city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേവകീവധം: അന്വേഷണം പിഴച്ചതെവിടെ?

പ്രതിഭാരാജന്‍

(www.kasargodvartha.com 21.02.2017)
  പനയാല്‍ കാട്ടിയടുക്കത്തെ ദേവകി മരിച്ചിട്ട് മാസം ഒന്നു കഴിഞ്ഞു. ഒരു നാടന്‍ കൊലപാതകം. തുമ്പു കിട്ടാതെ പോലീസ്. ആദ്യം അടുത്ത ബന്ധുവിനെ സംശയിച്ചു. പിന്നെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയത് അയാളുടെ ഭാര്യയേയും. കൂടെ ജോലി നോക്കുന്നയാളെ ചോദ്യം ചെയ്തു. മുടിനാരു പരിശോധിച്ച് കിട്ടിയ തെളിവ് മതിയാകാതെ പോലീസ് വീണ്ടും മേലോട്ടു നോക്കിയിരിക്കുന്നു. റിസള്‍ട്ടു പ്രകാരം മുടിയില്‍ സാമ്യമുണ്ട്, പക്ഷെ കിട്ടിയതും സംശയിക്കുന്നതുമായി മുടി കൃത്രിമമായി കറുപ്പിച്ചതായതിനാല്‍ അവിടെയും തെളിവുകള്‍ ഒളിവില്‍. ഡി എന്‍ എ പരിശോധനയാവാമെന്നു വെച്ചാല്‍ രോമകൂപമില്ല താനും.

ഇനിയെന്ത്? പോലീസ് കൈമലര്‍ത്തുന്നു. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് മഹിളാ അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ ഇ പത്മാവതി പറഞ്ഞു. ഒരു മാര്‍ഗമേയുള്ളു. ക്രൈംബ്രാഞ്ച്. ഡി വൈ എഫ് ഐയുടെ ജില്ലാ സെക്രട്ടറി മണികണ്ഠനും അതേറ്റു പറയുന്നു. മറ്റൊരു ജനപ്രതിനിധി കൂടിയായ കെ കുഞ്ഞിരാമന്‍ പറയുന്നത് ക്രൈംബ്രാഞ്ച് വേണ്ടതില്ലെന്നാണ്. അതുകൊണ്ടൊന്നും പ്രയോജനമില്ലത്രെ. സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ വി കുഞ്ഞിരാമനും കെ കുഞ്ഞിരാമന്‍ എം എല്‍ എയും ഇവിടെയും രണ്ടു തട്ടില്‍.

ദേവകീവധം: അന്വേഷണം പിഴച്ചതെവിടെ?

എല്ലാം പാര്‍ട്ടിയെന്ന് പറഞ്ഞ് കൈകഴുകുകയാണ് ലോക്കല്‍ സെക്രട്ടറി കൂടിയായ അജയന്‍ പനയാല്‍. എന്നെ ഒന്നിനും ക്ഷണിച്ചില്ലെന്നും ഞാനൊന്നും അറിയുന്നില്ലെന്നും ഉദ്ഘാടനം ചെയ്യാന്‍ പത്മാവതിയെ ക്ഷണിച്ചതുപോലുമറിയില്ലെന്നും എം എല്‍ എ പറയുന്നു. കാട്ടിയടുക്കം കേന്ദ്രീകരിച്ച് സി പി എമ്മിനു ഒരു ക്ലബ്ബുണ്ട്. പേര് ചെഗ്വേര. റോഡിന്റെ കരയില്‍ സന്ധ്യക്ക് ഇത്തിരി നേരം കാറ്റു കൊണ്ടു എന്ന കുറ്റത്തിനു പോലും പിടിച്ചു കൊണ്ടു പോയി ജീപ്പിലിട്ട് ഇടിക്കുന്ന പോലീസ് ഒരു കൊല നടന്നിട്ടു പോലും പ്രതിയെ ഭയക്കുന്നു. ഈ പോലീസിനെ എങ്ങനെ വിശ്വസിക്കുമെന്നു മാത്രമല്ല, ഈ പാര്‍ട്ടിയെയുമെന്ന് ഉച്ചത്തില്‍ പറയുകയാണവര്‍.

അവിടുത്തെ ചെറുപ്പക്കാരെ ഭയന്ന് തട്ടിക്കൂട്ടിയ സ്റ്റേഷന്‍ മാര്‍ച്ചിനും അവര്‍ വന്നത് വിരളമായി. ആകാശത്തു നോക്കി കൈ മലര്‍ത്തുകയാണ് ആക്ഷന്‍ കമ്മറ്റിയെന്ന് അവര്‍ക്ക് പരാതിയുണ്ട്. ദേവകി വധം രണ്ടു തരം ചിന്തകളെ വളര്‍ത്തിയിരിക്കുന്നു. ഒന്ന് പ്രതികരണശേഷി വറ്റാത്ത സംഘശക്തിയായും, മറ്റേത് എല്ലാം ചട്ടപ്പടി എന്നു വിശ്വസിക്കുന്നവരും. പാര്‍ട്ടി വൈറ്റ് കോളര്‍ പ്രതിഷേധത്തിലാണെന്ന് വിലപിക്കുന്ന ചെഗ്വേര സ്വന്തമായി തീരുമാനമെടുക്കാന്‍ ശക്തി ആര്‍ജ്ജിക്കുകയാണ്. ഇനി ഇതും ഇതിനപ്പുറവും തങ്ങളുടെ ഗ്രാമത്തിനു കൈവരാതിരിക്കാന്‍ ശ്രദ്ധിക്കുകയാണവര്‍. പോലീസിനോട് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞ തെളിവുകളെവിടെ? നിഷ്‌ക്കളങ്കരായ ഉദ്യോഗസ്ഥന് ഒരു മറുപടി മാത്രം. എല്ലാം ശരിയാകും.. കാത്തിരിക്കുക.

കേസന്വേഷണം തുടക്കത്തിലേ പാളി. ഇപ്പോള്‍ കടിച്ചതും പിടിച്ചതുമില്ലാതായിരിക്കുകയാണ്. പോലീസിന്റെ ട്രൈയിനിംഗ്് വേളയില്‍ അവരെ പഠിപ്പിക്കാറുണ്ട്. കൃത്യം നടന്ന പരിസരത്ത് ഒരു നീരീക്ഷണം വേണം. പരിസരം വീക്ഷിക്കാന്‍ ഇരുട്ടിന്റെ മറവില്‍ പ്രതി എത്തിയേക്കാം. അതു ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥ സംഘം മടി കാണിച്ചു. പോലീസാകെ മാറിയതു കാരണം പ്രതിയെന്നു സംശയിക്കുന്നവരെ തൊടാന്‍ പേടി. മൂന്നാം മുറ പ്രയോഗിക്കണമെന്ന യുവതയുടെ ആവശ്യം ഫലപ്രദമാകുന്നില്ല. അങ്ങനെ പറ്റില്ലെന്ന് പോലീസ്.

പട്ടി വന്ന സമയം ബന്ധുക്കളെ അകറ്റി നിര്‍ത്തിയത് പോലീസിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. അക്ഷന്‍ കമ്മിറ്റി രൂപികരണ വേളയിലും ശവസംസ്‌കാരം നടക്കുമ്പോള്‍ പോലും പോലീസ് ആ ഭാഗത്ത് തിരിഞ്ഞു നോക്കിയില്ല. അന്വേഷണം എവിടെയെങ്കിലും എത്തിച്ചില്ലെങ്കില്‍ സാരമില്ല, ഉത്തരം പറയാന്‍ പാകത്തില്‍ ആ കൊച്ചു ഗ്രാമം വളര്‍ന്നിട്ടില്ലെന്ന് വിശ്വസിച്ചിരിക്കുകയാണ് പോലീസ്. അങ്ങനെയല്ലെന്ന് കാണിക്കുകയാണ് ഇനി ഇവിടുത്തെ യുവത ചെയ്യാന്‍ പോകുന്നത്. ബുധനാഴ്ച വീണ്ടും ആക്ഷന്‍ കമ്മിറ്റി യോഗം ചേരുന്നുണ്ടെന്ന് സെക്രട്ടറി മോഹനന്‍ കാട്ടിയടുക്കം അറിയിച്ചു.

ബന്ധുവും ബന്ധുവിന്റെ ഭാര്യയേയും ശക്തമയായി, ആവശ്യമെന്നാല്‍ ആധുനിക സാങ്കേതികതയുടെ സാഹായത്തോടെ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനും ചിലപ്പോള്‍ അവര്‍ ആവശ്യപ്പെട്ടേക്കും. അന്വേഷണ സംഘത്തെ മാറ്റാനും, ഉന്നത അന്വേഷണവും അവര്‍ ആഗ്രഹിക്കുന്നു. അതിനായി നരാഹാരമടക്കമുള്ള സമരമുറകള്‍ സ്വീകരിച്ചേക്കും. ദേവകിയുടെ ബന്ധുക്കള്‍ പ്രത്യേകം എസ് പിയെ ചെന്നു കണ്ടിരുന്നു. അവര്‍ക്ക് പിന്‍ബലമായി ചെറുപ്പത്തിന്റെ കൂട്ടായ്മയുണ്ട്.

പാര്‍ട്ടിയും ആക്ഷന്‍ കമ്മറ്റിയും പോട്ടെ, ഇനി മഹിളകളേയും, യുവതയേയും കൂടെച്ചേര്‍ത്ത് അവര്‍ പഠിച്ചു വെച്ച സമരമുറകളുമായി ചെഗ്വേര പ്രക്ഷോഭത്തിനിറങ്ങാനാലോചിക്കുകയാണ്. തികച്ചും ജനാധിപത്യപരമായി. അതിനു എം എല്‍ എയുടെ എല്ലാ വിധ പിന്തുണയുണ്ടാകുമെന്ന് അവര്‍ കരതുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Related News:
ഒരു നാടന്‍ കൊലപാതകം പോലീസിനെ വട്ടം കറക്കുന്നു; തെളിവുമില്ല, തെളിവ് നശിപ്പിക്കലുമില്ല


ദേവകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം

ദേവകിയെ കൊലപ്പെടുത്തിയത് വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചും കഴുത്തില്‍ മുറുക്കിയുമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്; നാട്ടില്‍ നിന്നും മുങ്ങിയ കോഴിക്കോട് സ്വദേശിയെ പോലീസ് തിരയുന്നു

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

ദേവകിയുടെ മരണം: മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി; ബലപ്രയോഗം നടന്നതായും സംശയം

തനിച്ചു താമസിക്കുന്ന വീട്ടമ്മയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി

Keywords: Article, Prathibha Rajan, Murder case, Investigation, Women, Police, police station, March, Political party, MLA, CPM, Devaki murder case, DYFI, DNA Test, Devaki Murder case: where the investigation failed?

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia