city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയുടെ അതുല്യ പ്രതിഭ ബാഊച്ച

തളങ്കരയുടെ അതുല്യ പ്രതിഭ ബാഊച്ച
Badrudeen
ബാഊച്ച എന്ന ബദറുദ്ദീന്‍ നമ്മോട് വിടപറഞ്ഞു. വിശ്വസിക്കാന്‍ പ്രയാസമുള്ള വാര്‍ത്തകള്‍ ഇങ്ങനെ വന്ന് കൊണ്ടേയിരിക്കുകയാണ്. മരണമെന്ന വിധിക്ക് ഇളം ചോരയോട് പ്രത്യേകകാര്‍ഷണം തോന്നിത്തുടങ്ങിയോ എന്തോ... കാസര്‍കോട്ട് നിറഞ്ഞ് നിന്ന ഫുട്‌ബോള്‍ പ്രതിഭയായിരുന്നു ബാഊച്ച. പ്രായ, കാലഘട്ടങ്ങള്‍ക്കതീതമായി തന്റെ മെയ്‌വഴക്കം കൊണ്ടും വക് ചാതുര്യം കൊണ്ടും ജനഹൃദയങ്ങളെ കൈയ്യിലെടുത്ത ഒരതുല്യ പ്രതിഭ.

കടിഞ്ഞാണില്ലാത്ത തന്റെ ജീവിത ശൈലിയില്‍ എവിടെയോ എത്തിപ്പെടേണ്ടിയിരുന്ന ഒരമൂല്യ സമ്പത്തായിരുന്നു ബാഊച്ച, തിളക്കമറ്റ ഒരു വജ്രമായി മാറിയെങ്കില്‍ അത് കാസര്‍കോടിന്റെ മറ്റൊരു തീരാ നഷ്ടമാണ്. ഫുട്‌ബോളിലെ ബാഊച്ച ടച്ച് അതൊരു ഹരമായിരുന്നു.ബാഊച്ചയുടെ കാലില്‍ പന്ത് കിട്ടിയാലുണ്ടാകുന്ന ഗ്യാലറിയിലെ ആരവങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ക്രിക്കറ്റയാലും, ബോള്‍ ബാറ്റ്‌മെന്റണിലായാലും, കബഡി പോലും ബാഊച്ച വിന്നിണങ്ങിയിരുന്നുയെന്നത് ആ പ്രതിഭയുടെ മാത്രം പ്രത്യേകതയായിരുന്നു. 

എന്നും നാട്ടിലെത്തിയാല്‍ വീട്ടില്‍ വന്ന് മണിക്കൂറുകളോളം സമയം ചിലവഴിക്കുമായിരുന്നു. ചര്‍ച്ചകളിലധികവും സ്‌പോര്‍ട്‌സ് തന്നെയായിരുന്നു വിഷയം. വല്ലാത്ത, അസാധാരണ മനക്കരുത്തായിരുന്നു അദ്ദേഹത്തിന്. എവിടെയും സധൈര്യം കേറിച്ചെല്ലാനും, ഇടപെടാനുമുള്ള തന്റേടം ബാഊച്ചയ്ക്ക് ഉണ്ടായിരുന്നു. നമ്മുടെ ഇളം പ്രതിഭകള്‍ക്ക് ഉന്നതങ്ങളില്‍ എത്തിപ്പെടാന്‍ കഴിഞ്ഞത് ബാഊച്ചയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരുന്നു.
അല്ലാഹു നല്കിയ അനുഗ്രഹം ശരിയായ രീതിയില് ഉപയോഗപ്പടുത്താതെ ക്രമപ്പെടുത്തി ജീവിതം മുമ്പോട്ട് കൊണ്ട് പോകാതെ അവസാന വര്‍ഷങ്ങളില്‍ അല്പം അമിതമായിത്തന്നെ ജീവിച്ചു എന്നതൊഴിച്ചാല്‍ ബാഊച്ച എന്ന പ്രതിഭയുടെ അഭാവം ഒരു തീരാ നഷ്ടം തന്നെ. അല്ലാഹു അദ്ദേഹത്തിന്ന് മഗഫിറത്തും മര്‍ഹമത്തും നല്കുമാറാകട്ടെ. ആമീന്‍.

-യഹ്‌യ തളങ്കര
തളങ്കരയുടെ അതുല്യ പ്രതിഭ ബാഊച്ച
Yahya Thalangara





Keywords: Badrudeen Thalangara, Yhya Thalangara, Article

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia