വിഷു; ചില പടക്ക വിശേഷങ്ങള്‍
Apr 14, 2018, 17:39 IST
പ്രതിഭാ രാജന്‍
(www.kasargodvartha.com 14.04.2018) മാനത്ത് പൊന്ന് കായ്ക്കുന്ന വിഷുപ്പൂവിനോടൊപ്പം വിഷുവിനെ ത്രസിപ്പിക്കാന്‍ പടക്കങ്ങളുമെത്തി തുടങ്ങി. 15 നാണ് വിഷു. പടക്കക്കടകളില്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. അപകടം കുറഞ്ഞതും, വൈവിധ്യങ്ങളുമുള്ള ചൈനീസ് പടക്കങ്ങള്‍ക്കാണ് ഇത്തവണയും പ്രിയം. പൊട്ടുമ്പോള്‍ നൂറു വര്‍ണ്ണങ്ങളില്‍ പുത്തു വിരിയുന്ന ഡാര്‍ക്ക് ഫിനോസറിയും, ഐവറി ഷോട്ടുമാണ് കാഞ്ഞങ്ങാട്ടെ താരം.
അഞ്ചു തരം പൂക്കള്‍ വിരിയുന്ന ഡിസ്‌കോ ഷവറിനും, ഫാന്‍സി ഫ്‌ളവേഴ്‌സിനും, കുമിള കണക്കെ മാനത്ത് നിറം വാരിവിതറി കണ്ണഞ്ചിപ്പിക്കുന്ന മാജിക് പോട്ടുമാണ് തൊട്ടടുത്തുള്ളത്. ഇതിനു പുറമെ കമ്പിത്തിരി, മത്താപ്പ്, ഓലവെടി, നെല്‍ചക്രം, പൂക്കുറ്റി തുടങ്ങി പരമ്പരാഗത ഇനങ്ങള്‍ക്കും നല്ല മാര്‍ക്കറ്റുണ്ട്. നാടന്‍ വെടിമരുന്നു കൊണ്ടുണ്ടാക്കിയ ഓല വെടി വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും രഹസ്യമായി ചോദിച്ചാല്‍ എല്ലായിടത്തും കിട്ടും. മാലപടക്കത്തില്‍ ചൈനീസ് മുളകു വെടിയാണ് മുമ്പന്തിയിലെങ്കിലും നാടന്‍ മാലവെടിക്കാണ് ആവശ്യക്കാര്‍.
ദേഹത്ത് തീപ്പൊരി വീണാലൂം പൊള്ളാത്ത ചൈനീസ് മോഡല്‍ വെടി ചിലവാക്കാനാണ് വ്യാപാരികള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. അപകട സാധ്യത ഒഴിവാക്കാനാണത്. ലാഭവും, ചെറിയ ബജറ്റില്‍ വിഷു ആഘോഷിക്കാന്‍ ആധുനിക നിര്‍മ്മിതങ്ങളാണ് ഉചിതമെന്ന് അവര്‍ ഉപദേശിക്കുന്നു. പ്രധാന ആകര്‍ഷണം ശിവകാശി, കോവില്‍പ്പെട്ടി എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നവയ്ക്കു തന്നെ. ഫെസ്റ്റിവെല്‍ റോക്കറും നല്ല നിലയില്‍ വിറ്റഴിയുന്നുണ്ട്.
ജില്ലയിലേക്ക് നാടന്‍ പടക്കമെത്തുന്നത് അധികവും കതിരൂരില്‍ നിന്നുമാണ്. ജില്ലയിലെ കച്ചവടക്കാര്‍ കതിരൂരിലെത്തി സ്വന്തം ചുമതലയില്‍ നേരിട്ട് വാങ്ങി വില്‍ക്കുന്നതിനാലാണ് കതിരുര്‍ വെടിക്ക് വിലകൂടുന്നതെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്. പരമ്പരാഗത കച്ചവടക്കാരെ കൂടാതെ താല്‍ക്കാലിക കച്ചവടക്കാരും വിപണിയില്‍ സജീവമാണ്. കാഞ്ഞങ്ങാടില്‍ നിന്നും മൊത്തമായി പടക്കം വാങ്ങി നാട്ടില്‍ കൊണ്ടു പോയി കശുവണ്ടി തൂക്കിയെടുത്തു പകരം പടക്കം നല്‍കുന്ന കുട്ടിക്കച്ചവടക്കാര്‍ ഉള്‍ഗ്രാമങ്ങളിലും വിഷുവിന്റെ ആരവങ്ങളെത്തിക്കുന്നു. ചുട്ടു പൊള്ളുന്ന ഏപ്രിലിനെ തണുപ്പിക്കാന്‍ നാടന്‍ രീതിയില്‍ ശുദ്ധമായ വെള്ളത്തില്‍ തയ്യാറാക്കുന്ന ചെറുനാരങ്ങാ സര്‍ബത്തിനും, നാടന്‍ തൈരില്‍ തീര്‍ത്ത മോരും ഇത്തരം കുട്ടിക്കടകളില്‍ സുലഭം.
കിഴക്കന്‍ മലയോരങ്ങള്‍ വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സഹികെട്ട ചില കുട്ടികുറുമ്പന്‍മാര്‍ നേരത്തെ തന്നെ പടക്കത്തിനു തിരിക്കൊളുത്തിത്തുടങ്ങിയിരിക്കുന്നു. അന്തി മയങ്ങിയാല്‍ പലയിടത്തു നിന്നും ചെറു പടക്കങ്ങളുടെ ആരവം കേള്‍ക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kasaragod, Kerala, Vishu, Prathibha Raj, Vishu, Article about Vishu's Fire Crackers
< !- START disable copy paste -->