city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹമീദ് കേളോട്ടിന്റെ വിയോഗം വരുത്തിയത് നികത്താനാവാത്ത വിടവ്

സലാം കന്യപ്പാടി

(www.kasargodvartha.com 31.01.2017) ഹമീദേ... നിനക്ക് വേണ്ടി അനുശോചനകുറിപ്പ് എഴുതേണ്ടി വരുമെന്ന് നിനച്ചിരുന്നില്ല. നീ പോയി എന്ന് മനസ്സിനെ കൊണ്ട് സമ്മതിപ്പിക്കാന്‍ പരിശ്രമിക്കുകയായിരുന്നു ഇതുവരെ. അപകടം നടന്നുവെന്നും തിരിച്ചു വരവ് പ്രതീക്ഷയില്ലെന്നും ഗുരുതരമാണെന്നും വാര്‍ത്തകള്‍ കൂടെക്കൂടെ വന്നപ്പോഴും പ്രതീക്ഷ ഉണ്ടായിരുന്നു അത്ര പെട്ടെന്ന് നിന്നെ തിരിച്ചുവിളിക്കില്ലെന്ന്. വിവരമാരാഞ്ഞ് വരുന്ന ഫോണ്‍കോളുകള്‍ക്കൊക്കെ ഞാന്‍ കൊടുത്ത മറുപടി അതായിരുന്നു.

ഇരുപത്തിനാല് മണിക്കൂര്‍ വെന്റിലേറ്ററില്‍ പരിചരിച്ചതിന് ശേഷം മണിക്കൂറുകള്‍ക്കകം മരണം സംഭവിക്കുമെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് ജീവന്റ തുടിപ്പുകള്‍ കണ്ടപ്പോള്‍ അനേകായിരങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി ലഭിച്ച തിരിച്ചുവരവാണെന്ന ചെറിയ ഒരാശ്വാസമായിരുന്നു.

ഹമീദ് കേളോട്ടിന്റെ വിയോഗം വരുത്തിയത് നികത്താനാവാത്ത വിടവ്


മണിക്കൂറുകള്‍ ചില ദിവസങ്ങളായി കൊഴിഞ്ഞു. അല്ലാഹുവിന്റെ അലംഘനീയമായ വിധി നടപ്പാക്കപ്പെട്ടു..! പ്രതീക്ഷയും പ്രാര്‍ത്ഥനകളുമായി കഴിഞ്ഞ നാളുകള്‍..! ജനസഹസ്രങ്ങളുടെ കണ്ഠമിടറിയ ഒരുപാട് പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടിയായിരുന്നോ നിന്റ റൂഹിനെ നാഥന്‍ കുറച്ചു നാളേക്ക് കൂടി പിടിച്ചു നിര്‍ത്തിയത്.

തീര്‍ച്ചയാണ്... അതിനു വേണ്ടി തന്നെയാവാം... കാരണം, നന്‍മകള്‍ മാത്രമായിരുന്നല്ലോ നിന്റെ ജീവിതം. സൗഹാര്‍ദ്ദങ്ങള്‍ക്ക് നീ കൊടുക്കുന്ന വില പലപ്പോഴും ആശ്ചര്യപ്പെടുത്തിയിരുന്നു... ഒരിക്കല്‍ പരിചയപ്പെട്ടവരെ പോലും ഉറ്റമിത്രങ്ങളാക്കുന്ന നിന്റെ പാത...!

അകന്നു പോയ് കൊണ്ടിരിക്കുന്ന ബന്ധങ്ങള്‍ മനുഷ്യരെ പരസ്പരം വിദ്വേഷികളും സ്വാര്‍ത്ഥന്‍മാരുമാക്കി മാറ്റുന്ന വര്‍ത്തമാനലോകത്ത് ഹമീദിനെപ്പോലെയുള്ളവര്‍ വിരളമാണ്...! സമസ്തയെ ജീവനേക്കാളുപരി ആത്മാര്‍ത്ഥമായി സ്‌നേഹിച്ച നീ എസ് കെ എസ് എസ് എഫിന്റ കാസര്‍കോട് ജില്ലാ സെക്രട്ടറിയായും പ്രവാസലോകത്തായിരുന്നപ്പോള്‍ സമസതാനുഭാവികളെ കോര്‍ത്തിണക്കി കൂട്ടായ്മ ഉണ്ടാക്കിയും കണ്ണിയത്ത്
സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലും വളര്‍ച്ചകളിലും സജീവസാന്നിധ്യമായും സഹായിയായും ഹരിതരാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളിയായും കരുണയുടെ കൈലേസുമായി സമുദായത്തിലും സമൂഹത്തിലും രാപകലുകള്‍ ഓടിനടന്ന നിന്റെ വിടവ്...! ആ വിടവ് അങ്ങനെ തന്നെ അവശേഷിക്കും...!

സന്തപ്ത കുടുംബത്തിന്റെ ആഗാധ ദുഃഖങ്ങളോടൊപ്പം ഈയുള്ളവനും ചേരുന്നു. കൂട്ടുകാരന്റെ ബര്‍സഖിന്റെ ജീവിതം ഭാസുരമാക്കണേ നാഥാ എന്ന പ്രാര്‍ത്ഥനകളോടെ...!

Keywords: Article, Accident, SKSSF, Ventilator, District Secretary, Kasargod, Prayer, Expectation, Samastha, Family.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia