city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരോ?

കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരോ? ഈ ചോദ്യം ഇപ്പോള്‍ നമ്മുടെ നാട്ടിലും ഉയരുന്നുണ്ട്. നേരത്തെ ചില പാശ്ചാത്യ രാജ്യങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാത്രം നടന്നിരുന്ന പല അനിഷ്ട സംഭവങ്ങളുമാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്. കുട്ടികള്‍ അവരുടെ വീടുകളില്‍ പോലും സുരക്ഷിതരല്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

പെണ്‍കുട്ടികളെ പിതാവിനെയോ, സഹോദരനെയോ, അയല്‍വീടുകളിലോ ഏല്‍പിച്ച് മാതാവിന് പുറത്തുപോകാന്‍ കഴിയാത്തത്ര ഭീകരമായ സ്ഥിതിയാണ് ഇപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ പലസ്ഥലങ്ങളിലും നിലനില്‍ക്കുന്നത്. പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും പീഡനത്തിന് ഇരയാകുന്നു. നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടോ, അറിവില്ലായ്മകൊണ്ടോ അല്ല ഇതൊന്നും സംഭവിക്കുന്നത്. സാംസ്ക്കാരിക ബോധത്തിന്റെയും മത ബോധത്തിന്റെയും തകര്‍ചയാണ് ഇതിനൊക്കെ കാരണം.

സ്‌കൂളിലേക്ക് പോയ കുട്ടി തിരിച്ചുവരാതിരിക്കുമ്പോള്‍ മാതാപിതാക്കളുടെ മനസില്‍ ആധി നിറയുന്നു. അധ്യാപകനാലും വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെടുന്നു എന്ന വാര്‍ത്തകളാണ് രക്ഷിതാക്കളുടെ മനസില്‍ തീകോരിയിടുന്നത്. മക്കളെ പ്രസവിച്ചു എന്നതുകൊണ്ടോ, വളര്‍ത്തി വലുതാക്കി എന്നതുകൊണ്ടോ മാതാവിന്റെ ദൗത്യം തീരുന്നില്ല. അവര്‍ക്ക് കാവലിരിക്കുകയും അവരെ നേര്‍വഴിക്ക് നയിക്കുകയും ചെയ്യേണ്ട ബാധ്യതകൂടി മാതാവില്‍ വന്നുചേരുകയാണ്.

പ്രേമം നടിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിച്ച് ചതിയില്‍പെടുത്തുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ യഥേഷ്ടം നടക്കുന്നു. പത്രങ്ങളിലും ചാനലുകളിലും ഇത്തരം വാര്‍ത്തകള്‍ക്ക് പുതുമ നഷ്ടപ്പെട്ടിരിക്കുന്നു. ഉന്നത തറവാടുകളില്‍ ജനിച്ചുവളര്‍ന്ന്, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ വരെ വഞ്ചിക്കപ്പെടുകയോ, വഞ്ചിതരാവുകയോ ചെയ്യുന്നു. സെക്‌സ് മാഫിയകളുടെ കഴുകന്‍ കണ്ണുകള്‍ എപ്പോഴും കുട്ടികള്‍ക്കുമേലെ പതിയുന്നുണ്ട്.

കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരോ?ആധുനിക സൗകര്യങ്ങളുടെ വര്‍ധനയാണ് ഇപ്പോഴത്തെ പലപ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കാണാം. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ടെലിവിഷന്‍ ചാനലുകളും അശ്ലീല പ്രസിദ്ധീകരണങ്ങളും മറ്റും കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വിദ്യാഭ്യാസം നേടിയതുകൊണ്ടായില്ല, വീട്ടില്‍ നിന്നും ആര്‍ജിക്കേണ്ട സാമൂഹ്യബോധവും കൂടി ഉണ്ടെങ്കില്‍ മാത്രമെ നല്ല പൗരന്മാരായി വളരാന്‍ സാധിക്കുകയുള്ളു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന യുവ തലമുറയുടെ ലക്ഷ്യമില്ലാത്ത പോക്കില്‍ ഞെരിഞ്ഞമരുന്ന മൂല്യങ്ങളെ നമുക്ക് തിരിച്ചുകൊണ്ടുവരേണ്ടിയിരിക്കുന്നു.

എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാന കാരണം കുടുംബങ്ങളിലെ അരാജകാന്തരീക്ഷവും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും ആണെന്നുകാണാം. നിയമംകൊണ്ടുമാത്രം അവയെ തടയാനാവില്ല. ശക്തമായ ബോധവല്‍ക്കരണവും സാമൂഹ്യബോധവും ആര്‍ജിച്ചാല്‍ മാത്രമേ പുതിയ തലമുറയില്‍ നമുക്ക് പ്രതീക്ഷ അര്‍പിക്കാനാവു. ഒരു കുടുംബമാണ് ഒരു പൗരനെ വളര്‍ത്തുന്നതും നശിപ്പിക്കുന്നതും.

അതുകൊണ്ടുതന്നെ നമ്മുടെ കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിനും അതിന് ഉത്തരം കണ്ടത്തേണ്ടതിനും ഏറെ പ്രാധാന്യം കൈവന്നിരിക്കുകയാണ്. കുടുംബങ്ങളില്‍ തന്നെയാണ് കുട്ടികളും മുതിര്‍ന്നവരും എല്ലാവരും സുരക്ഷിതരായിരിക്കേണ്ടത്.

കുടുംബങ്ങളില്‍ കുട്ടികള്‍ സുരക്ഷിതരോ?
-ആസിഫ് അലി എം.എം. പാടലടുക്ക

Keywords: Family, Child, Women, Family, House, Father, Protest, Attack, Molestation, Liquor, Education, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Child and Family Safety

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia