city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചന്ദ്രമ്മ എന്ന ഈ വീട്ടമ്മ തന്റെ തൊഴിലിലും അഭിമാനിക്കുന്നു

അസ്ലം മാവിലെ

(www.kasargodvartha.com 02.01.2019) ചന്ദ്രമ്മ ഇന്ന് സന്തോഷത്തിലാണ്. നമസ്‌തേ പറഞ്ഞു കടയില്‍ കയറി മുറിയന്‍ ഹിന്ദിയില്‍: മേരെ കൊ ആജ്‌സെ ഘര്‍ ഹമാരാ ബന്‍ ഗയാ.

800 ല്‍ താഴെ സ്‌ക്വയര്‍ ഫീറ്റ് സ്ഥലം. സര്‍ക്കാരും ബാങ്കുമൊക്കെയുള്ള ഒരേര്‍പ്പാടെന്ന് തോന്നുന്നു. ഇന്ന് 4300 രൂപഅടക്കാന്‍ പറഞ്ഞുവത്രെ. അതോടെ ഉടമസ്ഥാവകാശ രേഖ കയില്‍ കിട്ടുമത്രെ. അതിന്റെ തിരക്കിലാണ് ചന്ദ്രമ്മ.

ചന്ദ്രമ്മ ആന്ധ്ര സ്വദേശിനി. വയസ്സ് 65. കഷ്ടപ്പാടിന്റെയും എല്ലുമുറിയെ പണി എടുത്തതിന്റെയും രേഖാ ചിത്രം ആ മുഖത്തും കൈകളിലും കാണാം. പട്ടിണി കൂടിയപ്പോള്‍ അച്ഛനുമമ്മയോടൊപ്പം ചന്ദ്രമ്മ ചെറുപ്പത്തില്‍ ബോംബയ്ക്ക് വണ്ടി കയറി. അവിടെ രോഗമവരെ വിടാതെ പിന്തുടര്‍ന്നു. ഒരമ്മാവന്‍ ബംഗളൂരിലായിരുന്നു പോല്‍. വീട്ടുജോലിക്കാവശ്യമുണ്ടെന്നറിഞ്ഞ് ചന്ദ്രമ്മ ബംഗളൂരിലെത്തി. പിന്നെ, ഇവിടെയായി ജിവിതം. കല്യാണവും ഇവിടെത്തന്നെ കഴിഞ്ഞു.
ചന്ദ്രമ്മ എന്ന ഈ വീട്ടമ്മ തന്റെ തൊഴിലിലും അഭിമാനിക്കുന്നു

15 വര്‍ഷം മുമ്പ് ഭര്‍ത്താവ് പക്ഷപാതം വന്നു കിടപ്പിലായി. ദൈവമവരെ പെട്ടെന്ന് വിളിച്ചു  ചന്ദ്രമ്മയുടെ കണ്ണുകള്‍ സജലങ്ങളായത് പോലെ.

രണ്ട് മക്കള്‍: ബാലരാജ്, ഉഷാനമ്മ. മകന്‍ മേസ്ത്രിപ്പണി. കുറച്ചകലെ കുടുംബമൊത്ത് താമസം. മകളെ ഒരു ഉണക്കന് കെട്ടിച്ചു കൊടുത്തുവത്രെ. ജോലി ചെയ്യും എന്ത് കാര്യം? സബ് ദിന്‍ ദാറു പിയേഗ, ജഗഡ കറേഗ, ഹഫ്‌തെ മേ ദൊ ദിന്‍ കാം, പാഞ്ച് ദിന്‍ ദാറു.

അതിനിടയില്‍ പുറംപോക്കില്‍ കുടില്‍ കെട്ടി. ആരുടെയൊക്കെയോ സഹായം കൊണ്ട് പേപ്പറും കാര്യവുമായി മുന്നോട്ട് നീങ്ങി. സ്വന്തമാകുമെന്നായപ്പോള്‍ മകളുടെ കല്യാണത്തോടടുപ്പിച്ച് വീട് രണ്ടായി തിരിച്ചു. ഒന്നില്‍ ചന്ദ്രമ്മയ്ക്ക്. മറ്റൊന്നില്‍ മകളും കുടുംബവും.

കുടിച്ച് കുടിച്ച് ശല്യം കൂടിയപ്പോള്‍ ഒരു ദിവസം പൂസായ മരുമകനോട് ചന്ദ്രമ്മ സഹികെട്ട് ശാസിച്ചു: ബയിട്ടിക് പോ,... കള്ള് കുടിക്കാതെ ഇവിടെ നിന്നാല്‍ കൊള്ളാം, ഇല്ലെങ്കില്‍ ദൂറംഗ വെള്ളു, പനിക്ക് രാഡു. അമ്മായിയും ഭാര്യയും മക്കളും നോക്കി നില്‍ക്കെ മകളുടെ ഭര്‍ത്താവ് പോയ പോക്കാത്രെ, ഇത് വരെ തിരിച്ചു വന്നിട്ടില്ല.

ചന്ദ്രാമ്മ അധ്വാനിയാണ്, അഭിമാനിയും. ദേഖോ, ഹം കാം കര്‍ത്താ, ഹമറാ ബേട്ടി കാം കര്‍താ, അപ്പുഡു എന്തുക്കു ഇബ്ബംഡി പെട്ടാലി? നയിച്ചോന്‍ മതി വീട്ടില്‍, നയിക്കാത്തോന് നാ ഗുഡിസെലു ഖാവി ലേദു. (എന്റെ കുടിലില്‍ അങ്ങനെയൊരു കുടിയനും വാഴണ്ട).

ചന്ദ്രമ്മ ശരിക്കും കെണി തേഞ്ഞ സ്വീപ്പറാണ്, Well Planned Worker. എന്നോട് കണക്കു കൂട്ടാന്‍ പറഞ്ഞു. ദേ തൊട്ടപ്പുറത്തെ കടയില്‍ നിന്ന് 2000, ഒരു വീട്ടിന്ന് 3000, പിന്നെ അപ്പുറമിപ്പുറവുമുള്ള രണ്ട് വീട്ടിന്ന് 4300, ഒരു ഓഫീസ് വൃത്തിയാക്കിയാല്‍ 2000, ഒരു ഫഌറ്റ് 2000, ഒരു കടയില്‍ നിന്ന് 1000. ആകെ 14,000 ചില്ലാനം. മകള്‍ക്ക് 10,000 ശമ്പളം വേറെ, വീട്ടുവാടക ഇനത്തില്‍ 1,000. വെളുക്കെച്ചിരിച്ച് ചന്ദ്രമ്മ ചോദ്യമിങ്ങോട്ട് മാ ആദായം എലാ ഉണ്ടി? നല്ല വരുമാനം ഞാന്‍ പറഞ്ഞു.

ഒരു കുഞ്ഞു കുടുംബം എത്ര നന്നായാണ് ആണ്‍ തുണയില്ലാതെ, ആണിന്റെ തന്റെടത്തോടെ ഈ മഹാനഗരത്തില്‍ പരാതിയും പരിഭവും പറയാതെ വളരെ മാന്യമായി പണി എടുത്ത് കഴിയുന്നത്.

ചന്ദ്രാമ്മയുടെ ആഗ്രഹമെന്താ?
സ്വന്തം പേരില്‍ ഒരു വീടായി അതിന്റെ കടലാസ് ഇന്നെനിക്ക് കിട്ടും,നേനു പത്രാളനു ചൂപ്താനു. അലാഗെ?ആയിക്കോട്ടെ, തീര്‍ച്ചയായും കാണിക്കണമെന്ന് ഞാനങ്ങോട്ടും പറഞ്ഞു.

ചന്ദ്രാമ്മ ഒരു ടിപിക്കല്‍ സ്ത്രിയാണ്. ഇനി അവര്‍ക്ക് ഷീറ്റ് പാകിയ വീട് തല്ലിപ്പൊളിച്ച് ചന്തത്തില്‍ ഒരു വിട് പണിയണമത്രെ. പാല് കാച്ചലിന് കുറച്ചു പേരെ ക്ഷണിച്ചു സദ്യയും നല്‍കണം.

ബാങ്ക് അഞ്ച് ലക്ഷം രൂപ വായ്പ തരും പോല്‍. അതൊക്കെ ഞാന്‍ പണിയെടുത്ത് വീട്ടും. മകള്‍ പോസ്റ്റാഫീസില്‍ 2 - 3 വര്‍ഷായി മാസം 2000വെച്ച് അടക്കുന്നുണ്ട്. ഞാനും പോസ്റ്റാഫീസില്‍ അടവു തുടങ്ങി.

കാം ബഹുത് ഹെ, ഒരാരോഗ്യ പ്രശ്‌നവുമില്ല. അത് പറയുമ്പോള്‍ചന്ദ്രമ്മയുടെ മുഖത്ത് ആയിരം ചന്ദ്രപ്പിറവിയുടെ പ്രകാശം. പേരക്കുട്ടികളായ നരസിംഹം, ചന്ദു നന്നായി പഠിച്ചു കാണണം. ഇരുത്തം വയ്യ അമ്മൂമ്മയായി അവര്‍.

പൊതിയിലെന്താ അമ്മേ? താന്‍ കടലാസില്‍ പൊതിഞ്ഞു കൊണ്ടുവന്ന ഒരു കന്നഡ പപ്പടം എനിക്ക് നീട്ടി  നിങ്ങളൊക്കെ ഇത് കഴിക്കുമോ ആവോ? ഒന്നേയുള്ളൂ? എന്ന എന്റെ തിരിച്ചുള്ള ചോദ്യത്തില്‍ നിന്നും ചന്ദ്രാമ്മ എന്റെ ആര്‍ത്തിയുടെ വ്യാപ്തി മനസ്സിലാക്കിക്കാണണം.

മുറുക്കിത്തുപ്പിയ ആ വായില്‍ ചന്ദ്രാമ്മ നിഷ്‌ക്കളങ്കമായി പറഞ്ഞു: റേപു നീനു മീകു മറിംദ ഇസ്താനു. (നാളെ കൊറെ പപ്പടം കൊണ്ടത്തരൂന്ന്.)

Keywords:  Article, Aslam Mavile, Chandramma from Bengaluru, A well planned hard worker.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia