city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉണ്ടാകില്ല, അങ്ങിനെയൊന്നുണ്ടാകില്ലെന്ന് പ്രത്യാശിക്കാം

അസ്ലം മാവില

(www.kasargodvartha.com 26.03.2018) 'എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാവസാന ദിവസമായ മാര്‍ച്ച് 26, 27, 28 തീയ്യതികളില്‍ ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ പി ടി എ ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവരുടെ കര്‍ശന നിരീക്ഷണവും ജാഗ്രതയും ഉണ്ടാവും. പരീക്ഷകള്‍ അവസാനിച്ചാല്‍ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങണം. പരീക്ഷ അവസാനിച്ച് ഹാള്‍ വിട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ കോമ്പൗണ്ടില്‍ കൂട്ടം കൂടരുത്.പോക്കാഘോഷങ്ങള്‍ സംഘടിപ്പിക്കരുത്.മുഖത്ത് ചായം പുശരുത്, കൂടെ കൊണ്ട് വന്ന പാഠപുസ്തകങ്ങള്‍ പിച്ചിചീന്തി വലിച്ചെറിയരുത്.

രീക്ഷാവസാന ദിവസം പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാതെ ടൗണുകളിലും മറ്റും കറങ്ങി നടക്കുന്ന വിരുതന്‍മാരെ പൊക്കാന്‍ പോലീസ് മഫ്റ്റിയില്‍ പ്രധാന പോയന്റുകളില്‍ ഉണ്ടാകും. ബൈക്കുകളില്‍ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളെ പൂട്ടാന്‍ 26, 27, 28 ദിവസങ്ങളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും, ടൗണുകള്‍ കേന്ദ്രീകരിച്ചും പോലീസ് വാഹന പരിശോധന കര്‍ശനമാക്കും.

ഇതൊക്കെ വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നി. എനിക്ക് നാല് ഗ്ലാസ് തണുത്ത വെള്ളം ഒറ്റ ഇറുക്കിന് കുടിക്കാന്‍ തോന്നി. എന്തൊരു യുദ്ധസമാന സന്നാഹം! എന്തെന്ത് തൊന്തരവ്! കാസര്‍കോട് ജില്ലയില്‍ മാത്രമാണോ ഇതൊക്കെ, അതല്ല മറ്റു ജില്ലകളിലും ഇങ്ങിനെയൊക്കെ തന്നെയാണോ?

നമ്മുടെ ചുറ്റുവട്ടത്ത് ഒരുപാട് കോളേജുകള്‍ ഉണ്ടല്ലോ. അവിടെ വാര്‍ഷിക പരീക്ഷ കഴിയുന്ന ദിവസം ഇങ്ങനെ എന്തെങ്കിലും അങ്കലാപ്പ് ഉണ്ടായതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? അല്ല, കണ്ടിട്ടുണ്ടോ? അതുമില്ല. പൊലീസ് വാഹനങ്ങള്‍, അവരുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍... ഇല്ല, അങ്ങിനെയൊന്ന് കേട്ടുകേള്‍വി വരെ ഇല്ല.

നോക്കണേ ഈ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസിലെ പിള്ളേരുടെ വക പുതിയ തരം പൊല്ലാപ്പുകള്‍! പരീക്ഷകള്‍ തീര്‍ന്ന് ഹാള്‍ വിട്ടിറങ്ങുന്നതോടെ ഇവറ്റങ്ങളുടെ മനോനിലക്കെന്ത് രാസപ്രക്രിയ മാറ്റമാണാവോ കാര്യമായി സംഭവിക്കുന്നത്?അതത്ര മാത്രം പ്രവചനാതീതമാണോ? നമ്മുടെ നാട്ടിലെ പീക്കിരി പിള്ളേര്‍ ഇത്രയൊക്കെ പണി ഉണ്ടാക്കാന്‍ പാകത്തില്‍ ഗ്രൗണ്ടൊരുക്കി വെച്ചു കളഞ്ഞത് എന്ന് മുതലാണ്?

ഭേഷ്, എന്തായാലും കൊള്ളാം. മക്കളെ, നിങ്ങള്‍ എല്ലാവരെയും കടത്തിവെട്ടിക്കളഞ്ഞിരിക്കുന്നു. കെജി കൂടി ചേര്‍ത്താല്‍ 12 ഉം 14 ഉം കൊല്ലം പള്ളിക്കൂടങ്ങളില്‍ നിന്നും നേടിയെടുത്ത 'ഒരു ഒരു ഒരു' സ്വഭാവ സംസ്‌ക്കരണമുണ്ടല്ലോ. അതാര്‍ക്കായാലും? അതും പോയോ? പൊയ്‌പ്പോയോ ? എന്റെ ചില ആശങ്കകളാണ്.

ഏതായാലും നടേ പറഞ്ഞതൊന്നും സംഭവിക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. നമ്മുടെ കുട്ടികള്‍ നല്ല കുട്ടികളാണ്, അവരാവക കാര്യങ്ങള്‍ക്കൊന്നും ഇറങ്ങി ചീത്തപ്പേരുണ്ടാക്കില്ല.
ഉണ്ടാകില്ല, അങ്ങിനെയൊന്നുണ്ടാകില്ലെന്ന് പ്രത്യാശിക്കാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Celebration, Top-Headlines, Article, SSLC, Plus two, Article about Send off celebration
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia