കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായി വിനോദസഞ്ചാരിയും, റിസോർട് ജനറൽ മാനേജറും
Aug 20, 2021, 11:35 IST
ബേക്കൽ: (www.kasargodvartha.com 20.08.2021) കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി മാതൃകയായി വിനോദസഞ്ചാരിയും, റിസോർട് ജനറൽ മാനേജറും. ബേക്കൽ കോട്ടക്കടുത്ത് പ്രവർത്തിക്കുന്ന ശ്രീഗോ ബേക്കൽ ഫോർട് റിസോർടിൽ മുറിയെടുത്ത് താമസിച്ചിരുന്ന ബംഗളൂരുവിൽ നിന്നും വന്ന വിനോദസഞ്ചാരിക്കാണ് യാത്രക്കിടയിൽ പേഴ്സ് കളഞ്ഞ് കിട്ടിയത്.
എമിറേറ്റ്സ് ഐ ഡി, ആധാർ കാർഡ്, എ ടി എം കാർഡ് തുടങ്ങിയ രേഖകളും പണവുമടങ്ങിയ പേഴ്സ് ഉടൻ തന്നെ റിസോർടിൽ ഏൽപിക്കുകയായിരുന്നു.
റിസോർട് ജനറൽ മാനേജറായ ഷിജു കൃഷ്ണയാണ് പേഴ്സിന്റെ ഉടമസ്ഥനായ നെക്രാജയിലെ ഹമീദ് സി ഐ എചിനെ കണ്ടെത്തി പേഴ്സ് തിരിച്ചുനൽകി മാതൃകയായത്.
Keywords: Kasaragod, Bekal, News, Kerala, Tourism, Aadhar Card, ATM Cards, Identity Card, Discarded purse returned to the owner.
< !- START disable copy paste -->