കാസര്‍കോട്ടെ കുഞ്ഞുങ്ങളെ കൂട്ടുകൂടാന്‍ വിടാത്തതാര്?
Apr 22, 2013, 07:28 IST
രവീന്ദ്രന്‍ പാടി
കഴിഞ്ഞദിവസം കാസര്‍കോട്ടുവന്ന മലയാളത്തിന്റെ അമ്മമനസ്, കവയിത്രി സുഗതകുമാരി ഒട്ടേറെ സങ്കടങ്ങള്‍ പങ്കുവെക്കുകയുണ്ടായി. എന്‍ഡോസള്‍ഫാന്‍ പീഡിതരായ ആളുകളെകുറിച്ചും കുന്നും കാടും വയലും പുഴയും നശിപ്പിക്കുന്നതിനെകുറിച്ചും ഭരണാധികാരികളുടെ വീണ്ടുവിചാരമില്ലാത്ത നടപടികളെക്കുറിച്ചുമെല്ലാം അവരുടെ ഹൃദയം വേദനിച്ചു. അത് കവിത പോലെയുള്ള വാക്കുകളായി അവരെ കേള്‍ക്കാനെത്തിയ ആളുകളുടെ ഹൃദയത്തില്‍ പതിക്കുകയും ചെയ്തു.
സുഗതകുമാരി പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. മായിപ്പാടി ഡയറ്റില്‍ നടന്ന പൊന്‍പുലരി സഹവാസ ക്യാമ്പില്‍ ചില കുട്ടികള്‍ അവരോട് ചില സങ്കടങ്ങള്‍ പറയുകയുണ്ടായി. ചില പ്രാഥമിക വിദ്യാലയങ്ങളില്‍ മുസ്ലിം കുട്ടികളും ഹിന്ദു കുട്ടികളും ഒന്നിച്ചു കളിക്കാറില്ലത്രെ. ഹിന്ദു കുട്ടികള്‍ വേറെയും മുസ്ലിം കുട്ടികള്‍ വേറെയും ഗ്രൂപ്പുകളായി കളിക്കുകയും ആ രീതിയില്‍ തന്നെ കൂട്ടുകൂടുകയും ചെയ്യുന്നുണ്ടത്രെ. ഇത് അങ്ങനെ ചിന്തിക്കാത്ത ചില കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയുന്നില്ല. പി.ടി.എ. യോഗങ്ങളിലും സ്‌കൂള്‍ അസംബ്ലികളിലും വിഭാഗീയതക്കെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കാനും എല്ലാവരും സ്‌നേഹത്തേടെ കഴിയേണ്ടതിന്റെ സന്ദേശം പകരുകയും ചെയ്‌തെങ്കിലും അതൊന്നും പ്രാവര്‍ത്തികമായില്ലെന്നും കുട്ടികള്‍ പ്രിയ കവയത്രിയെ അടുത്തു കണ്ടപ്പോള്‍ ഉള്ളുതുറന്ന് പറഞ്ഞു.
കുട്ടികളുടെ കള്ളമില്ലാത്ത വാക്കുകളും അവരുടെ ഉള്ളിലെ പൊള്ളലും അതിന്റെ എല്ലാ അര്‍ത്ഥത്തിലും മനസിലാക്കാന്‍ കഴിഞ്ഞ കവയിത്രി കുട്ടികളുമായി ഏറെ നേരം സംസാരിച്ച് അവര്‍ക്കിടയിലെ മതിലുകള്‍ അലിഞ്ഞില്ലാതാകാന്‍ വേണ്ടി യത്‌നിച്ചു. ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും നമ്മളെല്ലാവരും മനുഷ്യരാണെന്നും നമ്മളെല്ലാം പരസ്പരം സ്‌നേഹിച്ച് കഴിയേണ്ടവരാണെന്നും നമ്മള്‍ അകല്‍ച്ച പാലിച്ചാല്‍ അത് നാടിന്റെ വലിയൊരു ദുരന്തത്തിന് വഴിവെക്കുമെന്നും അവര്‍ കുട്ടികളെ ഉപദേശിച്ചു. മതത്തിന്റെ പേരില്‍ ഒരിക്കലും കുട്ടികളായ തങ്ങള്‍ കൂട്ടുകൂടാതിരിക്കില്ലെന്ന് അവര്‍ കുട്ടികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചു. സ്‌നേഹിക്കുന്ന മനസുകളില്‍ ദൈവം കുടിയിരിക്കുമെന്നും അവിടെ നന്മയും വിജ്ഞാനവും വിളയുമെന്നും കവയിത്രി പറഞ്ഞു.
ആണ്‍ കുട്ടികള്‍ പെണ്‍കുട്ടികളെ ആങ്ങളമാരായി നിന്ന് സംരക്ഷിക്കണമെന്നും അവരുടെ പ്രയാസങ്ങളും വേദനകളും കേള്‍ക്കാനും അതിന് പരിഹാരമുണ്ടാക്കാനും ശ്രമിക്കണമെന്നും സുഗതകുമാരി കുട്ടികളെ ഉപദേശിക്കുകയും ചെയ്തു.
തമ്മില്‍ കൂട്ടുകൂടാന്‍ പോലും മതം തടസമാകുന്ന അവസ്ഥയിലേക്ക് കാസര്‍കോട്ടെ കുട്ടികളെ ആരാണ് എത്തിച്ചത് എന്നൊരു ചോദ്യം ഇവിടെ ഉയരുന്നു. എല്ലാ മതവിഭാഗങ്ങളും മതമില്ലാത്തവരും തുല്യ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്ന ഒരു മഹാരാജ്യമാണ് നമ്മുടെ ഭാരതം. നമ്മുടെ രാഷ്ട്ര പിതാവ് മതങ്ങള്‍ക്കപ്പുറമുള്ള മാനവ സ്‌നേഹം ഉയര്‍ത്തിപ്പിടിക്കുകയും സകല മതങ്ങളിലെ നന്മകള്‍ ഉള്‍കൊള്ളുകയും ചെയ്ത മഹാനാണ്. നമ്മുടെ ഭരണഘടനയും ഔദ്യോഗിക സംവിധാനങ്ങളും എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നു. ഏതൊരു മതവിശ്വാസിക്കും തന്റെ വിശ്വാസം പുലര്‍ത്താനും അത് ശരിയാണെന്ന് വാദിക്കാനും അതിന്റെ അടിസ്ഥാനത്തിലുള്ള ആരാധനകളില്‍ ഏര്‍പെടാനും അവകാശമുണ്ട്. അതിനിടയിലും മാനവ സ്‌നേഹം പുലര്‍ത്താന്‍ കഴിയണം. നമ്മുടെ മത ആചാര്യന്‍മാരെല്ലാം സ്‌നേഹത്തെക്കുറിച്ച് ഏറെ ഉപദേശിച്ചിട്ടും പറഞ്ഞിട്ടുമുണ്ട്. സ്‌നേഹമില്ലാത്ത മതവും വിശ്വാസവും നിരര്‍ത്ഥകമാണെന്ന് ഏതാണ്ട് എല്ലാം വേദഗ്രന്ഥങ്ങളും പറഞ്ഞിട്ടുമുണ്ട്.
പരസ്പരം സ്‌നേഹിച്ചും കളിച്ചും കൂട്ടുകൂടിയും വളരേണ്ട കുട്ടികളുടെ കള്ളമില്ലാത്ത മനസില്‍ ആരാണ് വര്‍ഗീയ വിഷം കുത്തിവെച്ചത്? അവര്‍ ആരായാലും അത്തരക്കാരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും പരിഷ്‌കൃത സമൂഹം തയാറാവണം. ഏകോദര സഹോദരങ്ങളായി വളരേണ്ട നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ മുളയിലേതന്നെ മതത്തിന്റെ പേരില്‍ അകന്നുനിന്നാല്‍ ആ പ്രവണത എവിടെയാണ് ചെന്നെത്തുക എന്നോര്‍ക്കുമ്പോള്‍തന്നെ ഭീതി തോന്നുന്നു. ഇന്ത്യയെ പോലുള്ള ഒരു വൈവിധ്യ സംസ്‌കാരങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു രാജ്യത്ത് ഏതെങ്കിലും ഒരു മതത്തില്‍ മാത്രം വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കുമോ? ആലോചിക്കേണ്ട വിഷയമാണിത്. പ്രിയകവി ഒ.എന്‍.വി. കുറുപ്പിന്റെ ഒരു കവിതയിലെ ഈരടികള്‍ ഇവിടെ പ്രസക്തമാവുന്നു.
'ഏതു വേദത്തിലുണ്ടന്യ മതസ്ഥനെ-
സ്‌നേഹിക്കരുതെന്ന തത്വം?
ഏതു മതത്തിലുണ്ടന്യ മതസ്ഥനെ-
ദ്രോഹിക്കണമെന്ന തത്വം?'
Keywords: Article, Kasaragod, Ravindran Padi, Children, School, Muslims, Hindu, Kerala, Kasargodvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.