കമ്മീഷന്‍ നല്‍കാതെ പണം അടക്കാം പിന്‍വലിക്കാം!
Jun 13, 2017, 10:05 IST
നേര്‍ക്കാഴ്ച്ചകള്‍/പ്രതിഭാരാജന്‍
(www.kasargodvartha.com 13.06.2017) കഴിഞ്ഞ ദിവസം നാം ചര്‍ച്ച ചെയ്തത് ചങ്കു തകര്‍ക്കുന്ന എസ്.ബി.ഐ ബാങ്ക് കൊള്ളയേക്കുറിച്ചാണ്. കവര്‍ച്ചക്കാരുടെ പട്ടികയില്‍ വന്നു പെട്ടിരിക്കുകയാണ് ആ ബാങ്ക്. നമ്മളുടെ പണം നിക്ഷേപിക്കുമ്പോഴും, പിന്‍വലിക്കുമ്പോഴും സൂക്ഷിച്ച് ലാഭം ഉണ്ടാക്കിയതിനു കമ്മീഷന്‍ കൊടുക്കണം. അതാണ് പുത്തന്‍ ബാങ്കു നിയമം.
ധനകാര്യ സ്ഥാപനങ്ങള്‍ നീരാളിയെ പോലെ ഇടപാടുകാരെ വലിച്ചൂറ്റുന്നതിനിടയിലാണ് കേന്ദ്രം പോസ്റ്റാഫീസുകള്‍ വഴി സഹായത്തിനെത്തുന്നത്. നിക്ഷേപിക്കാനും പിന്‍വലിക്കാനും ഫീസു വേണ്ട. ഒരു രൂപാ പോലും സര്‍വ്വീസ് ചാര്‍ജ്ജ് വേണ്ട. പുതുതായ ഒരു അക്കൗണ്ടു തുടങ്ങാന്‍ പരിചയപ്പെടുത്താന്‍ വരെ ആളു വേണ്ട. ആധാറുണ്ടെങ്കില്‍ പിന്നെ 3 ഫോട്ടോയും കൈയ്യില്‍ 50 രൂപയുമുണ്ടായാല്‍ അക്കൗണ്ടു തുടങ്ങാം. എത്ര തവണ വേണമെങ്കിലും നിക്ഷേപിക്കാം, തിരിച്ചെടുക്കാം. മാത്രമല്ല ഇതര ബാങ്കുകളിലെ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നാല്‍ അവിടേയും ഫീസു വേണ്ട. പരിധിയുണ്ടെന്നു മാത്രം.
മാസത്തില്‍ അഞ്ചു തവണ. അതിലധികമായാല്‍ പിന്‍വലിക്കല്‍ ഒന്നിന് 25 രൂപ വെച്ച് നല്‍കണം. അത് പോസ്റ്റാഫീസെന്നല്ലാതെ പരമാവധി ഇതര ബാങ്കുകളെ സമീപിക്കാതിരിക്കുക. അത്ര തന്നെ. പണം ഇത്തരി അധികമായുണ്ടോ, മടിക്കേണ്ടതില്ല. അതും സ്വീകരിക്കും. പലവിധ ഡെപ്പോസിറ്റു പദ്ധതികളുണ്ട് അവരുടെ കൈവശം. പാന്‍കാര്‍ഡു കൂടി കൈയ്യില്‍ കരുതണമെന്നു മാത്രം. ജോയ്ന്റ് അക്കൗണ്ടു തുടങ്ങാനുമുണ്ട് സംവിധാനം. ഫിക്സഡ് ഡിപ്പോസിറ്റിന് പലവിധ പലിശ നിരക്ക്. സേവിങ്ങ്സിനു നാലു ശതമാനം. പാന്‍ കാര്‍ഡ് നല്‍കിയെന്നു കരുതി ഭയപ്പെടാനില്ല. പലിശ ഇനത്തില്‍ 10,000 രൂപയില്‍ കുറഞ്ഞ സംഖ്യക്ക് നികുതിയും വേണ്ട.
ഇതര ബാങ്കുകള്‍ 100, 500 രൂപ മിനിമം ബാലന്‍സ് ആവശ്യപ്പെടുമ്പോള്‍ പോസ്റ്റാഫീസില്‍ അക്കൗണ്ടു തുറക്കാന്‍ 50 രൂപാ മാത്രം മതി. ചെക്കു ബുക്ക് വേണമെങ്കില്‍ മാത്രം 500 രൂപ നീക്കിയിരിപ്പ് മതി. ഇനി അടിക്കിടെ ബാങ്കില്‍ പോകേണ്ട ആവശ്യമില്ലാത്തവര്‍ എന്തിനു അങ്ങോട്ടു ചെന്ന് പോസ്റ്റാഫിസിന്റെ വലയില്‍ കുടുങ്ങണം എന്നു കരുതണ്ട. മൂന്നു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു ഇടപാടു നടന്നാല്‍ മതിയാകും. അക്കൗണ്ടിനു ഒരു കേടുപാടും സംഭവിക്കില്ല. യാതൊരു വിധ ഹിഡന്‍ ചാര്‍ജ്ജിലും പെട്ട് തുക പോവില്ല.
ഇനി ഒരു കാര്യം ചെയ്യാം. ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ എ.ടി.എമ്മിനുള്ള അപേക്ഷ കൂടി നല്‍കാം. അടുത്ത ദിവസം തന്നെ കാര്‍ഡ് റെഡി. കേന്ദ്രത്തിന്റെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി വഴി സാധാരണക്കാരന്റെ സുരക്ഷയാണ് പോസ്റ്റാഫിസ് വഴി നടപ്പാക്കുന്നതെന്ന് കേന്ദ്രം. പലര്‍ക്കും ഇനിയും കാര്യം അറിഞ്ഞു തുടങ്ങിയിട്ടില്ല. അതല്ലെങ്കില്‍ വ്യാപകമായി എ.ടി.എം കൗണ്ടറുകള്‍ എത്തിത്തുടങ്ങാന്‍ വൈകുന്നതായിരിക്കണം കാരണം. പോസ്റ്റാഫിസില്‍ ഇനിയും തിരക്കനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. എല്ലാ സബ് പോസ്റ്റ് ഓഫീസുകളില്‍ നിന്നും എ.ടി.എം കാര്‍ഡ് വിതരണം ആരംഭിച്ചുവെങ്കിലും പിന്‍വലിക്കാനുള്ള സൗകര്യം കാസര്‍കോട് മെയിന്‍ ഓഫീസില്‍ മാത്രമേ ഇപ്പോഴുള്ളൂ.
താല്‍ക്കാലികമായി പോസ്റ്റാഫീസില്‍ ചെന്നു മാത്രമേ പിന്‍വലിക്കാനൊക്കുകയുള്ളൂ. എല്ലായിടത്തും എടി.എം. സംവിധാനം ഉടനെന്നാണ് അധികൃതരുടെ മറുപടി. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടും നടത്താം. വിസ, റുപ്യെ ഡെബിറ്റു കാര്‍ഡുവഴിയാണ് ഈ സൗകര്യം. ഇരിക്കട്ടെ, പോസ്റ്റാഫീസില്‍ കൂടി ഒരക്കൗണ്ട്. എസ്.ബി.ഐയില്‍ കുരുങ്ങിയവര്‍ക്ക് പ്രതികാരം ചെയ്യാന്‍ കേന്ദ്ര ഗ്രാമീണ കേന്ദ്രം ഒരുക്കിത്തരുന്ന അവസരം പ്രയോജനപ്പെടുത്താം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Prathibha-Rajan, Cash, Post Office, Bank, Fees, Aadhar Card, SBI, ATM, Account, Withdraw, Savings, Balance, Commission, Can pay and withdrawn without commission.