city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞങ്ങള്‍ ഒരു തോറ്റ ജനത

ഞങ്ങള്‍ ഒരു തോറ്റ ജനത
Kuttiyanam Muhammed Kunhi
ലബാറിന്റെ വടക്കേ അറ്റത്തെ ജില്ല കേരളത്തിലല്ലെന്നാണ് അധികാരികളുടെ വെപ്പ്. എന്നും കാസര്‍കോട്ടെ ജനങ്ങള്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെയാണ്. തെക്കന്‍ ജില്ലകള്‍ പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് നീങ്ങുമ്പോഴും കാസര്‍കോട്ടെ ജനങ്ങളെ ശ്രദ്ധിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ അധികാരിവര്‍ഗമോ തയ്യാറാകുന്നില്ല. കാസര്‍കോടിനനുവദിച്ച പല വികസന പദ്ധതികളും സ്ഥാപനങ്ങളും മറ്റു ജില്ലകളിലേക്ക് തട്ടിയെടുക്കപ്പെടുന്നു. കേന്ദ്ര സര്‍വകലാശാലയോടനുബന്ധിച്ച് അനുവദിക്കപ്പെട്ട മെഡിക്കല്‍ കോളജ് പോലും മറ്റൊരു ജില്ലയിലേക്ക് പറിച്ച് മാറ്റാന്‍ ശ്രമം നടന്നിരുന്നു. കോടികളുടെ പദ്ധതികള്‍ എല്ലാ കാലത്തും കാസര്‍കോടിന് വേണ്ടി തലസ്ഥാനത്ത് നിന്നും പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ എല്ലാം താളിന് പുറത്ത് വീണ വെള്ളം പോലെയാണ് കാസര്‍കോട്ടുകാര്‍ കാണുന്നത്. അഴിമതിക്കാരെയും ഇഷ്ടമല്ലാത്തവരെയും സ്ഥലം മാറ്റാന്‍ ഒരു ജില്ല എന്നാണ് കാസര്‍കോടിനെ തിരുവനന്തപുരത്തുകാര്‍ നോക്കി കാണുന്നത്. അതു കൊണ്ട് തന്നെ കാസര്‍കോട്ടെ ജനങ്ങള്‍ എന്നും തോറ്റവരാണ്.

ഞങ്ങള്‍ ഒരു തോറ്റ ജനത
എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കുട്ടിയാനം മുഹമ്മദ് കുഞ്ഞിയുടെ പുതുയ പുസതകത്തിന്റെ പേരും അതു തന്നെയാണ്. പരിസ്ഥിതി പ്രശ്‌നങ്ങളും ജില്ലയുടെ പിന്നോക്കാവസ്ഥയും ചൂണ്ടിക്കാണിച്ച് അവയുടെ പരിഹാര നിര്‍ദേശങ്ങളുമായി കുട്ടിയാനം മുഹമ്മദ് കുഞ്ഞി 2007 മുതല്‍ വിവിധ മലയാള പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും തെരെഞ്ഞെടുത്തവയാണ് 'ഞങ്ങള്‍ ഒരു തോറ്റ ജനത' എന്ന പേരില്‍ ഇപ്പോള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ സമാഹാരത്തിലെ മിക്ക ലേഖനങ്ങളും കാസര്‍കോട് വാര്‍ത്ത, ഉത്തരദേശം, ലേറ്റസ്റ്റ് തുടങ്ങിയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നപ്പോള്‍ തന്നെ വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്.

ഞങ്ങള്‍ ഒരു തോറ്റ ജനത  യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന 'കെസഫ്' എന്ന കാസര്‍കോട്ടുകാരുടെ സംഘടന കാസര്‍കോടിന്റെ വികസന സാധ്യതകള്‍ എന്ന പേരില്‍ നടത്തിയ ലേഖന മത്സരത്തില്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കാലാകാലങ്ങളില്‍ വികസനത്തിന്റെ പുറമ്പോക്കില്‍ പെട്ടുപോയ ഒരു ജനതയുടെ കദനകഥകളാണ് ഇതിലൂടെ വരച്ചു കാട്ടുന്നത്. കാസര്‍കോട്ടെത്തുന്ന അധികാരികള്‍ നിര്‍ലോഭം ചൊരിയുന്ന വാഗ്ദാനങ്ങള്‍ വെറും പാഴ്‌വാക്കുകളായി മാറുമ്പോഴും വിദഗ്ദ്ധ ചികിത്സകള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിനും സൗകര്യമില്ലാതെ കാസര്‍കോട്ടുകാര്‍ തൊട്ടടുത്ത മംഗലാപുരത്തെ ഇപ്പോഴും ആശ്രിച്ചു കഴിയുകയാണ്.

കാസര്‍കോട്ടു നിന്നും കടല്‍ കടന്നു പോയവര്‍ ഗള്‍ഫു രാജ്യങ്ങളിലെ അതികഠിനമായ ചൂടും തണുപ്പുമേറ്റ് ചോര നീരാക്കി നാട്ടിലേക്കൊഴുക്കിയ പണം ജില്ലയുടെ പുരോഗതിക്ക് താങ്ങായിട്ടുണ്ടെന്ന് തുറന്ന് പറയുമ്പോള്‍ തന്നെ ചന്ദ്രഗിരി പുഴയെ മലിനമാക്കിയും പൂഴി വാരിയും കുന്നിടിച്ച് നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പുത്തന്‍ പ്രവണതയെയും കാണാതിരുന്നു കൂടാ. ഇതിനെതിരെ തൂലിക ചലിപ്പിക്കാനും കുട്ടിയാനം മുഹമ്മദ് കുഞ്ഞി മറന്നിട്ടില്ല. വികസനം കാത്തിരിക്കുന്ന എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ലേഖനകളുടെ സമാഹാരം ഓരോരുത്തരും വായിച്ചിരിക്കേണ്ട കൃതിയാണെന്നും അത് വായനാക്കൂട്ടം ചര്‍ച ചെയ്യപ്പെടേണ്ടതാണെന്നും ഈ പ്രദേശത്തെ തോറ്റ ജനത വിജയത്തിലേക്കും പുരോഗതിയിലേക്കും മുന്നേറാനുള്ള കാരണമായി ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് പ്രതിക്ഷിക്കാം.

-കെ.കെ. മുട്ടത്ത്

Keywords:  Article, Kasaragod, Kuttiyanam Mohammedkunhi, Book, Njangal oru thota janatha

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia