city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നമ്മള്‍ ഒരിക്കല്‍ അതിജീവിച്ചവരാണ്; അതേ മാതൃകയാണ് ഇവരും കാണിച്ചുതന്നത്

അസ്ലം മാവിലെ

(www.kasargodvartha.com 21.07.2019) കര്‍ക്കിടകം ആദ്യദിവസം തുടക്കമല്‍പംമടിച്ചെങ്കിലും അന്ന് വൈകുന്നേരം തുടങ്ങിയ മഴ ഇന്നും നിര്‍ത്താതെ പെയ്യുകയാണ്. ശക്തി അല്‍പം കുറഞ്ഞിട്ടുണ്ട്. വരും നാളുകളില്‍ ഇനിയും കൂടാനും സാധ്യത ഇല്ലായ്കയില്ല. ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രമായി റെഡ്അലര്‍ട്ട് ഇപ്പോഴുമുണ്ട്.

കാസര്‍കോടിനെ സംബന്ധിച്ചിടത്തോളം താഴ്ന്ന പ്രദേശങ്ങള്‍ മിക്കയിടത്തും വെള്ളപ്പൊക്കമുണ്ടാകാന്‍ ഈ ദിവസങ്ങളിലെ ശക്തമായ മഴ കാരണമായി. ഇവിടെ മാത്രം പെയ്തതല്ല, കാസര്‍കോടിന്റെ അതിര്‍ത്തി സംസ്ഥാനത്ത് പെയ്ത തോരാത്ത മഴയാണ് ഒരു ദിവസത്തിനകം ചരിത്രത്തിലില്ലാത്ത വെള്ളപ്പൊക്കത്തിന് വഴിവെച്ചത്. മിക്കയിടത്തും വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണി മുതലായിരുന്നു ജലനിരപ്പ് ഉയര്‍ന്നതും പല പ്രദേശങ്ങളും വെളളത്തിനടിയിലായതും.

മധൂര്‍ പഞ്ചായത്തിലെ മധൂര്‍, പട്ള പ്രദേശങ്ങള്‍ ഇതില്‍ ഒരു ഉദാഹരണം മാത്രം. ഇവിടങ്ങളില്‍ 1948 ന് ശേഷം ഉണ്ടായ അപൂര്‍വം ചില വെള്ളപ്പൊക്കങ്ങളിലൊന്നായിരുന്നു വെള്ളിയാഴ്ചത്തേത്. അല്‍പം ശക്തി കുറഞ്ഞ് സമാനമായൊന്ന് 2004ല്‍ ഉണ്ടായിരുന്നു.

നമ്മള്‍ ഒരിക്കല്‍ അതിജീവിച്ചവരാണ്; അതേ മാതൃകയാണ് ഇവരും കാണിച്ചുതന്നത്


മാനസിക തയ്യാറെടുപ്പ്:
പക്ഷെ, ഇത്ര വലിയ വെള്ളപ്പൊക്കം ഒറ്റ രാത്രി അപ്രതീക്ഷിതമായുണ്ടായെങ്കിലും മാനസികമായി അത് ഉള്‍ക്കൊള്ളാനും നേരിടാനുമുള്ള തയ്യാറെടുപ്പ് പ്രളയ ബാധിത പ്രദേശത്തുളളവര്‍ക്കുണ്ടായി. ഇക്കഴിഞ്ഞ വര്‍ഷത്തെ അതിഭീകരമായ പ്രളയകേരളം ശരിക്കും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും അനാവശ്യ ഭീതി ഒഴിവാക്കാനും ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പട്ള പ്രദേശവാസികള്‍ പ്രളയത്തെ അഭിമുഖീകരിച്ച രീതികള്‍.

മുന്നറിയിപ്പ്:
സോഷ്യല്‍ മീഡിയയുടെ എല്ലാ സാധ്യതകളും നാട്ടുകാര്‍ ഉപയോഗിച്ചു. അപ്പപ്പോള്‍ മുന്നറിയിപ്പ് നല്‍കിയും ജാഗ്രതാ നിര്‍ദേശങ്ങള്‍ മെസ്സേജായി അയച്ചും പ്രദേശത്തെ വാട്സാപ് കൂട്ടായ്മകള്‍ കര്‍മ്മനിരതരായി. ആത്മവിശ്വാസം നല്‍കിയുംധൈര്യം പകര്‍ന്നും ഫോണ്‍ വഴിയും വാട്സാപ് വഴിയും ദുരിതരുടെ കൂടെ നിന്നു.

പ്രാദേശിക ഡിസാസ്റ്റര്‍ മാനേജ്മെന്റ്: 
പ്രദേശത്തെ മുതിര്‍ന്നവരും ചെറുപ്പക്കാരും സന്ദേശങ്ങള്‍ ലഭിച്ചയുടനെ അതത് ഭാഗങ്ങളില്‍ സംഘടിച്ചെത്തി. സാധാരണ കാണാറുള്ള അമിതാശങ്കകള്‍ പങ്ക് വെക്കുന്നതിന് പകരം തികച്ചും പ്രൊഫഷണല്‍ ടീം പോലെയാണ് പ്രവര്‍ത്തിച്ചത്. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നേതൃനിരയിലുള്ളവരും അവസരത്തിനൊത്തുയര്‍ന്നു.

ഏകോപനം: 
വാര്‍ഡ് അംഗം എം എ മജീദിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവന്‍ രാഷ്ട്രിയ സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചു. ആരെയും കാത്ത് നില്‍ക്കാതെ അതത് ഭാഗങ്ങളില്‍ സംഘങ്ങളായി തിരിഞ്ഞു. അതേസമയം വാര്‍ഡ് മെമ്പര്‍ നിരന്തരം വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരായും കണ്‍ട്രോള്‍ റൂമുമായും ബന്ധപ്പെട്ടു ദ്രുദഗതിയില്‍ സ്ഥിതിഗതികള്‍ അറിയിച്ചു കൊണ്ടിരുന്നു. മധൂര്‍ വില്ലേജ് റവന്യൂ ഉദ്യോഗസ്ഥരാകട്ടെ പോലിസ് സേന, അഗ്നിശമന വിഭാഗം, കണ്‍ട്രോള്‍ റൂമിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെസ്‌ക് എന്നിവരുമായും ബന്ധപ്പെട്ടു ശരിക്കും പ്രദേശത്തെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. അതില്‍ മധൂര്‍ വില്ലേജ് ഓഫീസറുടെ സേവനം എടുത്ത് പറയേണ്ടതാണ്.

പോലിസ് ആന്‍ഡ് ഫയര്‍/റെസ്‌ക്യൂ വിഭാഗങ്ങളുടെ ഇടപെടല്‍:
പോലിസിന്റെ മൂന്ന് വാഹനങ്ങള്‍ പട്ല പ്രദേശത്ത് നിരന്തരം വന്നും പോയ്ക്കൊണ്ടുമിരുന്നു. അഗ്നി സുരക്ഷാ വിഭാഗങ്ങള്‍ സകല സന്നാഹവുമായി പതിനഞ്ചോളം വരുന്ന ടീം ഒമ്പത് മണിയോടെ പ്രദേശത്തെത്തി ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആരംഭിച്ചു. അതിനായി സുരക്ഷാബോട്ടുകള്‍ വെള്ളത്തിലിറക്കി. ഒമ്പത് മണിക്ക് തുടങ്ങിയ യജ്ഞം പുലര്‍ച്ചെ നാല് മണിയോടെ ഇടതടവില്ലാതെ തുടര്‍ന്നു. ഇവരില്‍ തന്നെ കുറച്ച് പേര്‍ കഴിഞ്ഞ പ്രളയ കാലത്ത് ആലുവ, വയനാട് റെസ്‌ക്യൂ ഓപറേഷനുകളില്‍ ഭാഗമായവരായിരുന്നത് കൊണ്ട് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമായി.

റവന്യൂ ഉദ്യോഗസ്ഥയുടെ സാന്നിധ്യം:
കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥരോടൊപ്പം രാത്രി പത്തര മണിക്ക് എത്തിയ മധൂര്‍ വില്ലേജ് ഓഫിസര്‍ പുലര്‍ച്ചെ അവസാനത്തെ വിക്ടിമും സുരക്ഷാ സ്ഥാനത്തെത്തി എന്ന് ഉറപ്പ് വരുത്തിയാണ് മടങ്ങിയത്. ഇതിനിടയില്‍ അവരും റെസ്‌ക്യൂ ടീമും പോലിസുംപ്രദേശിക നേതൃത്വവും നാട്ടിലെ യുവാക്കളുടെ ഡിസാസ്റ്റര്‍ സപ്പോര്‍ട്ടിംഗ് ടീമും നിരന്തരം കൂടിയാലോചനകള്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ വളരെ സുതാര്യമാക്കാന്‍ വഴിവെച്ചു.

വൈദ്യുതി വിച്ഛേദനം:
പട്ലയില്‍ രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ ഉള്ളത് കൊണ്ട് കാസര്‍കോട്, സീതാംഗോളി വൈദ്യുതി ഡിപാര്‍ട്മെന്റിലെ ഉദ്യോഗസ്ഥരും രാത്രി തന്നെ എത്തി. അവരും അലേര്‍ട്ടില്‍ തന്നെയായിരുന്നു.അപകട സാധ്യതയുള്ള ഭാഗങ്ങളിലെ വൈദ്യുതി നേരത്തെ തന്നെ ജനങ്ങളെഅറിയിച്ച് കൊണ്ട്വിച്ഛേദിച്ചു.(യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഇവിടെയുള്ള ഒരു ട്രാന്‍സ്ഫോര്‍, ബൂഡ് ഏരിയ,വളരെ താഴ്ന്ന പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ളതെന്ന് കൂട്ടത്തില്‍ സൂചിപ്പിക്കുന്നു.)

അവസരത്തിനൊത്തുള്ള പിടിഎ നേതൃത്വം
അത്യാവശ്യ ഘട്ടം വന്നാല്‍ പ്രളയ ബാധിതരെ താമസിപ്പിക്കാന്‍ പിടിഎ നേതൃത്വം പട്ല സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചു. രാത്രി 12 മണിക്ക് തന്നെ സ്‌കൂളിന്റെ താക്കോല്‍ വില്ലേജ് ആഫിസറെ ഏല്‍പ്പിക്കുകയും, ഉദ്യോഗസ്ഥര്‍നേരിട്ടെത്തി അവിടെയുള്ള സൗകര്യങ്ങള്‍വിലയിരുത്തുകയും ചെയ്തു. കുടിവെള്ളം, ടോയ്ലറ്റ്, ഭോജന ശാല തുടങ്ങി പ്രാഥമികാവശ്യങ്ങള്‍ അടക്കം എല്ലാ സൗകര്യങ്ങളുംപട്ല സ്‌കൂളില്‍ ഉള്ളത് കൊണ്ട് എത്ര പേരെ ഉള്‍ക്കൊള്ളാനും സ്‌കൂള്‍ പ്രിമൈസ് മതിയായിരുന്നു.

റിച്ച് മാന്‍ പവര്‍
ഒരു പ്രദേശത്തിന് ഏറ്റവും അത്യാവശ്യം യുവമനുഷ്യശക്തിയാണല്ലോ, പ്രത്യേകിച്ച് ദുരിത പ്രദേശങ്ങളില്‍. ട്രെയിനിംഗ് ലഭിച്ച സുരക്ഷാസേനയ്ക്കൊപ്പം സഹകരിക്കുക എന്നതാണ് വലിയ വിഷയം. അവരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് യഥാവിധി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അതില്‍ പട്ലയിലെ യുവശക്തി വിജയിച്ചിട്ടുണ്ട്. അതേ സമയം സുരക്ഷാ ടീം എത്തുന്നതിന് മുമ്പ് പ്രദേശത്തെ യുവാക്കള്‍ പറ്റാവുന്ന വിധത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

വെല്ലുവിളികള്‍, തടസ്സങ്ങള്‍, പരിഹാരം തേടുന്നവ: 
പട്ള ശരിക്കും മധൂര്‍ പഞ്ചായത്തിലെഏറ്റവും വലിയ ജനസാന്ദ്ര പ്രദേശമാണ്. (ഇതേ ജനസാന്ദ്രത പ്രദേശമാണ് ഗൈല്‍ പൈപ്പ് ലൈനിടാന്‍ അധികൃതര്‍ തെരഞ്ഞെടുത്തെന്നതും മറ്റൊരു വിരോധാഭാസം). പത്തിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം പട്ലയില്‍ പാര്‍പ്പിടങ്ങള്‍ ഒരുപാട്വര്‍ദ്ധിച്ചിട്ടുണ്ട്. കിഴക്കു ഭാഗത്ത് നിന്ന് മധുവാഹിനിയില്‍ കൂടിയും അല്ലാതെയും ഒഴുകിവരുന്ന വെള്ളം മഴക്കാലത്ത് ഒഴികിപ്പോകാന്‍ മതിയായ സംവിധാനമില്ലാതെ വരുന്നു. അത്കൊണ്ട് ദിവസങ്ങളോളം ഇവിടെ വെള്ളം കെട്ടി നില്‍ക്കുകയും ചെയ്യുന്നു.

മധുവാഹിനി പുഴയാണെങ്കില്‍ ചരലും പൂഴിയും നിറഞ്ഞ് നാള്‍ക്കുനാള്‍ ആഴം കുറഞ്ഞു വരുന്നു.മുമ്പൊക്കെ ചുറ്റുഭാഗങ്ങളിലുള്ള കമുകിന്‍ തോട്ടങ്ങള്‍ക്ക് ഏപ്രില്‍ മാസങ്ങളില്‍ ചരല്‍മണ്ണിട്ടിരുന്നത് പുഴയില്‍ നിന്നായിരുന്നു. നിയമം ഭയന്ന് അതൊക്കെ നിര്‍ത്തി കാലങ്ങളേറെയായി. മധ്യവാഹിനി പുഴയുടെ ഇരുഭാഗങ്ങളിലും പൊന്തക്കാടുകള്‍ നിറഞ്ഞു വീതി കുറഞ്ഞു വന്നു. പത്തിരുപത് വര്‍ഷം മുമ്പ് വരെ പായ, വട്ടി തുടങ്ങിയവ ഉണ്ടാക്കാന്‍ ഉപയോഗിക്കുവാന്‍ ഈ പൊന്തക്കാടുകളായിരുന്നു ആശ്രയിച്ചിരുന്നത്. ഇപ്പോഴതൊന്നുമില്ല. മധുവാഹിനി പുഴ നവീകരണ പദ്ധതിയെ കുറിച്ച് മുമ്പ് കേട്ടിരുന്നെങ്കിലും അതെവിടം വരെ എത്തി എന്നാര്‍ക്കുമറിയില്ല.

പ്രളയകാലത്തുള്ള ഏറ്റവും വലിയ പ്രശ്നം വിക്ടിംസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിക്കുന്നു എന്നതാണ്. ഇരുനില കെട്ടിടങ്ങള്‍ സുരക്ഷയാണെന്ന തോന്നല്‍ പലര്‍ക്കുമുണ്ട്. ജലവിതാനം ഉയര്‍ന്ന് ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ റെസ്‌ക്യൂ ഓപറേഷന്‍ അതിന്റെ ഏറ്റവും സങ്കീര്‍ണ്ണമാകുന്ന അവസ്ഥയിലെത്തുമെന്ന് എത്ര പറഞ്ഞാലും ഇവര്‍ക്ക് മനസ്സിലാകുന്നില്ല. ജലനിരപ്പ് താഴുമെന്ന പാഴ് പ്രതീക്ഷയിലാണ് പലരും പുറത്തിറങ്ങാന്‍ മടിക്കുന്നത്. സ്ത്രീകളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അമാന്തം കാണിക്കുന്നത്.

റെഡ് അലര്‍ട്ടിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും പലരും ബോധവാന്മാരല്ല. അതിനെ കുറിച്ച് സരളമായ ബോധന ക്യാംപയിന്‍ ഈ പ്രദേശങ്ങളില്‍ അത്യാവശ്യമാണ്. ഏറ്റവും അത്യാവശ്യമായി ഒരു അതിജീവന കിറ്റ് ഈ പ്രദേശങ്ങളിലുള്ളവര്‍ ഒരുക്കി വെക്കേണ്ടതാണ്. ഈ വിഷയത്തില്‍ മുസ്ലിം പ്രദേശങ്ങളിലുളള കുടംബങ്ങളെ ബോധവല്‍ക്കരിക്കാന്‍ മഹല്ല് മത നേതൃത്വങ്ങളും മുന്‍കൈ എടുക്കുകയും ആത്മവിശ്വാസം നല്‍കുകയും വേണം. പള്ളിക്കമ്മറ്റികള്‍ക്ക് ഒരുപാട് ഇടപെടാന്‍ സാധിക്കുന്ന മേഖല കൂടിയാണ്.

മറ്റൊരു പ്രശ്നം, പ്രളയാനന്തര ശുചീകരണമാണ്. ഇക്കാര്യത്തില്‍ പലരും അജ്ഞരാണ്. പരിസരത്ത് തളം കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരും. പ്രളയത്തില്‍ ഒഴുകി എത്തിയ ഇവ മാറ്റാന്‍ പഞ്ചായത്തധികൃതര്‍ക്ക് മേലധികാരികള്‍ നിര്‍ദേശങ്ങള്‍ നല്‍കണം. മറ്റൊന്നു താഴ്ന്ന പ്രദേശങ്ങളില്‍ പല വീടുകളിലും നിറഞ്ഞ് കവിഞ്ഞൊഴുകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇവ എങ്ങിനെ പരിപൂര്‍ണ്ണമായി വൃത്തിയാക്കാമെന്നതിനെ കുറിച്ചും ബോധവത്കരണം ബന്ധപ്പെട്ടവര്‍ നടത്തണം. ലക്ഷങ്ങള്‍ ചെലവഴിച്ച് പണിത വീടുകള്‍ പ്രളയം മൂലം ഭംഗി നഷ്ടപ്പട്ടു ഒന്നുമല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാനാണിത്. ഡിസാസ്റ്റര്‍ മാനേജ്മെന്റിനോടൊപ്പം പോസ്റ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റും ഉണ്ടാകണം. അതില്‍ റിലീഫ്, റീഹാബിലിറ്റേഷന്‍, റികണ്‍സ്ട്രക്ഷനോടൊപ്പം ശുചീകരണ പ്രക്രിയയ്ക്കും അതിനുള്ള ഗൈഡന്‍സിനും പ്രധാന്യം നല്‍കണം.

അഭിനന്ദനങ്ങളില്ല, മീഡിയാ കവറേജില്ല
ഇത്രമാത്രം ആസൂത്രിതമായി റെസ്‌ക്യൂ ഓപറേഷന്‍ നടത്തിയ ഉദ്യോഗസ്ഥ സംവിധാനത്തെയോ അവരുടെ നേതൃത്വത്തെയോ പ്രാദേശിക പൗരനേതൃത്വത്തെയോ യുവശക്തിയെയോ അര്‍ഹിക്കുന്ന രൂപത്തില്‍ അഭിനന്ദിക്കുവാന്‍ മധൂര്‍ പഞ്ചായത്ത് മുതല്‍ മുകളിലോട്ടുള്ള ജനപ്രതിനിധികള്‍ കാര്യമായി മുന്നോട്ട് വരണമായിരുന്നു.ഒപ്പം മീഡിയകളുടെശ്രദ്ധയില്‍ ഇത്തരം മനുഷ്യത്വപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍വേണ്ട വിധം വരുന്നില്ലെന്നതും പറയാതെ വയ്യ. നേരെ മറിച്ച് ഇത്തരം ഏകോപനപ്രവര്‍ത്തനത്തിന്റെ അഭാവം മൂലം വല്ല ജീവഹാനിയോ അപകടങ്ങളോ സംഭവിച്ചിരുന്നതെങ്കില്‍ ഇവരൊക്കെ ഓടിയെത്താന്‍ ഉത്സാഹം കാണിക്കുകയും ചെയ്യുമായിരുന്നു. ഏതായാലും ബന്ധപ്പെട്ടവര്‍ക്ക് ഇനിയും സമയം വൈകിയിട്ടില്ല എന്ന് പ്രത്യാശിക്കുന്നു.

നഷ്ടപരിഹാരം
നൂറുക്കണക്കിന് ഏക്കര്‍ കൃഷിസ്ഥലമാണ് വെളളത്തിനടിയിലായത്. കൃഷി നാശം ഒരുപാടുണ്ടായി. വിവിധ വീടുകള്‍ക്ക് കേടുപാടുണ്ടായി. വളര്‍ത്തു മൃഗങ്ങള്‍, കന്നുകാലികള്‍ ഒഴുക്കില്‍ ഒലിച്ചു പോയി. പല പ്രധാന രേഖകള്‍ നഷ്ടപ്പെട്ടവരുണ്ട്. പണം, ധാന്യങ്ങള്‍, വീട്ടുസാമഗ്രികള്‍ തുടങ്ങിയ സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടവരുണ്ട്. അവയ്ക്കൊക്കെ പരിഹാരങ്ങള്‍ ഉണ്ടാകണം. ആശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തണം. എത്രയും പെട്ടെന്ന് കണക്കെടുപ്പ് നടത്തേണ്ടതുമുണ്ട്. മതിയായ നഷ്ട പരിഹാരങ്ങള്‍ നല്‍കിയേ മതിയാകൂ.

ഇക്കഴിഞ്ഞ പ്രളയ കാലത്ത് സോഷ്യല്‍ മീഡിയ വഴിയും വീടുവീടാന്തരം കയറി ഇറങ്ങിയും പ്രവാസികളെ പങ്കെടുപ്പിച്ചും സ്‌കൂള്‍ മുഖേനയും പത്ത് ലക്ഷത്തിലധികം രൂപ ശേഖരിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായ മാതൃകാ പ്രദേശം കൂടിയാണ് പട്ല എന്ന് കൂട്ടത്തില്‍ സൂചിപ്പിക്കട്ടെ.

നമ്മള്‍ ഒരിക്കല്‍ അതിജീവിച്ചവരാണ്; അതേ മാതൃകയാണ് ഇവരും കാണിച്ചുതന്നത്

നമ്മള്‍ ഒരിക്കല്‍ അതിജീവിച്ചവരാണ്; അതേ മാതൃകയാണ് ഇവരും കാണിച്ചുതന്നത്

നമ്മള്‍ ഒരിക്കല്‍ അതിജീവിച്ചവരാണ്; അതേ മാതൃകയാണ് ഇവരും കാണിച്ചുതന്നത്

നമ്മള്‍ ഒരിക്കല്‍ അതിജീവിച്ചവരാണ്; അതേ മാതൃകയാണ് ഇവരും കാണിച്ചുതന്നത്

നമ്മള്‍ ഒരിക്കല്‍ അതിജീവിച്ചവരാണ്; അതേ മാതൃകയാണ് ഇവരും കാണിച്ചുതന്നത്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Article, Patla, kasaragod, Aslam Mavile, Rain, Trending, Article about patla natives by Aslam Mavilae
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia