CH Kunhambu | സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് നേടിയെടുത്തത് 27.75 കോടി രൂപ; അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ വികസനത്തിന്റെ നായകനെന്ന് പുകഴ്ത്തൽ
Mar 12, 2023, 22:02 IST
/ പ്രതിഭാരാജൻ
(www.kasargodvartha.com) ഉദുമ എംഎൽഎ അഡ്വ. സിഎച്ച് കുഞ്ഞമ്പുവിന് സോഷ്യല്‍ മീഡിയ വഴി ആശംസാപ്രവാഹം. വികസനത്തിന്റെ ഉടമസ്ഥനെന്ന് വാഴ്ത്തല്‍. ശക്തമായ മല്‍സരം കാഴ്ച വെക്കേണ്ടി വന്നുകാണില്ല, സിഎച്ച് കുഞ്ഞമ്പുവിന് എംഎല്‍എ ആവാന്‍. വാഴ വെച്ചതും, വെള്ളമൊഴിച്ചതും, വളമിട്ടതും കമ്മ്യൂണിസ്റ്റുകാര്‍ . വെട്ടിക്കൊണ്ടു പോകാന്‍ വന്ന ഏമാനെ തടയാന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ കൈക്കരുത്തില്‍ സിഎച്ചിനായി. അങ്ങനെ ഉദുമ എംഎല്‍എയായി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിനു ശേഷം താഴെക്കിടയില്‍ എവിടെയും കുശുകുശുപ്പു പോലുമുണ്ടായില്ല. ജനങ്ങള്‍ക്കറിയാം, എംഎല്‍എ അല്ലെങ്കിലും സിഎച്ച് കുഞ്ഞമ്പു കാസര്‍കോടിന്റെ മുഖ്യമന്ത്രിയാണ്. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും അതില്‍ മാറ്റമുണ്ടാകാറില്ല.
2021 മെയ് 21, രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ദിനം. അതു ടിവിയില്‍ കണ്ടെഴുന്നേറ്റ ജനം പിന്നീട് ഒരിക്കലും സിഎച്ച് കുഞ്ഞമ്പുവിന്റെ പേര് ഉച്ചരിക്കാതിരുന്നിട്ടില്ല. നാട്ടുകല്യാണങ്ങള്‍, അശരണര്‍ക്കായുള്ള ആശ്രയം, നിത്യരോഗികള്‍ക്ക് വേണ്ടുവോളം സഹായം, എംഎല്‍എ ഫണ്ടില്‍ നിന്നും വേണ്ടതിലധികം പുസ്തകങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ശാപമോക്ഷം കിട്ടാത്ത ബാവിക്കര പദ്ധതി, ടാങ്ക് നിര്‍മാണം, മേല്‍പ്പാലം എന്നു വേണ്ട ബേക്കല്‍ ഫെസ്റ്റിന്റെ പണിത്തിരക്കിനിടയില്‍ വീണു കാലൊടിഞ്ഞ സംഘാടകന്റെ ചികിത്സയ്ക്ക് വരെ മുമ്പില്‍ തന്നെയുണ്ടായിരുന്നു എംഎല്‍എ. നഷ്ടം സഹിച്ചും ഓടുന്നതിനാല്‍ നിര്‍ത്തല്‍ ചെയ്യപ്പെട്ട ബസ് സര്‍വീസുകള്‍ വീണ്ടും ഓടിക്കാന്‍ വരെ ശിപാര്‍ശ. എംഎല്‍എക്കറിയാം, ജനങ്ങളാണ് യജമാനന്മാര്‍.
ആറാട്ടു പോലെ, ഭരണി പോലെ, ടൂറിസത്തെ ഉപയോഗിച്ച് മഹോത്സവങ്ങള്‍. തന്നെ ജയിപ്പിച്ചതും, ഏതിര്‍പക്ഷത്തുള്ളവരുടേയും മനസില്‍ ഇന്ന് എംഎല്‍എ ജനകീയനാണ്, മാതൃകാ എംഎല്‍എയാണ്. കമ്മ്യൂണിസമെന്ന പദത്തിന്റെ ജനകീയ പര്യായമാണ്. നാടിനോടൊപ്പം ഓരോ വീട്ടിലേയും അംഗമാകാന്‍ കഴിയണം നേതാവിന്, സിഎച്ചിനത് കഴിയുന്നു. ഏറ്റ ചുമതല ഭംഗിയായി ചെയ്യുകയെന്ന രഷ്ട്രീയ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകത്തിലെ ഒന്നാം പേജാണ് സിഎച്ച്.
ഇവിടെ ജനിച്ച മിക്കവരുടേയും പൊക്കിള്‍ കൊടി മുറിച്ചത് മംഗലാപുരത്തുകാരാണ്. നമുക്കു വേണം സ്വന്തമായി മെഡിക്കല്‍ കോളേജ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. ഏക്കറുകള്‍ കണക്കിന് റവന്യൂ ഭൂമിയുണ്ട് (200) നമുക്ക്. പരിശ്രമിച്ചാല്‍ വിജയം സുനിശ്ചയം. എയിംസ് എന്ന ഇനിയും കരിഞ്ഞു പോയിട്ടില്ലാത്ത സ്വപ്നത്തിനോടൊപ്പം മറ്റൊരു സൗഭാഗ്യം കൂടി കൈവരികയാണ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍. ഇന്നല്ലെങ്കില്‍ നാളെ പൂര്‍ണമാവാനിരിക്കുന്ന ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്, സര്‍വ സമ്മതനായ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി, മികവിന്റെയും അംഗീകാരത്തിന്റെയും തൂലിക ചൂടി നില്‍ക്കുന്ന താലൂക്ക് ആശുപത്രികള്‍.
ഇവയൊക്കെ ഉണ്ടാകുമ്പോഴും ഒരു സൂപ്പര്‍ സ്പഷ്യാലിറ്റി ആശുപത്രി തെക്കില്‍ ചട്ടഞ്ചാലില്‍ ചോദിച്ചു വാങ്ങാനും അതിനായി 27.75 കോടി രൂപ നീക്കി വെക്കാനും സാധിച്ചു. സ്വര്‍ഗത്തിലുള്ള ഗംഗയെ ഭൂമിയിലെത്തിക്കാന്‍ കഴിയില്ല. ഭഗീരഥന്‍ അതിനു തയ്യാറായി. പ്രയത്നിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച ഭഗീരഥനെ ഓര്‍ത്തെടുക്കാന്‍ സിഎച്ച് കുഞ്ഞമ്പു എംഎല്‍എയുടെ അദ്ധ്വാനം പ്രേരിപ്പിക്കുന്നു. വടക്കന്‍ കേരളത്തിന്റെ കാലവസ്ഥയുമായി ചേരാത്ത ടാറ്റ കോവിഡ് ആശുപത്രി മാറ്റി അവിടെയാണ് സര്‍ക്കാരിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വരാന്‍ പോകുന്നത്.
വെറുതെ ലഭിച്ചതാണെന്നു കരുതണ്ട. പ്രവൃത്തി പരിചയം, നിതാന്ത ജാഗ്രത, ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാനുള്ള വൈദഗ്ധ്യം, എല്ലാറ്റിനുമുപരി വിശ്രമമില്ലാത്ത അദ്ധ്വാനം, ജനങ്ങളോടുള്ള കടപ്പാട്. കൃതജ്ഞത. അവസരങ്ങളുടെ കലയാണ് രാഷ്ട്രീയം. അതറിയാവുന്ന എംഎല്‍എ തന്റെ മണ്ഡലത്തിലേക്ക് ലഭ്യമാക്കാവുന്ന ഒരവസരവും പാഴാക്കിയില്ല. അതിനെ ഉദാഹരിക്കുകയാണ് വരാനിരിക്കുന്ന സര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍. ഒന്നാം ഘട്ടം, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്. 23.75 കോടി രൂപ ആസ്തി. അമ്പതു ബെഡുകളളോടെ തുടക്കം. ജില്ലാ ആശുപത്രിയുടെ അനുബന്ധ സംരംഭമായി ഉന്നത നിലവാരത്തിലുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റിലാണ് എംഎല്‍എുടെ സ്വപ്നം. ടാറ്റ ആശുപത്രിക്കു വേണ്ടി സൃഷ്ടിച്ച 188 ഓളം പുതിയ തസ്തികകളെ ഇവിടെ പ്രയോജനപ്പെടുത്തും.
വയോജനങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് മുമ്പിലാണ് കേരളം. പ്രത്യേകിച്ച് ഉദുമ മണ്ഡലം. പ്രമേഹം, കൊളസ്‌ട്രോള്‍, തൈറോയിഡ് പോലെ നിരവധി ജിവിതശൈലീ രോഗങ്ങള്‍ ഏറെയുള്ള നാട്. സ്ഥിരം ചികിത്സ വേണ്ടി വരുന്നവര്‍, മരണത്തെ ചെറുത്തു നിര്‍ത്തി ജീവിതം ഏറെ ആസ്വദിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ക്ക് തടസമില്ലാത്ത നാട്. ആയുസ്, അതു തടസ്സമില്ലാത്ത നീരൊഴുക്കുപോലെ ഒഴുകി നടക്കുന്ന നാട്. ഒഴുക്കു തടസപ്പെടാതിരിക്കാനുള്ള മുന്‍ കരുതലാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി. സിഎച്ച് കുഞ്ഞമ്പുവിനെ വിശ്വസിച്ച നാടിനോടുള്ള ഉപകാരസ്മരണ.
അത്ര ചെറിയ മീനല്ല, എംഎല്‍എ. ഒരു മുഴം മുമ്പേ എറിഞ്ഞാലും കുറിക്കു കൊള്ളും. ത്യാഗം സഹിക്കും. പട്ടിണി കിടക്കും. പട്ടിണി കിടക്കുന്നവനെ സഹായിക്കും. കാസര്‍കോട് ഗവ. കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ പട്ടിണി കിടക്കാന്‍ പഠിച്ച പാരമ്പര്യം. എസ്എഫ്ഐ പ്രസ്ഥാനത്തിനു നിരാഹാരമെന്ന സമരായുധം കൊണ്ടുള്ള വിജയം പരിശീലിപ്പിച്ചതില്‍ മുന്‍പില്‍. കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലയിലെ സെനറ്റ് മെമ്പര്‍. എല്‍എല്‍ബിക്കു പഠിക്കുമ്പോഴും മുണ്ടു മുറുക്കിയുടുക്കുന്നവനു വേണ്ടിയുള്ള പോരാട്ടത്തിനായി ഇറങ്ങുമെന്ന് സത്യം ചെയ്ത് പുറത്തുവന്നു. കറുത്ത കോട്ടിട്ടില്ല, നേരെ ജനങ്ങളിലേക്ക് ഇറങ്ങി വന്നു. പാര്‍ട്ടിക്കു വേണ്ടിവന്നാല്‍ ജീവന്‍ വരെ നല്‍കാന്‍ തയ്യാറുള്ള ഭാര്യ എം സുമതി. തീയില്‍ കുരുത്ത് കനല്‍ പോലെ തിളങ്ങുന്ന, ചെമ്പട്ടിന്റെ മനോഹാരിത പോലെ പരിശുദ്ധമായ കുടുംബ ജീവിതം. ഏക മകള്‍ വിവാഹിത.

Keywords: Kasaragod, Kerala, Article, Top-Headlines, Health, Hospital, MLA, Political Party, Pinarayi-Vijayan, Government, CH Kunhambu MLA is hero of development.
< !- START disable copy paste -->