കുറെ നാളായി പറയാന്‍ വിചാരിക്കുന്നു
Apr 26, 2018, 10:38 IST
അസ്ലം മാവില
(www.kasargodvartha.com 26 .04.2018) വേറൊന്നും വിചാരിക്കരുത്, ഇവിടെ മാധ്യമപ്രവര്‍ത്തകരടക്കം ഒരുപാട് സാംസ്‌ക്കാരിക പ്രവര്‍ത്തകരും നേതാക്കളുമുണ്ട്. അവര്‍ക്ക് മുന്നിലാണ് എന്റെ ഈ വിഷയം പറച്ചില്‍.
ബേവിഞ്ച സാര്‍ (ഇബ്രാഹിം ബേവിഞ്ച) എന്റെ അധ്യാപകനാണ്. 1985 മുതല്‍ 1989 വരെ പ്രീഡിഗ്രിക്കും ഡിഗ്രിക്കും മലയാളധ്യാപകന്‍. പ്രതിഭാധനനായ വ്യക്തിത്വം, നല്ല പ്രഭാഷകനും. കാസര്‍കോട് ജനിച്ചു പോയത് മാത്രമല്ല, മറ്റൊരിടത്ത് പോകാനും അദ്ദേഹത്തിന് മനസ്സു വന്നില്ല എന്നിടത്താണ് അബദ്ധം. അത്‌കൊണ്ട് അദ്ദേഹം അറിയാതെ പോയി.
ഇപ്പോള്‍ ചെയ്യുന്ന ഏറ്റവും വലിയ ദുരന്തം ചില പഞ്ചായത്തുകാരോ അവരുടെ ഗള്‍ഫിലുളള പഞ്ചായത്ത് കമ്മിറ്റിയോ നടത്തുന്ന അവാര്‍ഡ് പ്രഖ്യാപനമാണ്. ബേവിഞ്ചയുടെ ഒരു പുസ്തകവും ഇവര്‍ വായിക്കാന്‍ സാധ്യതയുണ്ടോ ? അറിയില്ല. ഇനിയെങ്കിലും ഇത്തരം 'ആളെ കൊച്ചാക്കല്‍' നിര്‍ത്തണം. അറിവില്ലായ്മ ആകാം. നിങ്ങള്‍ക്കതിന്റെ മൈലേജ് കിട്ടുന്നുണ്ടാകാം. പക്ഷെ, ആ വിമര്‍ശന പ്രതിഭയെ ഇത്തരം ശാഖാ - പഞ്ചായത്ത് അവാര്‍ഡുകള്‍ ഒരിക്കലും അര ഇഞ്ച് റേഞ്ച് കൂട്ടില്ല.
അദ്ദേഹത്തിന്റെ രചനകള്‍ നമുക്ക് വായിക്കാം. കേറി വന്ന് അവാര്‍ഡ് പ്രഖ്യാപനം നടത്തി കളയരുത്. അദ്ദേഹത്തിന് ലഭിച്ചേക്കാവുന്ന മറ്റു ബഹുമതികള്‍ക്ക് ഇമ്മാതിരി ഏര്‍പ്പാടുകള്‍ വഴിമുടക്കികളാണ്. മുമ്പ് അന്തരിച്ച ജസ്റ്റിസ് കൃഷ്ണയ്യരെ ചിലര്‍ ഇങ്ങനെ സുയിപ്പാക്കി കൊണ്ടിരുന്നു. ഓലകമ്മറ്റിക്കാരുടെ വക അവാര്‍ഡ് ദാനം.
ബേവിഞ്ച മാഷിന്റെ ഒരു ശിഷ്യനാണ് ഞാന്‍. ഇനിയെങ്കിലും ശാഖാ - പഞ്ചായത്ത് ലൈക് അവാര്‍ഡുകള്‍ പ്രഖ്യാപനം നിര്‍ത്തുക. പകരം, നിങ്ങള്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകം വായിക്കുക. കണ്ടിട്ട് വയ്യാഞ്ഞിട്ടാണ് ഇത്ര എഴുതിയത്. പുണ്യം കിട്ടും. ബേവിഞ്ച മാഷിനെ അറിയാന്‍ ശ്രമിക്കുക. അത്രയെങ്കിലും ചെയ്ത് നോക്കൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Aslam Mavile, Article, Kasaragod, Bevinja, Teachers, Award, Like, Panchayath, Media workers, culture, Article about Ibrahim Bevinja.