'ഇശലുണരും സംഗമഭൂമി' കണ്ണില്‍ നിന്ന് ഹൃദയത്തിലേക്ക്
Oct 14, 2016, 11:08 IST
പിവികെ പനയാല്‍ (പുസ്തക പരിചയം-'ഇശലുണരും സംഗമഭൂമി')
(www.kasargodvartha.com 14.10.2016) അന്തരംഗം അഭിമാനപൂരിതമാകേണ്ടത് എപ്പോഴാണെന്നും, ഞരമ്പുകളില്‍ ചോര തിളയ്‌ക്കേണ്ടത് എപ്പോഴാണെന്നും വള്ളത്തോള്‍ മലയാളിയെ പാടിക്കേള്‍പ്പിച്ചിട്ടുണ്ട്. ഉപദേശീയതകളും ബൃഹദ്‌ദേശീയതയും തമ്മിലുള്ള ബന്ധത്തിന്റെ അടയാള വാക്യം കൂടിയാണത്. ബഹുസ്വരതകളുടെ തന്ത്രികള്‍ തകര്‍ക്കപ്പെടേണ്ടതാണെന്ന, ഉറച്ച നിലപാടുതറയില്‍ നില്‍ക്കുന്ന ഭരണകൂടത്തിന്റെ ബധിരകര്‍ണങ്ങളിലേയ്ക്ക് പ്രാദേശികതയുടെ കളിവീണയുമായിറങ്ങിയിരിക്കുന്ന ഇബ്രാഹിം ചെര്‍ക്കള ഹൃദയവിശുദ്ധിയുടെ നാദധാരയാണ് തന്റെ സര്‍ഗവീണയിലുണര്‍ത്തുന്നത്. കേള്‍ക്കേണ്ടവര്‍ക്കു കേള്‍ക്കാം. മുഖം തിരിച്ചു നില്‍ക്കുന്നവര്‍ക്ക് അങ്ങനെയുമാവാം. താന്‍ തന്റെ കൊച്ചു ഭൂപടത്തിനകത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന സര്‍ഗ കാന്തിയെക്കുറിച്ച് വാചാലനായിക്കൊണ്ടേയിരിക്കും എന്ന നിസ്സംഗഭാവം. കലാമൂല്യത്തെക്കുറിച്ചുള്ള വേവലാതികളല്ല. പൂന്തോട്ടം കാണുന്ന കുട്ടിയുടെ വിസ്മയങ്ങളാണ് ഇബ്രാഹിം ചെര്‍ക്കളയുടെ അക്ഷരങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. കാസര്‍കോടിന്റെ ഭൂതകാലത്തിന്റെ ഈടിരിപ്പിനെക്കുറിച്ച് ഇബ്രാഹിം അഭിമാനം കൊള്ളുന്നുണ്ട്. ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഭൂതകാലഗതിയില്‍ നിന്നല്ലാതെ വര്‍ത്തമാനത്തെക്കുറിച്ച് എഴുതുക അസാധ്യമാണ്.
മാപ്പിളപ്പാട്ടുകളെ മലയാള സാഹിത്യത്തിന്റെ അകത്തളങ്ങളില്‍ പ്രതിഷ്ഠിച്ച ടി ഉബൈദിനെക്കുറിച്ച് 'ഇശലുകളുണരുന്ന സംഗമഭൂമി' എന്ന ലേഖനത്തില്‍ വായിക്കാം. മാപ്പിളപ്പാട്ട് എന്ന സാഹിത്യശാഖയെ ഉള്‍പ്പെടുത്താത്ത മലയാള സാഹിത്യ ചരിത്രം അപൂര്‍ണമായിരിക്കുമെന്ന് ജി ശങ്കരക്കുറുപ്പിനെക്കൊണ്ട് പറയിപ്പിച്ചത് ഉബൈദിന്റെ രചനകളാണ്. 'കാവ്യധാരയുടെ ഉത്തരപര്‍വ'ത്തില്‍ കുട്ടമത്ത്, രാഷ്ട്രകവി ഗോവിന്ദപൈ, ടി എസ് തിരുമുമ്പ്, ടി ഉബൈദ് തുടങ്ങിയ മണ്‍മറഞ്ഞുപോയ കവി ശ്രേഷ്ഠരോടൊപ്പം മേലത്ത് ചന്ദ്രശേഖരന്‍, ദിവാകരന്‍ വിഷ്ണുമംഗലം, വിദ്യാധരന്‍ പെരുമ്പള തുടങ്ങിയ പുതിയ തലമുറയിലെ കവികളെയും ഇബ്രാഹിം വിലയിരുത്തുന്നുണ്ട്. ഓര്‍മയുടെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന ചില അനര്‍ഘ നിമിഷങ്ങള്‍ വായനക്കാരുമായി ഇബ്രാഹിം ചെര്‍ക്കള പങ്കുവയ്ക്കുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൂടെ ചെലവഴിച്ച നിമിഷങ്ങളുടെ ഹൃദയസ്പര്‍ശിയായ അവതരണം അതില്‍പ്പെടുന്നു.
ചരിത്രം സാമൂഹിക പോരാട്ടങ്ങളാല്‍ നിര്‍മിതമാണ്. സര്‍ഗാത്മക മണ്ഡലത്തില്‍ ഈ പോരാട്ടം നയിച്ചവരില്‍ ഒരു കാസര്‍കോട്ടുകാരിയുമുണ്ട്. പ്രശസ്ത കന്നഡ എഴുത്തുകാരി സാറ അബൂബക്കര്‍. അന്ധവിശ്വാവസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായിരുന്നു തന്റെ എഴുത്തിലൂടെ സാറാ അബൂബക്കര്‍ നടത്തിയത്. 'ചന്ദ്രഗിരിയ തീരദല്ലി', 'വജ്രഗളു' തുടങ്ങിയ കൃതികള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. സാറാ അബൂബക്കറിന്റെ ജീവിതത്തിലേക്കും എഴുത്തിലേയ്ക്കുമുള്ള ഒരു സ്‌പോട്‌ലൈറ്റാണ് 'കരുത്തിന്റെ തൂലികയുമായി സാറ' എന്ന ലേഖനം.
തന്റെ വീടിന്റെ വാതിലുകള്‍ പോലെയാണ് തനിക്ക് തന്റെ സൃഷ്ടികളെന്നും അടയ്ക്കുന്നതും തുറക്കുന്നതും താന്‍ തന്നെയാണെന്നും അതിലൂടെ ചിലപ്പോള്‍ വെളിച്ചവും മറ്റു ചിലപ്പോള്‍ ചൂടുകാറ്റുമാണ് കടന്നുവരികയെന്നും വിശ്വസിക്കുന്ന സുറാബ്, അനുഭവത്തിന്റെ ഉമിത്തീയില്‍ ഊതിക്കാച്ചിയെടുത്ത കുറേ കൃതികള്‍ മലയാള ഭാഷയ്ക്കു നല്‍കിയ സുബൈദ, 'പ്രസക്തി' എന്ന കോളം പതിനഞ്ചുവര്‍ഷം മുടങ്ങാതെ വാരികയില്‍ പ്രസിദ്ധീകരിച്ച് അത്ഭുതം സൃഷ്ടിച്ച പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, ''കൂലോത്തെ ചിങ്കാരമ്മ''യെ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ സി രാഘവന്‍, പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്, പത്രപ്രവര്‍ത്തകന്‍ റഹ് മാന്‍ തായലങ്ങാടി എന്നീ കാസര്‍കോടന്‍ എഴുത്തുകാരെല്ലാം ഈ പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
മതം ആരേയും അകറ്റുന്നില്ല, അടുപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന അടിയുറച്ച വിശ്വാസത്തില്‍, ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന മണലാരണ്യത്തിലെ പ്രവാസികളുടെ സാന്ത്വനമായ വി അബൂബക്കര്‍ എന്ന ബാവ ഹാജി, ജനസേവന നിരതനായ നഗരസഭാ കൗണ്‍സിലര്‍ കൊപ്പല്‍ അബ്ദുല്ല, ഭരണകൂടത്തിന്റെ നീതിനിഷേധത്തിന് ഇരയായ അബ്ദുല്‍ നാസര്‍ മഅ്ദനി എന്നിവരെക്കുറിച്ചും ഇബ്രാഹിം ഈ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഈ എഴുത്തിന് പിന്നില്‍ 'നോവുമാത്മാവിനെ സ്‌നേഹിക്കുന്ന' എഴുത്തുകാരന്റെ ഹൃദയവികാരം തന്നെയാണ് പ്രകടമാവുന്നത്. നന്മയുടെ ഈ പച്ചപ്പിനു കീഴില്‍ നില്‍ക്കുക മറ്റെന്തിനെക്കാളും സുഖദമായ കാര്യമാണ്. നോവലിസ്റ്റും കഥാകൃത്തുമൊക്കെയായ ഇബ്രാഹിം ചെര്‍ക്കളയുടെ ഈ കൃതി കാസര്‍കോടന്‍ സംസ്‌കൃതിയുടെ നേര്‍ക്കുപിടിച്ചിരിക്കുന്ന ദീപക്കാഴ്ചയാണ്. ആശംസകള്‍...
Keywords: Article, Ibrahim Cherkala, T.Ubaid, Subaida Nileshwaram, Book review, Mappilapatt, Ishalunarum Sangamabhumi, Kasargod, Kerala, Writers, Readers, Surab, PVK Panayal, Rahman Thayalangady.