city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസ അവകാശ നിയമം കടലാസില്‍; തുടര്‍ പഠനത്തിനവസരമില്ലാതെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍

എം.എ മൂസ 

(www.kasargodvartha.com 15.07.2014) വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടും ഉപരിപഠനത്തിന് അവസരം ലഭിക്കാതെ ജില്ലയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു. തങ്ങളുടെ ഭാവി എന്ത് എന്ന ചിന്ത വിദ്യാര്‍ത്ഥികളെ ഏറെ അലോസരപ്പെടുത്തുന്നുണ്ട്.

പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ പകുതിയിലേറെ വിദ്യാര്‍ത്ഥികളും സ്‌കൂളിന് പുറത്താണ്. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് പോലും യഥാസമയം പ്രവേശനം ലഭിച്ചില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. അതിനിടെ പ്ലസ്‌വണ്‍ ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ പ്രസിസന്ധിയാണ് ഇക്കുറി നേരിടുന്നതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

സീറ്റ് ക്ഷാമം നേരിടുന്ന മേഖലകളില്‍ കൂടൂതല്‍ പ്ലസ്‌വണ്‍ ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കപ്പെട്ടതാണ് തുടക്കം മുതല്‍ പ്രതിസന്ധിക്കു കാരണമായത്. മന്ത്രിസഭാ ഉപസമിതി ശരിയായ രീതിയില്‍ പഠനം നടത്താതെയാണ് വിഷയത്തില്‍ തീരുമാനം കോടതിയെ അറിയിച്ചതെന്നും ആക്ഷേപമുണ്ട്. സര്‍ക്കാറിന്റെ തെറ്റായ നടപടിയും കോടതി ഇടപെടലുകളുമാണ് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ കാര്യം കൂടുതല്‍ സങ്കീര്‍ണമാക്കിയത്.

ഉപരിപഠന വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ കടുത്ത ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ഹയര്‍സെക്കന്‍ഡറിയുടെ സമയം മാറ്റാനും മറ്റുമായി സര്‍ക്കാര്‍ എടുത്ത തീരുമാനം വിദ്യാര്‍ഥികളുടെ ഉപരിപഠന വിഷയത്തിലായിരുന്നു വേണ്ടിയിരുന്നതെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതി തീരുമാന പ്രകാരം വൈകിയാണെങ്കിലും സര്‍ക്കാര്‍ അനുകൂലമായാല്‍ പോലും ഇനി ചുരുക്കം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ തുടര്‍ പഠനത്തിന് സീറ്റ് ലഭിക്കുകയുള്ളു. സ്വകാര്യ കോളജുകളിലും മറ്റും പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫീസ് ഇനത്തില്‍ വന്‍തുക നല്‍കേണ്ടി വരുന്നത് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാവുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റ് ക്ഷാമം അനുഭവിക്കുന്നതില്‍ മുന്‍പന്തിയില്‍ കാസര്‍കോട് ജില്ലയാണെന്നതും ഇവിടെ എടുത്തു പറയേണ്ടതുണ്ട്.

വിദ്യാഭ്യാസ ആവശ്യം പരിഗണിച്ച് പുതിയ പ്ലസ്ടു സ്‌കൂളുകളും അധിക ബാച്ചുകളും ഈ അധ്യയന വര്‍ഷം തന്നെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഒരു പരിധി വരെ വിദ്യാര്‍ത്ഥികളില്‍ പ്രത്യാശ പകരുന്നു. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം ഉടന്‍ അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി ത്വരിതപ്പെടുത്തണമെന്ന് വിദ്യാര്‍ത്ഥി സംഘടനകളും, സ്‌കൂള്‍ മാനേജ്‌മെന്റ്, പി.ടി.എ കമ്മിറ്റികളും ആവശ്യപ്പെടുന്നുണ്ട്. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നേരത്തെ വന്നിട്ടും പ്ലസ്‌വണ്‍ പ്രവേശന നടപടിയിലുണ്ടായ കാലതാമസവും മറ്റു വിദ്യാഭ്യാസ അധികൃതരുടെ അലംഭാവവും മൂലമാണെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു.

പുതിയ ഹയര്‍സെക്കന്ററി ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യമായി വരുന്ന കുമ്പള പോലുള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും, കൂടുതല്‍ ബാച്ചുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന്‍ ഉള്‍പെടുത്തി പ്രശ്‌ന പരിഹാരം കാണണം.


(മൊഗ്രാല്‍ ദേശീയവേദി പ്രസിഡന്റാണ് ലേഖകന്‍)


വിദ്യാഭ്യാസ അവകാശ നിയമം കടലാസില്‍; തുടര്‍ പഠനത്തിനവസരമില്ലാതെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥികള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia