ഇങ്ങനെ ചോരാന്‍ തുടങ്ങിയാല്‍ അടുത്തൊന്നും പരീക്ഷകള്‍ തീരുമോ എന്തോ? പാഴാക്കരുത് അവരുടെ ബുദ്ധിയും മാന്‍പവറും
Mar 30, 2018, 17:31 IST
അസ്ലം മാവില
(www.kasargodvartha.com 30.03.2018) പ്ലസ് ടു, പ്ലസ് വണ്‍, എസ്. എസ്. എല്‍.സി, തൊട്ടിങ്ങോട്ട് മൊത്തം പരീക്ഷകളും കഴിഞ്ഞു. കുറച്ച് സി.ബി.എസ്.ഇക്കാര്‍ ബാക്കിയുണ്ട്. ഇങ്ങനെ ചോരാന്‍ തുടങ്ങിയാല്‍ അടുത്തൊന്നും ആ പരീക്ഷകള്‍ തീരുമോ എന്തോ? ഹൗവ്വവര്‍, പൊടിമക്കളെ വിട്ടാല്‍, മിട്ക്കുള്ള കുറെ പിള്ളേരുണ്ട്. അവരുടെ രണ്ട് മാസം മുതല്‍ നാല് മാസം വരെയുള്ള കാലയളവ് വെറുതെ കിടക്കുകയാണ്. പണ്ടുണ്ടായിരുന്നത് പോലെ ബന്ധുവീട് സന്ദര്‍ശനങ്ങള്‍, ഒഴിവ്കാല ടൂറുകള്‍, ഇങ്ങനെയൊക്കെ ഇപ്പോഴും സാര്‍വ്വത്രികമായി ഉണ്ടോ എന്തോ? ഉണ്ടെങ്കില്‍ വളരെ വളരെ നല്ലത്.
എന്നാലും പിന്നെയും ബാക്കി ഒരുപാട് ദിവസങ്ങളുണ്ട്. ഇതെങ്ങനെ അല്‍പം ഉപകാരപ്രദമായ രീതില്‍, പ്രൊഡക്റ്റീവായി, ഇഫക്റ്റീവായി ഉപയോഗപ്പെടുത്താമെന്ന് മുതിര്‍ന്ന വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരല്ലാത്തവരും ആലോചിക്കണം. കുറഞ്ഞത് +2, +1, 10, 9 പരീക്ഷ എഴുതിയവര്‍ക്ക് അതത് ഏരിയയിലുള്ളവര്‍ ഫലപ്രദമായി ഗൈഡ്‌ലൈന്‍സ് നല്‍കി അവധി ദിനങ്ങളിലെ ചെറിയ മണിക്കൂറുകള്‍ ഉപകാരപ്രദമാക്കുവാന്‍ ശ്രമം നടത്തണം.
ആര് മുന്നിട്ടിറങ്ങും? ചോദ്യം സ്വാഭാവികം. ഇവരെ ഇനി എവിടെ തപ്പിയാല്‍ കിട്ടും? അതും ന്യായം പെണ്‍കുട്ടികള്‍ക്ക് അതത് മഹല്ല് കേന്ദ്രീകരിച്ചു കൊണ്ട് ആഴ്ചയില്‍ ഒന്ന് രണ്ട് മണിക്കൂര്‍ മോറല്‍ ക്ലാസുകള്‍, ചെറിയ തോതില്‍ തൊഴില്‍ പരിശീലനം, കരകൗശലവസ്തു നിര്‍മാണം, പലഹാരം മുതല്‍ അച്ചാര്‍ വരെയുള്ളവയുടെ ഉത്പാദനം to വിപണനം, മറ്റു ആകര്‍ഷക സംരംഭങ്ങള്‍... ഇതൊക്കെ പത്ത് പേര്‍ വിചാരിച്ചാല്‍ നടക്കും. എന്തിന് ഈ ചൂടുകാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ചെറുകിട ദാഹശമനി സംരംഭം വരെ ആലോചിക്കാവുന്നതാണ്.
ആണ്‍കുട്ടികളെ ഇക്കുറിയും വെറുതെ അങ്ങിനെ ഫ്രീ-ബേഡായി വിട്ടാല്‍ വീട്ടിലെ ശല്യം തീരുമായിരിക്കും. പക്ഷെ, അവരുടെ ബുദ്ധിയും മാന്‍പവറും ദിശാബോധമില്ലാതെ അനാവശ്യമായി IDLE ആയി പോവുകയാണ്. 18 വയസായ പ്ലസ് ടുക്കാരുണ്ടെങ്കില്‍ ഉപേക്ഷ കൂടാതെ ONETIME PSC ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുക. അത് നിര്‍ബന്ധം.
വരള്‍ച്ചാ കാലമാണ് വരുന്നത്, കുടിവെള്ള വിതരണ സംരംഭങ്ങളില്‍ അവര്‍ക്ക് സഹകരിക്കാം. തറവാടും തലേക്കനവും പറഞ്ഞ് മാറി നില്‍ക്കരുത്. അതൊക്കെ വെറും നാമുസ് മാത്രമാണ്. സേവനം ചെയ്യാനുള്ള മനസ്സുണ്ടാവുക എന്നതായിരിക്കണം ഏത് തറവാട് പറച്ചിലിന്റെയും അടിസ്ഥാനം. നാട്ടിലെ ലൈബ്രറികളില്‍ സജിവമാകുക. വായന ശീലം തുടങ്ങുക. പുസ്തകങ്ങള്‍ ശേഖരിച്ച് വായനശാലയ്ക്ക് നല്‍കുക. ഇതൊക്കെ വളരെ എളുപ്പം.
കൃത്യസമയം വെച്ച് കളിയിലേര്‍പ്പെടാം. ടൈം ടേബിളുണ്ടാക്കി ഒരു പ്രസംഗ പരിശീലന ഉദ്യമം തുടങ്ങാം. സ്‌പോക്കണ്‍ ഇംഗ്ലീഷ് ആരംഭിക്കാം. വറ്റിയ പുഴയും നദിക്കരയും വൃത്തിയാക്കാം. ആശുപത്രി സന്ദര്‍ശനം, അവര്‍ക്ക് സഹായമെത്തിക്കല്‍... എന്തൊക്കെ പരിപാടികള്‍ കൊണ്ട് ഒഴിവ് സമയം സജീവമാക്കാം. 300 നും 350 നുമിടക്ക് നടേ പറഞ്ഞ കുട്ടികള്‍ ഇവിടെയുണ്ട്. (ഓരോ നാട്ടിലുമുണ്ട്). അതില്‍ 50 - 60 പേര്‍ക്ക് ഇമ്മാതിരി വകതിരിവ് നല്‍കിയാല്‍ ഓരോ ഗ്രാമത്തിലും അത്ഭുതം നടക്കും. അതല്ലെങ്കിലോ, അവരൊക്കെ ഇവിടെയൊക്കെ തന്നെ മുക്കിലും മൂലയിലും മുക്കിയും മൂളിയുണ്ടാകും, പക്ഷെ, ഒരാവശ്യത്തിനു കിട്ടില്ല. പിന്നെ ഈ കുട്ടികളെ, ഒരാവശ്യവുമില്ലാതെ കുറ്റം പറയാന്‍ നില്‍ക്കരുത്.
കുട്ടികളും ധരിച്ചു വെച്ചിരിക്കുന്നത് സേവന പ്രവര്‍ത്തനങ്ങളും മറ്റുമൊക്കെ നിക്കാഹ് സദസ്സില്‍ മുന്‍നിരയിലിരിക്കുന്ന തലമൂത്തവന്മാരുടെ ഏര്‍പ്പാടെന്നാണ്. ആരെങ്കിലുമൊരാള്‍ ആ കുട്ടികളെ സേവന രംഗത്തേക്ക് കയ്പിടിച്ചു കൊണ്ട് വന്നാലല്ലേ കുട്ടികള്‍ക്കുമെന്തെങ്കിലുമൊരു ധാരണ കിട്ടൂ. മത-രാഷ്ട്രീയ - സാമൂഹിക-സാംസ്‌ക്കാരിക - സന്നദ്ധ സേവന പ്രവര്‍ത്തകരും അവരുടെ കൂട്ടായ്മകളും ഇതൊക്കെ വായിക്കുന്നുണ്ടാകുമല്ലോ, അല്ലേ? അവരെക്കൂടിയാണ് ഈ ലേഖനം അഭിസംബോധന ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Aslam Mavile, Students, Examination, Top-Headlines, Article about Exam paper Leak and Student's vacation
< !- START disable copy paste -->