൂരി ടീച്ചറെ കാണാന്‍ ശ്രമിച്ചത്.

തുടക്കത്തില്‍ തന്നെ ക്ഷോഭത്തിലായിരുന്നു ടിച്ചര്‍. ഇതാണോ ധര്‍ണ്ണാ സമരം. പോലീസില്ലായിരുന്നെങ്കില്‍ യുഡിഎഫുകാര്‍അകം കേറി എല്ലാമേ നശിപ്പിച്ചേനെ. ഭീഷണിയും വെല്ലുവിളിയും മാത്രമായിരുന്നു ഉടനീളം. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മിയുടെ വികസന പദ്ധതികളുടെ തുടര്‍ച്ചയുമായിരുന്നു ഈ ബോര്‍ഡെന്ന് ടീച്ചര്‍. എന്നാല്‍ 2010ഓടെ സ്ഥിതി ആകെ മാറി. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ ചുമതലകളും അവസരങ്ങളും കൈവന്നു. ഞാനൂം സഹപ്രവര്‍ത്തകരും വികസനം മുന്‍ നിര്‍ത്തി നടത്തിയ കൂട്ടായ്മ വിജയം കണ്ടു. പടിയിറങ്ങിപ്പോരുമ്പോള്‍ അതിന്റെ ചാരിദാര്‍ത്ഥ്യമുണ്ട്.
'ഉദുമയിലെ പഞ്ചായത്ത് വിഭജനവും വികസനവും വോട്ടര്‍മാര്‍ നിശ്ചയിക്കട്ടെ'

സാമൂഹ്യം, ആരോഗ്യം, കാര്‍ഷികം മറ്റു പശ്ചാത്തല മേഖലകളിലെല്ലാം മുന്നേറാന്‍ കഴിഞ്ഞു. എങ്കിലും ഒരു അദ്ധ്യാപിക എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് സ്വപ്‌നതുല്യമായ പരിക്ഷാരങ്ങള്‍ ആഗ്രഹിച്ചതാണ്. പക്ഷെ അവ വേണ്ടത്ര നടപ്പിലായില്ലഎന്ന വേദനയുണ്ട് മനസ്സില്‍.

ഇന്‍ഡോര്‍ സ്‌റ്റേഡിയം അടക്കമുള്ള സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്താണിത്. ഏത്ര പാവപ്പെട്ടവനുമാകട്ടെ, തന്റെ മക്കളെ ഏറ്റവും മികച്ച സ്‌കളില്‍ ചേര്‍ക്കണമെന്ന ആഗ്രഹം സ്വാഭാവികം. പ്രൈവറ്റിലേക്ക് കുട്ടികള്‍ ഒഴുകാന്‍ കാരണമതാണ്. അതു കണ്ടറിഞ്ഞ് സര്‍ക്കാര്‍ സ്‌കുളുകളെ സ്വപ്‌ന തുല്യ മികവിലേക്ക്് കൊണ്ടു വരുമെന്ന മോഹം പൊലിഞ്ഞു. ചുറ്റുമതിലുകളും ശൗചാലയങ്ങളിലും മറ്റും ഒതുങ്ങിനിന്നു സര്‍ക്കാര്‍ സ്‌കൂളുകളിലെ വികസനം. ഏങ്കിലും സാദ്ധ്യമായത്രയും ചെയ്തിട്ടുണ്ട് എന്ന ആശ്വാസപ്പെടലിനോടൊപ്പം, സ്‌കൂളുകളിലെ പ്രീ-പ്രൈമറി വിദ്യാഭ്യാസം ഇംഗ്ലീഷും ഒക്കെ അടിസ്ഥാനപരമായ അംഗണ്‍വാടികളെ ദോഷകരമായി ബാധിച്ചുവെന്ന് ടീച്ചര്‍ സമ്മതിക്കുന്നു.

ചെറുപ്പത്തില്‍ കളിച്ചു പഠിക്കേണ്ട കുട്ടികള്‍ മൂന്നു വയസ്സു മുതല്‍ തന്നെ നിര്‍ബന്ധിത പഠനത്തിനു വിധേയരാകുന്നു. വേദങ്ങളിലേക്ക് മടങ്ങു എന്ന ആചാര്യന്മാരുടെ ആഹ്വാനങ്ങള്‍ ദിനം പ്രതി പ്രസക്തമായിക്കൊണ്ടിരിക്കുന്നു. അംഗണ്‍വാടികള്‍ക്കു വേണ്ടി പ്രതിവര്‍ഷം 25 ലക്ഷം രൂപ നീക്കിവെക്കുന്നത് ചിലവാക്കാന്‍ സാധിക്കാത്ത വിധം അംഗണ്‍വാടി സംവിധാനം മെലിഞ്ഞു വരികയാണ്. അടിസ്ഥാനാരോഗ്യ രംഗത്ത് പോക്ഷകാഹാരം നല്‍കാനും ഉപഭോക്താക്കളും കുറഞ്ഞുവരുന്നു. സ്വന്തമായി സ്ഥലമില്ലാത്തതു കാരണം രണ്ടിടങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലായിടത്തും ശിശുപ്രിയ പദ്ധതികള്‍ കൂടി ചേര്‍ന്ന് എല്ലായിടത്തും അംഗണ്‍വാടി കെട്ടിടം. പ്രീ-പ്രൈ്മറിയും അംഗണ്‍വാടിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്.

അംഗണ്‍വാടികള്‍ അടക്കം പൊതു ആരോഗ്യ ശുചിത്വ പദ്ധതികള്‍ക്ക് ഫണ്ട് മാത്രം പോരെന്ന് പറയുന്നു ടീച്ചര്‍. നിര്‍വ്വഹണത്തില്‍ സുതാര്യത ജില്ലാപഞ്ചാത്തിന്റെ നിശിതമായ പരിശോധന, വിമര്‍ശനം, നിരീക്ഷണം അവയിലെപോരായ്മകള്‍ കാരണം പല ഫണ്ടും പദ്ധതികളും ജനോദ്ധാരണമാകുന്നില്ലെന്ന് ടീച്ചര്‍ നിരീക്ഷിക്കുന്നു. വ്യാപാരി വ്യവസായികളും, കുടുംബശ്രീകളും മറ്റും സഹകരിക്കാന്‍ മുന്നോട്ടു വരുന്നുവെങ്കിലും ഭരണ നിര്‍വ്വഹണങ്ങളുടെ, ഇടപെടലുകളുടെ പോരായ്മകള്‍ വികസനത്തിന്റെ വികാസത്തെ ബാധിക്കുന്നു. ഇത് ജനങ്ങളെ മനംമടുപ്പിക്കുന്നു. ശൗചാലയങ്ങളും മറ്റും കാര്യക്ഷമമാക്കാനുള്ള ആഗ്രഹങ്ങളില്‍ പലേയിടത്തും പി.ടി.എ പോലും പുറം തിരിഞ്ഞു നില്‍ക്കുന്നു.

വ്യാവസായികാടിസ്ഥാനത്തില്‍് നിര്‍മ്മിക്കുകയും, വിഷം ചേര്‍ത്തു വരുന്ന ഇറക്കുമതി ഭക്ഷ്യ വസ്തുക്കള്‍ നമ്മേത്തന്നെ തിന്നു തീര്‍ക്കുകയാണ്. ഇതില്‍ ആശങ്കപ്പെടുന്ന ഏതാനും കുടുംബശ്രികള്‍ മുന്നോട്ടു വെച്ച പദ്ധതിയില്‍ നിന്നുമാണ് കതിര്‍റൈസ്സ് എന്ന നാടന്‍ കുത്തരി ഉണ്ടാകുന്നത്. ഇതു വ്യാപകമാക്കേണ്ടതുണ്ട്.  പഞ്ചായത്തിനോടൊപ്പം നില്‍ക്കാന്‍ പുരുഷ സഹായ സംഘങ്ങളും കുടുംബശ്രീകളും മുന്നോട്ടു വരണം.

തൊഴില്‍ ഉറപ്പു മേഖലകളില്‍ 1,27,46,000 രൂപ ചിലവാക്കാന്‍ കഴിഞ്ഞു. മെററീരിയലുകള്‍ വാങ്ങാതെ തികച്ചും കൂലി ഇനത്തില്‍ മാത്രമാണ് ഇത്രയും തുക ചിലവഴിച്ചത്. പലേടങ്ങളിലും ജലസംഭരണികള്‍, കുളങ്ങള്‍ അടക്കം തൊഴിലുറപ്പുകളില്‍ ചെയ്തു തീര്‍ക്കാന്‍ സാധിച്ചിട്ടുണ്ട്.

ജാഗ്രതാ സമിതികള്‍ സജീവങ്ങളായിരുന്നു. കോടതിയില്‍ പോകാതെ പല കേസുകള്‍ക്കും തീര്‍പ്പ് കല്‍പ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ബേക്കല്‍വാര്‍ഡിലെ സിന്ധുവിന്റെ പ്രശ്‌നം ഇതിലേറ്റവും വലിയ ഉദാഹരണങ്ങില്‍ ഒന്നാണ്.

നിയമങ്ങളുടെ വിലക്കുകള്‍ ഉണ്ടായിട്ടും, തെരുവു നായ്ക്കളുടെ ശല്യം ഒരു പരിധിവരെ കുറക്കാനും കാര്യക്ഷമമാക്കാനും കുടുംബശ്രികളെ പുതു സംരംഭങ്ങളിലേക്ക് സജ്ജരാക്കാനും കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത്, തരിശു ഭൂമി കൃഷിയോഗ്യമാക്കാന്‍, സംഘകൃഷിക്കായ് നിന്തരമായി ഇടപെടാന്‍ ബോര്‍ഡിന്റെ കെട്ടുറപ്പിനു സാധിച്ചുണ്ട്. 400ല്‍പ്പരം പേര്‍ക്ക് 100 മുഴുവന്‍ തൊഴില്‍ ദിനങ്ങളും സമ്മാനിക്കാന്‍ കഴിഞ്ഞു.വാര്‍ഡുകള്‍ തോറുമുള്ള ടൈലറിങ്ങ് ഷോപ്പുകളും, തയ്യല്‍ പരിശീലനവും പ്രകൃതിദത്തമായ പാരിജാതം സോപ്പും ഏറെ ശ്രദ്ധ പിടിച്ചു പററിയവയാണ്. ഇങ്ങനെ സര്‍വ്വോന്‍മുകങ്ങളായ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ ബോര്‍ഡിനു സാധിച്ചുവെന്ന ചാരിതാര്‍ത്ഥ്യത്തിലാണ് കസ്തൂരിടീച്ചര്‍.

പഞ്ചായത്തിലേക്ക് ലക്ഷണക്കണക്കിനു രൂപ നികുതി ലഭ്യമാകുന്നു ഇവിടുങ്ങളിലെ റിസോര്‍ട്ടുകളില്‍ നിന്നും.  അവ പുറത്തു വിടുന്ന മാലിന്യങ്ങള്‍ പരിസരവാസികളുടെ കിണറും ടോയ്‌ലറ്റുകളും മലിനപ്പെടുത്തുന്നു. ഇതു തടയാന്‍ തനതു ഫണ്ടു വേണ്ട, ബിആര്‍ഡിസി നല്‍കുന്ന അഞ്ചു ലക്ഷം രൂപാ പോലും ചിലവഴിക്കാതെ ജനങ്ങളെ കഷ്ട്ടപ്പെടുത്തുകയാണ് ബോര്‍ഡ്. ചോദിച്ചപ്പോള്‍ ഉത്തരം ഇനിയും ഏസ്റ്റിമേറ്റ് റിവൈസ് ചെയ്യപ്പെട്ടു കഴിഞ്ഞിട്ടില്ലെത്രെ.

സാംസ്‌കാരിക മേഖല തളര്‍ന്നു കിടക്കുന്നു. മുതിയക്കാലില്‍, പഞ്ചായത്ത് ഓഫീസില്‍, ഉദുമയില്‍, മററിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വായനശാലകള്‍ മരണശ്വാസം വലിക്കുന്നു. നാലും അഞ്ചും പത്രങ്ങള്‍, മാസികകള്‍ വന്നുചേര്‍ന്നിടങ്ങള്‍ വരണ്ടുണങ്ങി കിടക്കുന്നു. പലയിടത്തും പുസ്തകങ്ങള്‍ ചിതല്‍ തിന്നു തീര്‍ത്തു. ആരു നോക്കാന്‍ ആരു പറയാന്‍? ബേക്കല്‍ സ്‌ററേഷനരികില്‍ മനോഹരമായ ഒരു വായനശാലയുണ്ടായിരുന്നു. അവ വാല്‍മീകമെന്ന പോലെ കാടുമുടിക്കിടക്കുന്നത് കണ്ട് സ്വയം സഹിച്ചും തപിച്ചും കഴിഞ്ഞു കൂടിയ സാംസകാരിക പ്രവര്‍ത്തകരുടെ മനം വെളുക്കാനായിരിക്കണം അവിടം കാടു വെട്ടിത്തെളിച്ച് വയോജനങ്ങള്‍ക്കായി ഒരു സത്രമൊരുക്കി. അതിനു മനോഹരമായി നാമകരണം ചെയ്തു. പേര് പകല്‍ വീട്. അതിന്റെ പണി പൂര്‍ത്തിയായപ്പോള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത് അവിടം ശൗചാലയങ്ങളില്ലെന്ന്. വയസ്സായവര്‍ അവിടെ എങ്ങനെ വിശ്രമിക്കുമെന്നു പോലും ചിന്തിക്കാന്‍ കെല്‍പ്പില്ലാത്ത ഉദ്യോഗ വര്‍ഗം നാടിന് നാണക്കേടാണ്. പാതി വഴിയില്‍ ഇഴയുകയാണ് ടീച്ചറുടെ ഈ സ്വപ്‌ന പദ്ധതി. തങ്ങളുടെ ഭരണ കാലത്തു തന്നെ ഉല്‍ഘാടനം നിര്‍വ്വഹിക്കണമെന്ന ടീച്ചറുടെ മോഹമാണ്  സഹപ്രവര്‍ത്തകര്‍ തല്ലിക്കെടുത്തിയത്.

'ഉദുമയിലെ പഞ്ചായത്ത് വിഭജനവും വികസനവും വോട്ടര്‍മാര്‍ നിശ്ചയിക്കട്ടെ'
Prathibha Rajan
(Writer)
നാടു നീളെ ജാതി തിരിച്ചുളള ശ്മശാനങ്ങള്‍. പഞ്ചായത്തുകളുടെ കൈവശമുളള മുച്ചിലോട്ടെ ശ്മശാനം അടക്കം വിവാദത്തിന്റെ ശവപ്പറമ്പില്‍ ഏങ്ങിവലിഞ്ഞു കിടക്കുന്നു. യഥേഷ്ടം ഫണ്ടുണ്ടായിട്ടും മുതിയക്കാലിലെ പട്ടത്താനത്ത് പുറമ്പോക്ക് ഭുമിയുണ്ടായിട്ടും ഈ മതേതര ബോര്‍ഡിനു ജനങ്ങളുടെ ആഗ്രഹം, മതേതര ശ്മശനമെന്ന സ്വപ്‌നത്തിന് ചിറകു വിരിയിക്കാന്‍ കഴിഞ്ഞില്ല. കാരണം ചോദിച്ചപ്പോള്‍ സ്ഥിരം പല്ലവി. കടലാസു പണികളൊന്നുമായിട്ടില്ല. മുതിയക്കാല്‍ വയലില്‍ ഏതോ സഹൃദയന്‍ രണ്ടു സെന്റ് ദാനമായി നല്‍കിയത് കുളം കുത്താനാണത്രെ. പ്രഖ്യാപനം ഗ്രാമസഭയിലേക്ക് വന്ന് 10 വര്‍ഷം കഴിഞ്ഞു. കുപ്പി മാറിയെങ്കിലും ഭരണത്തില്‍ പഴയ വീഞ്ഞു തന്നെ. ഇപ്പോള്‍ മുദിയക്കാല്‍ വയല്‍ കുളം പദ്ധതി കുളമായിക്കിടക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Prathibha-Rajan, Article, Udma, Panchayath, Udma Panchayath President Kasthuri Teacher, Dividing and development of Udma Panchayath.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia