എല്ലാവരുമൊന്ന് മനസ്സ് വെച്ചാല്‍ അവിടം വരെ പോകാന്‍ വലിയ വഴി ദൂരമൊന്നുമില്ല; നാരായണന്‍ മാഷ് എഴുപതിനടുത്താണ്
Oct 18, 2019, 15:08 IST
അസ്ലം മാവിലെ
(www.kasargodvartha.com 17.10.2019 മായിപ്പാടിയില്‍ നടന്ന പഞ്ചായത്ത് തല പാലിയേറ്റീവ് കെയര്‍ വര്‍ക്ക്‌ഷോപ്പില്‍ വെച്ചാണ് നാരായണന്‍ മാഷെയും വാര്‍ഡ് മെമ്പര്‍ മജീദിനേയും വീണ്ടും കണ്ടുമുട്ടുന്നത്. പ്രോഗ്രാമിന്റെ ആദ്യ സെഷന്‍ കഴിഞ്ഞതോടെ ഞങ്ങള്‍രണ്ടു പേരും മാഷോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ ധൃതികൂട്ടി. മൂന്ന് വര്‍ഷം മുമ്പ് ഒരധ്യാപകദിനത്തില്‍ നാരായണന്‍ മാഷെ കുറിച്ച് ഞാനെഴുതിയ ഓര്‍മ്മപ്പകര്‍പ്പ് നിങ്ങളില്‍ പലരും വായിച്ചു കാണും. ഇന്നു കണ്ടപ്പോഴും നാരായണന്‍ മാഷിന് വയസ്സല്‍പ്പം കൂടി എന്നല്ലാതെ ഇടപെടലുകള്‍ക്കോ തമാശപറച്ചിലുകള്‍ക്കോ താത്വികചിന്തകള്‍ക്കോ ഒരു മാറ്റവുമില്ല.
രണ്ടാം സെഷനിലെ ഗ്രൂപ്പിരുത്തത്തില്‍ ചര്‍ച്ച ക്രോഡീകരിക്കാന്‍ മാഷെന്നോടാണാവശ്യപ്പെട്ടത്. എന്നാല്‍ സ്‌നേഹ ബഹുമാനങ്ങളോടെ മാഷോടെഴുതാന്‍ ഞാന്‍ നിര്‍ബന്ധിച്ചു. ഒരു കൊച്ചു കുഞ്ഞിന്റെ നിര്‍മ്മല മനസ്സുപോലെ മാഷ് പറഞ്ഞു, 'അസ്ലം, എന്റെ കയ്യക്ഷരം ഉദ്ദേശിച്ചത് പോലെ കടലാസിലങ്ങോട്ട് നീങ്ങില്ല, നീ എഴുത്' കടലാസും പേനയും എനിക്ക് നേരെ നീട്ടി. എന്നെക്കൊണ്ട് വിഷയം അവതരിപ്പിക്കുവാന്‍ മാഷ് ചമഞ്ഞെടുത്ത ഒരൊഴികഴിവായിരുന്നതെന്ന്തിരിച്ചറിയാന്‍ എനിക്ക് വലിയ സമയം വേണ്ടി വന്നില്ല. ക്രോഡീകരണവും അവതരണവും കഴിഞ്ഞപ്പോള്‍ നാരായണന്‍ മാഷ്ഉറക്കെ പറഞ്ഞു, 'മാഡം, അതെന്റെ സ്റ്റുഡന്റാണ്.'
ഉച്ചഭക്ഷണത്തിനിടെ അദ്ദേഹം വിരസമായ ഫിലോസഫി പറഞ്ഞുതുടങ്ങി. അതു എപ്പോള്‍ കണ്ടാലും പതിവുള്ളതാണ്. വിരസത അത് കൊണ്ടല്ല, എനിക്കെന്റെ ഭാഗം പറയാന്‍ തോന്നുമെങ്കിലും അദ്ദേഹത്തിനത് ഉള്‍ക്കൊള്ളാന്‍ കഴിയുമോ എന്ന സംശയം ഉണ്ടാകാറുണ്ട്. ഇടക്കിടക്ക് ഇംഗ്ലീഷ് കാച്ചും. താറ്റ്‌സ് വാട്ട് ഐ ആം ട്രൈയിഗ് ടു സേ.
'വിധി, തലവര, തലയിലെഴുത്ത്' ഇതായിരുന്നു പുതിയ സംസാരവിഷയങ്ങള്‍. അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക്ഒരു ഡിഗ്രിപോലും ഇപ്പോഴും മാറ്റമില്ല. ഇക്കുറി തര്‍ക്കുത്തരത്തിന് നില്‍ക്കാതെ മാഷ് പറഞ്ഞു തീരുന്നത് വരെ അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് ഞാനെന്റെ രണ്ടു കാതും നല്‍കി.
കുടുംബം, നിത്യവൃത്തി, പഴയ ശിഷ്യന്മാരുടെ ക്ഷേമാശൈ്വര്യങ്ങള്‍ എല്ലാം നാരായണന്‍ മാഷിന് അറിയണം. ഞാനോരോന്നും പറഞ്ഞു കൊണ്ടേയിരുന്നു. സെഷന്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഒന്നു കൂടി ആ കരങ്ങള്‍ രണ്ടും സ്പര്‍ശിച്ചു.
'മാഷേ, മാഷ് റിട്ടയര്‍ഡായി പത്തിരുപത് വര്‍ഷമായിക്കാണും അല്ലേ?'
'അതേ, ഇരുപത് വര്‍ഷം'
'പ്രായമേകദേശം 68 ആയിരിക്കുമല്ലേ?'
'തെറ്റി, 69 കഴിഞ്ഞു'
'എന്നാപ്പിന്നെ, അടുത്ത വര്‍ഷം സപ്തതി?'
മാഷതിന്നുള്ള മറുപടി ഒരു നിറചിരിയിലൊതുക്കി. മാഷിന്റെ കണ്ണുകള്‍ക്ക് സ്‌കൂള്‍ കാലങ്ങളില്‍ ഏഴാം ക്ലാസ്സില്‍ ഞാന്‍ കാണാറുള്ള അതേ ശാന്തത. മുഖം വിടര്‍ന്ന്, കണ്‍കോണുകള്‍ രണ്ടും വലിഞ്ഞപ്പോഴും പണ്ടുകണ്ട അതേ മുഖഭാവം.
മുടി നീട്ടിയതും ചികിയൊതുക്കിയതും, ഒന്നും തന്നെ മാറ്റത്തിനായി നിന്ന് കൊടുത്തിട്ടില്ല. ചിട്ടവട്ടങ്ങളില്‍ കണിശതയും കൃത്യതയും പുലര്‍ത്തുന്ന ഞങ്ങളുടെ അരുമയധ്യാപകന്‍. മുന്‍ പല്ലുകളിലൊന്നിന്റെ വലതറ്റം വീണ്ടും നോക്കി ഉറപ്പുവരുത്തി. അതെ, ചെറുതായി മുറിഞ്ഞ് വീണ പാട് അതിലിപ്പോഴും അങ്ങനെത്തന്നെയുണ്ട്.
മാഷിന്റെ ശിഷ്യന്മാര്‍ക്ക് മുമ്പില്‍ ഈ രാവിലെ സപ്തതിയടക്കമുള്ള വിശേഷങ്ങളൊന്നോര്‍മ്മപ്പെടുത്തിയെന്നേയുള്ളൂ. അദ്ദേഹത്തിന്റെ ശിഷ്യസമ്പത്തിലധികവും പട്‌ലയില്‍ നിന്നുള്ളവരാണല്ലോ.എല്ലാവരുമൊന്ന് മനസ്സ് വെച്ചാല്‍ അവിടം വരെ പോകാന്‍ വലിയ വഴി ദൂരമൊന്നുമില്ല. മാഷിന്റെ കൂടെ എന്നും കാണാറുള്ള രാഘവന്‍ മാഷ് പറയുന്നത് പോലെ, ശിഷ്യസ്‌നേഹ പരിചരണങ്ങള്‍ മാഷിനും കൂടി അവകാശപ്പെട്ടതാണല്ലോ. ഒരു മകന്‍, ഒരു മകള്‍. കുടുംബത്തോടൊപ്പം കഴിയുന്ന നാരായണന്‍ മാഷിന് ആയുരാരോഗ്യ സൗഖ്യങ്ങള്‍...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: kasaragod, Kerala, Article, Students, Teachers, school, narayanan mastar, student, school, master, article about narayanan master