മനുഷ്യസ്‌നേഹത്തിന്റെ തണൽമരം
May 15, 2020, 17:18 IST
വൈ ഹനീഫ കുമ്പഡാജെ
(www.kasargodvartha.com 15.05.2020) കുടുംബത്തിനു താങ്ങാവുക എന്ന ചിന്തയോടെ വിമാനം കയറുമ്പോൾ ഉള്ളിന്റെയുള്ളിൽ ഒരു ആന്തലുണ്ട്. തടുത്തുനിർത്താൻ കഴിയാതെ കണ്ണീർ നീർചാലുകളായി ഒഴുകിവീഴുമ്പോഴും തനിക്കൊന്നുമില്ലെന്നു വരുത്തിത്തീർക്കാൻ പെടാപ്പാട് പെടുന്നവന്റെ ഹൃദയം പൊട്ടിയുള്ള നൊമ്പരം. നല്ലൊരു നാളെ കെട്ടിപ്പടുക്കാൻ കഴിയുമെന്നും പട്ടിണിയും പരിവട്ടവുമില്ലാതെ കുടുംബത്തെ നോക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയോടെ തന്നെയാണ് ഓരോ ആളും പിറന്ന നാടും വീടും വിട്ട് പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. പക്ഷേ വിമാനം കയറുമ്പോഴുള്ള സ്വപ്നങ്ങൾക്ക് ചിറക് നൽകാനാവാതെ വെട്ടിപ്പിടിക്കാൻ കൊതിച്ച മോഹങ്ങളൊക്കെയും തകർന്നു പോകുന്ന ജീവിതമാണ് പലരുടെയും പ്രവാസ അനുഭവം.
അങ്ങനെയുള്ള നേരങ്ങളിൽ പകച്ചിരിക്കുന്നവർക്ക് മുന്നിൽ സ്നേഹസ്പർശവുമായി കടന്നു വരുന്ന പല മുഖങ്ങളെയും കാണാം. അത്തരം ഒരു സാമൂഹ്യ സേവനം ജീവിതാലങ്കാരമാക്കിയ നേതാവിനെയാണ് പരിചയപ്പെടുത്തുന്നത്. രാവും പകലും അണിയറക്ക് പിന്നിലും മുന്നിലും ആ മനുഷ്യൻ ഒരുപാട് പേരുടെ കണ്ണീരൊപ്പിയ കഥകൾ കണ്ടനുഭവിച്ചപ്പോൾ ഒന്നെഴുതാൻ സമ്മതം ചോദിച്ചതാണ്. ഒരിക്കലും എഴുതരുതെന്ന താക്കീതും അവഗണിച്ചു ഇതെഴുതാൻ കാരണം പ്രവർത്തനങ്ങളുടെ ആത്മാർത്ഥത കാണേണ്ടവർക്ക് പ്രചോദനമാകട്ടെ എന്നതാണ്. വാശിയോടെ ജീവിക്കാൻ പ്രചോദനം നൽകുന്ന ഈ സഹോദരൻ നേതാവ് അദ്ദേഹത്തിന്റെ കർമ്മ മണ്ഡലത്തെ പരസ്യപ്പെടുത്താനും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രം തന്റേതാവാനും കൊതിക്കാതെ പ്രസ്ഥാനത്തിന്റെ യശസ്സ് ഉയർത്താൻ പണിയെടുക്കുന്ന നായകനാണ്.
കാസർകോട് മണ്ഡലം കെഎംസിസിയെ പത്ത് വർഷം നയിച്ച് ലക്ഷങ്ങളുടെ കാരുണ്യ പ്രവർത്തനങ്ങളുടെ പട്ടിക തീർത്ത അനുഭവത്തിലൂടെയാണ് ജില്ലാ കമ്മിറ്റിയിലെത്തുന്നത്. ഇപ്പോൾ ജില്ലാ കെഎംസിസിയുടെ മുഖ്യ കാര്യദർശിയായിരിക്കുന്ന സലാം കന്യപ്പാടി നിറപുഞ്ചിരിയോടെ ഏവരുടെയും ഹൃദയം കീഴടക്കുകയാണ്.
പിതാവിനെ പോലെ ഒപ്പിയെടുത്ത വ്യക്തിത്വം. കന്യപ്പാടി ഇബ്രായിച്ച എന്ന ഇബ്രാഹിം ഹാജിയെ ഞാൻ കേൾക്കുന്നത് കുമ്പഡാജെ പഞ്ചായത്തിലെ ഒരു കണ്ണീർ കഥയിലൂടെയാണ്. എട്ട് പെൺ മക്കളുള്ള ഒരാളുടെ കല്യാണത്തിനു സഹായമഭ്യർത്ഥിച്ച് അന്ന് ഒരു പത്രത്തിൽ വന്ന വാർത്തയുടെ ഉറവിടം തേടി ഇബ്രാഹിം ഹാജി അവിടെയെത്തി നാല്പതിനായിരം രൂപ സ്വരൂപിച്ചു ആ കുടുംബത്തിന് നൽകിയ കഥ കണ്ണ് നിറക്കുന്നുണ്ട്. ഇന്നത്തെ നാല്പത് ലക്ഷത്തിന്റെ മൂല്യമുണ്ടായിരുന്നു ആ നാല്പത്തിനായിരത്തിന്
ആ പിതാവിന്റെ കർമ്മ മണ്ഡലം ജീവിത ധർമ്മമാക്കിയ സലാം കന്യപ്പാടി ഞങ്ങളെയൊക്കെ ഒരനുജനായി കൂടെ നിറുത്തുക മാത്രമല്ല കൂടപ്പിറപ്പിനേക്കാൾ സ്നേഹം തരുന്നുണ്ട്. ഒന്നുറപ്പിച്ചു പറഞ്ഞോട്ടെ, പ്രവാസിയായ ശേഷമാണ് എന്തെങ്കിലുമൊക്കെ എഴുതാൻ സമയം കിട്ടുന്നത്. പേന കൊണ്ടെഴുതാൻ മടിയനായത് കൊണ്ട് തന്നെ എഴുത്തിനേക്കാൾ കൂടുതലിഷ്ടം മൈക്കിനോടായിരുന്നു. എന്നാൽ, നിരന്തരം എഴുതാൻ പ്രേരണ നൽകിയതും ഈ സ്നേഹമാണ്. ഏത് പാതിരാവിലും ആരുടെയെങ്കിലും പരിഭവങ്ങളോ സങ്കടങ്ങളോ ആയി ഇൻബോക്സിൽ പോയാൽ ഉടനെ തിരിച്ചു വിളിക്കും.
ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തന്നിരിക്കും. ഞാൻ എന്റെ പഞ്ചായത്തടക്കമുള്ള പ്രവാസികളായ പലരുടെയും പല ആവശ്യങ്ങൾക്കും സമീപിച്ചപ്പോഴൊക്കെ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുകയല്ല ചെയ്തത്. തനിക്ക് ഇടപെടാൻ കഴിയുന്നതിനപ്പുറത്തേക്കും ചെന്ന് കാര്യങ്ങൾ സാധിച്ചുതന്ന നേതാവിനെ ആയിരം വട്ടം വിളിക്കാൻ കഴിയും നിങ്ങൾ അത്ഭുതമാണെന്ന്.
പലപ്പോഴും കണ്ണ് നിറച്ചിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ദുഖങ്ങളിൽ ഒന്നായിരുന്നു പ്രിയപ്പെട്ട ഇളയമ്മ (ഉമ്മയുടെ അനുജത്തി) രോഗത്തിന് അടിപ്പെട്ട് വിട പറഞ്ഞത്. ഇളയമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ട് പോയപ്പോഴും തുടർന്നുള്ള ചികിത്സകളിലും ഞാൻ കരയുമ്പോൾ കൂടെ നിന്ന് കണ്ണ് തുടച്ച് ആശുപത്രിയിലടക്കം നിരന്തരം വിളിച്ചു ആവശ്യമായ സഹായങ്ങൾ ചെയ്തു തന്നു. ഇന്നും കാലിൽ ഒരു മുള്ള് തറച്ചാൽ പോലും ഒരു മടിയുമില്ലാതെ ആദ്യം ഞങ്ങൾ ഡയൽ ചെയ്യുന്നത് ഈ സഹോദരന്റെ നമ്പറിലേക്കാണ്.
എത്ര വലിയ തിരക്കിലാണെങ്കിലും സാന്ത്വനവാക്കുകൾ പറഞ്ഞു തിരിച്ചുവിളിക്കും. കോവിഡ് ലക്ഷണങ്ങൾ എന്നിൽ കണ്ടപ്പോഴും ആദ്യം വിളിച്ചതും ഇദ്ദേഹത്തെത്തന്നെ. പിന്നെ മണിക്കുറുകൾ ഇട വിട്ട് എന്നെ വിളിച്ചു കൊണ്ടേയിരുന്നു. ഞാൻ ആശുപത്രിയിൽ എത്തിയശേഷവും നിരന്തരം കരുതലിന്റെയും ജാഗ്രതയുടെയും വാക്കുകൾക്കൊപ്പം ആത്മധൈര്യം തന്ന പ്രിയപ്പെട്ട നേതാവ്..
അണികൾക്കൊപ്പം നൈഫിന്റെ തെരുവുകളിൽ സേവനത്തിന്റെ കുപ്പായമിട്ടിറങ്ങിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ചോദിച്ചു പോയി. നിങ്ങളുടെ ഫാമിലി ഇവിടെ ഉള്ളതല്ലേ ? സൂക്ഷിക്കേണ്ട സമയമല്ലേ എന്ന്. ഒരു പുഞ്ചിരിയിൽ അതിനുള്ള മറുപടി ഒതുക്കുമ്പോൾ ഞാനറിഞ്ഞിരുന്നു. അന്നേക്ക് ഒരാഴ്ചയോളമായിരിക്കുന്നു തന്റെ മക്കളെയും ഭാര്യയെയും ഒന്ന് നേരെ കാണാൻ ചെന്നിട്ടെന്ന്. പിന്നെ കേട്ടത് മനസുലയ്ക്കുന്ന വാർത്തയായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ടവനും പോസറ്റീവ് ആണെന്ന്. ഐസൊലേഷനിൽ കഴിയുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയുന്നതിന് പകരം പലരോടും പറഞ്ഞത് ആ നേതാവിന്റെ അസുഖം ഭേദമാകാൻ പ്രാർത്ഥിക്കണമെന്നാണ്. ഇപ്പോൾ പൂർണ്ണമായും കോവിഡിൽ നിന്ന് അദ്ദേഹം മുക്തനായിരിക്കുന്നു. സന്നദ്ധപ്രവർത്തനത്തിനിടയിൽ ഐസൊലേഷനിലേക്ക് മാറേണ്ടി വന്നവർക്ക് ദുബൈ ഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകുന്ന ഹംദാൻ ഫൗണ്ടേഷന്റെ സമ്മാനം സലാം കന്യാപ്പാടിയെ തേടിയെത്തി. ആ ആദരവ് പ്രിയ നേതാവർഹിക്കുന്നുണ്ട്.
ഇതെഴുതുമ്പോഴും ആ മനുഷ്യന്റെ വോയ്‌സ് ഇൻബോക്സിൽ തെളിയുന്നുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും പറയണം. നിനക്കറിയുന്ന ആരെങ്കിലും കഷ്ടപ്പെടുന്നുണ്ടെങ്കിൽ പറയണമെന്നൊക്കെ.
സേവന പാത വെട്ടിത്തുറന്ന് കരുതലിന്റെ കാവലായി സഹോദരതുല്യമായ റോളിൽ ആ നേതാവ് പലരുടെയും കൂടെയുണ്ട്. കെഎംസിസി യുടെ ജില്ലാ നേതാവിന്റെ തണൽ അനുഭവിച്ചവരും കണ്ണ് നിറഞ്ഞു കഥ വിവരിച്ചവരും ഒരുപാടുണ്ട്. എന്റെ ജ്യേഷ്ഠൻ നിങ്ങളുടെ ഇടപെടൽ കൊണ്ട് നാട്ടിലെത്തിയതിനു നന്ദി...
വളരെ ക്രിയാത്മകവും ശാസ്ത്രീയവുമായ സംഘടന സംവിധാനം കൊണ്ട് ജില്ലയിൽ കെഎംസിസിക്കു ജനകീയമുഖം നൽകി വിസ്മയം തീർത്ത ഞാൻ കണ്ട നേതാവ്. പ്രതിസന്ധികൾ നിറഞ്ഞ നേരത്ത് കൂടെ നിൽക്കേണ്ടവർ പോലും മാറി നിൽക്കുന്ന സമയത്തും പകയുടെ ലാഞ്ചനയില്ലാതെ സ്നേഹം കൊണ്ട് എതിരാളികളെ പോലും കരയിപ്പിച്ച നേതാവ്. നിങ്ങളോട് സ്നേഹമാണ്... ആദരവാണ്... അഭിമാനമാണ്.. കാരണം സേവന സന്നദ്ധത ജീവിതമാക്കിയവർക്കേ കണ്ണ് തുടക്കാനും ചേർത്ത് പിടിക്കാനും കൂടെ നിൽക്കുവാനും കഴിയുകയുള്ളു.
ഇടിയും മിന്നലിനുമൊപ്പം പേമാരി പോലെ മഴയും പെയ്യുമ്പോഴും തന്റെ കുഞ്ഞുങ്ങളെ ചേർത്ത് വെക്കുന്ന പിടക്കോഴിയുടെ കരുതൽ ലോകത്തെ എഴുതുന്ന എഴുത്തുകാരുടെ പേനക്ക് സംഭവമായിരുന്നുവത്രെ.
ഒരു പിടക്കോഴി എങ്ങനെയാണോ തന്റെ കുഞ്ഞുങ്ങൾക്ക് കാവൽ വലയം തീർക്കുന്നത് ആ ഒരു കരുതലോടെയാണ് ദുബായിൽ കെഎംസിസി യുടെ സന്നദ്ധ പ്രവർത്തകരടക്കം മലയാളി മക്കൾ അത്ഭുതക്കാഴ്ചയായത്. അപ്പോൾ ദുബൈ പോലീസും ആരോഗ്യ പ്രവർത്തകരും കെഎംസിസിയെ നെഞ്ചോട് ചേർത്തു വെക്കുകയായിരുന്നു. ലോകം ഈ ദുരന്തമുഖത്തെ സേവനം അത്ഭുതത്തോടെയാണ് കണ്ടത്.
Keywords: Article, Gulf, KMCC, Salam Kanyappady, Y Haneefa Kumbadaje, Article about Salam Kanyapady
< !- START disable copy paste -->