city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ ജനപ്രതിനിധികളെ... ജന നായകരെ... ഒരുകാര്യമറിയുക, ഒരോനിമിഷവും ജനങ്ങള്‍ നിങ്ങളെ ശപിച്ചുകൊണ്ടിരിക്കുന്നു

അഷ്‌റഫ് ബംബന്‍

(www.kasargodvartha.com 06/10/2015) മറ്റുള്ളവര്‍ എന്നും നിങ്ങളുടെ കുടുംബത്തിലുള്ളവരെ വരെ മനസാ ശപിക്കുന്നത് നിങ്ങള്‍ കേള്‍ക്കുന്നില്ലല്ലോ. ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡ്.

കുടുംബത്തിനു ഒരു നേരം അന്നം നല്‍കാന്‍ വേണ്ടി കഷ്ട്ടപ്പെടുന്ന ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍... ബസ്സിലും മറ്റും പോകുന്ന വൃദ്ധരായ യാത്രക്കാര്‍... അത്യാസന്ന നിലയില്‍ രോഗികളെ കൊണ്ട് പോകുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍... പ്രാണനു വേണ്ടി കേഴുന്ന അതിലെ രോഗികള്‍ തുടങ്ങി ഇതിലെ പോകുന്ന വഴിയാത്രക്കാര്‍ വരെ നിത്യേന നിങ്ങളെ ശപിക്കുന്നുണ്ടാകും... ഒന്നിനും കഴിവില്ലാത്ത നിങ്ങളെയാണല്ലോ ഞങ്ങളുടെ വിലപ്പെട്ട വോട്ട് തന്ന് വിജയിപ്പിച്ചു അങ്ങ് തലസ്ഥാനത്തേക്ക് അയച്ചത് എന്ന് ഓര്‍ത്ത് വിലപിക്കുന്നുണ്ടാവും അവര്‍...

എന്താണ് സാറന്മാരെ യഥാര്‍ത്തത്തില്‍ ഇവിടെ നിങ്ങളുടെ മുമ്പിലുള്ള പ്രശ്‌നം? നിങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളുടെ കാലങ്ങളായുള്ള ഇവിടുത്തെ യാത്ര ക്ലേശത്തിന് പരിഹാരം കാണാതെ കണ്ണടച്ചു ഇരുട്ടാക്കുന്നതിന്റെ കാരണം? എന്താണെങ്കിലും അത് പൊതു ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്ത്തമാക്കേണ്ട കടമ നിങ്ങള്‍ക്കുണ്ട്.. കാരണം നിങ്ങളെ തിരഞ്ഞെടുത്ത് നാലാള്‍ അറിയുന്ന ജനപ്രതിനിതി ആക്കിയത് പൊതു ജനം എന്ന ഞാനടക്കമുളളവരാണ്.

ഒരു വണ്ടി റോഡില്‍ ഇറക്കുമ്പോള്‍ അതിന്റെ ടാക്‌സും മറ്റും മുന്‍കൂര്‍ ആയി അടച്ചു തന്നെയാണ് ഞങ്ങള്‍ വാഹനം നിരത്തിലിറക്കുന്നത്.
അപ്പോള്‍ ആ റോഡില്‍ കൂടി നേരാം വണ്ണം വാഹനം ഓടിക്കാനുള്ള സംവിധാനം ബന്ധപ്പെട്ടവര്‍ ഒരുക്കേണ്ടതുണ്ട്.

പ്രവാസികളായ ഞങ്ങള്‍ എണ്ണിച്ചുട്ടെടുക്കുന്ന ദിവസത്തേക്ക് നാട്ടിലേക്ക് വന്നാല്‍ കാസര്‍കോടിന്റെ അതിര്‍ത്തിയിലേക്ക് കടക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് ആധിയാണ്. ഈ റോഡില്‍ കൂടി വണ്ടി ഓടിച്ച് ഇനി എങ്ങാനും നടുവിന് ഒടിവ് പറ്റി കിടപ്പിലായാല്‍ കുടുംബം നോക്കാന്‍ ആരുണ്ട് എന്ന ആധി.

നിങ്ങളെ തിരഞ്ഞെടുത്തയച്ചു ജന പ്രധിനിധി ആക്കിയ ഞങ്ങളോട് കുറച്ചെങ്കിലും ദയ എന്നൊന്നു ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഈ റോഡ് തകര്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക.

ഇതൊരു അപേക്ഷയാണ്..
സമതിദാനം ആര്‍ക്ക്, എന്തിനു വേണ്ടി വിനിയോഗിക്കണം എന്ന് തിരഞ്ഞെടുക്കാന്‍ അവകാശമുള്ള ഒരു പൗരന്റെ, ഒരു വോട്ടറുടെ അപേക്ഷയാണിത്.
ജില്ലയിലെ ജനപ്രതിനിധികളെ... ജന നായകരെ... ഒരുകാര്യമറിയുക, ഒരോനിമിഷവും ജനങ്ങള്‍ നിങ്ങളെ ശപിച്ചുകൊണ്ടിരിക്കുന്നു

Keywords: Article, Road, Damage, Bad roads and our representatives, Ashraf Bamban

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia