city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പേടിവേണ്ട, ശ്രദ്ധവേണം; നമുക്ക് അതിജീവിച്ച ചരിത്രം, ഒരു വര്‍ഷത്തിനു ശേഷം നിപ വീണ്ടും കേരളത്തിലെത്തുമ്പോള്‍...

മൻസൂർ തെരുവത്ത്

(www.kasargodvartha.com 04.06.2019) ഒരു വര്‍ഷത്തിനു ശേഷം വീണ്ടും നിപ വൈറസ് 21 കാരനായ വിദ്യാര്‍ത്ഥിയില്‍ സ്ഥിരീകരിച്ചതോടെ കേരളജനത ഭീതിയിലാണ്. എന്നാല്‍ പേടിവേണ്ട, നിപയെ അതിജീവിച്ച ചരിത്രമാണ് നമുക്കുള്ളത്. അതിനാല്‍ ഇതും നമ്മള്‍ അതിജീവിക്കും. 2018 മെയ് മാസത്തില്‍ കോഴിക്കോട്ടാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജാഗ്രതയും മൂലം രോഗം സ്ഥിരീകരിച്ച് 12 ദിവസത്തിനുള്ളില്‍ നിപയെ നിയന്ത്രണവിധേയമാക്കി. അത്ഭുതത്തോടെയാണ് കേരളത്തിലെ ഈ പ്രതിരോധത്തെ ലോകം നോക്കിക്കണ്ടത്. നിപയെ തുരത്താന്‍ മുന്നിട്ടിറങ്ങിയ മന്ത്രി കെ കെ ശൈലജയും ആരോഗ്യവകുപ്പും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 17 പേരാണ് അന്ന് നിപയെ തുടര്‍ന്ന് മരണപ്പെട്ടത്.

ഒരു വര്‍ഷത്തിനു ശേഷം വീണ്ടും നിപ വൈറസ് കേരളത്തിലെത്തുമ്പോള്‍ പേടിവേണ്ട. ആരോഗ്യവകുപ്പ് സുസജ്ജമാണ്. എങ്ങനെ നിപയെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് വ്യക്തവും സമഗ്രവുമായ ബോധ്യമുള്ളവരാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ തുടരുകയും ചെയ്യുന്നു. അതിനായി പൊതുജനങ്ങളുടെ പൂര്‍ണ പിന്തുണ ആരോഗ്യ വകുപ്പിന് ആവശ്യമുണ്ട്. നിപ വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

1998 ല്‍ മലേഷ്യയിലെ കമ്പുങ് സുങായ് നിപാ എന്ന ഗ്രാമത്തിലാണ് ആദ്യമായി രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് 1999 ല്‍ വൈറസ് വേര്‍തിരിച്ചെടുത്തു. തുടര്‍ന്നാണ് നിപ എന്ന് പേര് നല്‍കിയത്. ഗ്രാമത്തിലെ പന്നിവളര്‍ത്തല്‍ കര്‍ഷകരിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. രോഗ സംക്രമണം തടയാന്‍ അന്ന് ദശലക്ഷക്കണക്കിന് പന്നികളെ മലേഷ്യയില്‍ കൊന്നൊടുക്കിയിരുന്നു. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും നിപ വൈറസ് പടരാം. വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നും രോഗമുള്ള മനുഷ്യരില്‍ നിന്നുമാണ് നിപ വൈറസ് പകരുന്നത്.

പനി, തലവേദന, തലകറക്കം, ബോധക്ഷയം, ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ച മങ്ങല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗലക്ഷണം കണ്ട് രണ്ടുദിവസത്തിനകം തന്നെ രോഗബാധിതന് ബോധം നഷ്ടപ്പെട്ടേക്കാം. നിപയെ തുരത്താനുള്ള കൃത്യമായ ചികിത്സ ഇതുവരെ ലോകത്തൊരിടത്തും കണ്ടുപിടിച്ചിട്ടില്ല. രോഗ ലക്ഷണങ്ങള്‍ക്കായുള്ള ചികിത്സയാണ് നടത്തുന്നത്. രോഗപ്രതിരോധ ശേഷി കൂടുതലുള്ളവര്‍ രക്ഷപ്പെടുന്നു. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ ഫലപ്രദമല്ല. പ്രതിരോധമാണ് ഏറ്റവും പ്രധാനം.

രോഗം പകരുന്നത് രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ്. അതിനാല്‍ തന്നെ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം. രോഗിയുമായി അടുത്ത് ഇടപഴകുന്നവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. വവ്വാല്‍, മറ്റു പക്ഷിക്കള്‍ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വരികയാണെങ്കില്‍ സ്വയം ചികിത്സ അരുത്. ഉടന്‍ വിദഗ്ദ്ധ ചികിത്സ തേടുക. മാമ്പഴം പോലുള്ള പഴ വര്‍ഗങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം ഭക്ഷിക്കുക.

പേടിവേണ്ട, ശ്രദ്ധവേണം; നമുക്ക് അതിജീവിച്ച ചരിത്രം, ഒരു വര്‍ഷത്തിനു ശേഷം നിപ വീണ്ടും കേരളത്തിലെത്തുമ്പോള്‍...


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Article, Top-Headlines, Trending, Article about Nipah Virus
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia