city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി ടി ബലറാം 'കീര്‍ത്തിയെ' പുണരുമ്പോള്‍...

എഴുത്തുപുര/ പ്രതിഭാരാജന്‍
(www.kasargodvartha.com 22/01/2018) 'കീര്‍ത്തി' എന്നാല്‍ വിളിച്ചാല്‍ ഓടിവരുന്ന വെപ്പാട്ടിയല്ല. പ്രണയലേഖനമോ, വാട്ട്സാപ്പില്‍ ചാറ്റ് ചെയ്താലോ അരികിലേക്കൊഴുകിയെത്തുന്ന കാമുകിയുമല്ല. കളി പറഞ്ഞ് പറ്റിച്ച് അവളെ സ്വന്തമാക്കാന്‍ കഴിയില്ല. ബലാല്‍സംഗം കൂടാതെ, ചതി പ്രയോഗിക്കാതെ നേരായ വഴിയില്‍ മാത്രമെ ശാശ്വതമായി അവളെ പ്രാപിക്കാന്‍ കഴിയുകയുള്ളുവെന്നതിന് ലോക രാഷ്ട്രീയത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം.

അല്ലാതെ വേറെ കുറുക്കു വഴികളില്ല. കഠിന പ്രയത്നം തന്നെ വേണ്ടി വരും. സൂക്ഷിച്ച് പെരുമാറിയാല്‍ അവളോടൊപ്പം രമിക്കുക എന്നത് എന്നും പ്രഥമരാത്രിയെന്നതു കണക്കെ ഹൃദ്യമായിരിക്കും.

വി ടി ബലറാം 'കീര്‍ത്തിയെ' പുണരുമ്പോള്‍...

കീര്‍ത്തിയുടെ മടിയില്‍ തലവെച്ചുറങ്ങിയ പ്രഗല്‍ഭരായ രാഷ്ട്രീയക്കാരനാണ് ഗാന്ധിജിയും എ കെ ജിയും. ഇ എം എസിനും, സുശീലാ ഗോപാലനും എ കെ ആന്റണിക്കും അതിനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ഇവിടെ കേരളത്തിലെ ഒരു എം എല്‍ എ കീര്‍ത്തിയെ പ്രാപിക്കാന്‍ ഫെയ്സബുക്കില്‍ ഒരു കമന്റ് എഴുതിയിട്ടു. എ കെ ജി ബാലപീഢകനായിരുന്നുവത്രെ. അതിനു കാണിച്ച ന്യായീകരണവും വിശ്വസിക്കത്തക്കതല്ല. മറ്റൊരു ഭാര്യ നിലവിലിരിക്കെയാണ് സുശീലയെ പ്രണയിച്ചതെന്ന കണ്ടെത്തല്‍ ആടിനെ പട്ടിയാക്കലാണ്. എ കെ ജിയുടെ ആദ്യഭാര്യ തന്നെ വിട്ടു പോയി വര്‍ഷങ്ങള്‍ക്കു ശേഷം മാത്രമായിരുന്നു എ കെ ജി സുശീലയെ കാണുന്നതും, ആ പറഞ്ഞ ഒളിവു ജീവിതം നയിക്കുന്നതുമെന്ന് ചരിത്രത്തിലുണ്ട്. ബാലപീഡകനാണ് എ കെ ജി എന്ന് സ്ഥാപിക്കാന്‍ വി ടി ബലറാം മറ്റൊരു കള്ളം കൂടി പറഞ്ഞു. അന്ന് സുശീലക്ക് 12 അല്ല, മധുരപ്പതിനേഴിനോടടുത്തായിരുന്നു പ്രായം.

മഹാത്മാഗാന്ധി കല്യാണം കഴിക്കുമ്പോള്‍ കസ്തൂര്‍ബ്ബക്ക് പ്രായം പന്ത്രണ്ടായിരുന്നു. രണ്ടു യുവതികളുടെ തോളില്‍ കൈയ്യിട്ടായിരുന്നു എന്നും ഗാന്ധിജി നടന്നിരുന്നത്. കീര്‍ത്തിയെ പ്രാപിക്കാനുള്ള തത്രപ്പാടില്‍ ഗാന്ധിയും ബാലപീഢകനായിരുന്നു എന്ന് കാണിച്ചു കൊണ്ട് ബലറാം എന്നു പോസ്റ്റിടുമെന്ന് ആരു കണ്ടു. എനിക്കും ഇപ്പോള്‍ ബലറാമിനെ പേടിയായിത്തുടങ്ങി. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള എന്റെ അപ്പനപ്പൂന്മാരും അങ്ങനെയൊക്കെയായിരുന്നു. ശൈശവ-ബാല്യകാല വിവാഹ കാര്യങ്ങളേക്കുറിച്ച് അമ്മ പല കഥകളും പറഞ്ഞു തന്നതോര്‍മ്മയുണ്ട്. അതൊക്കെ ബല്‍റാം അറിഞ്ഞാല്‍ പെട്ടതു തന്നെ.

വി ടി ബല്‍റാം എന്ന ജനപ്രതിനിധി ലോക പ്രീതിക്കു വേണ്ടി കീര്‍ത്തിയെ ബലാല്‍സംഗം ചെയ്യുകയാണ്. കള്ളം പറഞ്ഞ് ചാറ്റ് ചെയ്ത് തന്റെ വശത്താക്കാന്‍ ചതിപ്രയോഗം നടത്തുകയാണ്. അവളോടൊപ്പമുള്ള ബലറാമിന്റെ ശയനം ഗാന്ധിജിയില്‍, ഇ എം എസിലെന്നപോലെ എന്നും മധുവിധുവായിരിക്കാനിടയില്ല. പകരം ചീമുട്ടയേറും, ഓഫീസ് തല്ലിപ്പൊളിക്കലും.

കീര്‍ത്തി വേറെ, ലോക പ്രീതി അഥവാ പോപ്പുലാരിറ്റി വേറെയെന്ന് ബല്‍റാം ഇതേവരെ മനസിലാക്കിക്കാണില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, MLA, B T Balram, A K G, Gandiji, E M S, Whats app, Facebook, B T Balram and his controversy, Article 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia