city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വായിക്കാന്‍ വലിയ മജെ ഉള്ളതല്ല, കാണാന്‍ വലിയ പൊലുസ്സ് ഉണ്ടാവില്ല, എന്നാലും നമുക്ക് ഇവരുടെ കാര്യം പറയാതെ വയ്യ

ബുര്‍ഹാന്‍ തളങ്കര

(www.kasargodvartha.com 11.12.2017) ഓരോ അമ്മയും ഗര്‍ഭ ധാരണം മുതല്‍ വയറ്റില്‍ വളരുന്ന കുട്ടിയെ കുറിച്ച് സ്വപ്നങ്ങള്‍ നെയ്തുകൂട്ടും. അവരുടെ പ്രസവം കുട്ടിയുടെ ആദ്യത്തെ ചിരി, അവരുടെ കളി തമാശകള്‍, അവരുടെ വളര്‍ച്ച എല്ലാം... പക്ഷെ സ്വപ്‌നങ്ങളില്‍ പോലും ഭയപ്പെടുന്ന ഒരുപാട് അമ്മമാര്‍ നമ്മുടെ കാസര്‍കോട്ട് ജീവിച്ചിരുപ്പുണ്ട്. ഒരിക്കലും ചിരിക്കാന്‍ പോലും സാധിക്കാതെ ജീവിതം മുഴുവനും വേദനകള്‍ കടിച്ചമര്‍ത്തുന്ന കുട്ടികളുടെ അമ്മമാരുടെ നാട്.

തല മാത്രം വളരുന്ന കുഞ്ഞിന് ജന്മം നല്‍കി ജീവിത ദുരിതം പേറുന്ന അമ്മമാര്‍. എഴുന്നേറ്റ് നടക്കാന്‍ കഴിയാതെ കട്ടിലില്‍ ജീവച്ഛവമായി കിടക്കുന്ന യുവാക്കളുടേയും ക്യാന്‍സര്‍ പോലുള്ള മാരക രോഗത്തിനടിമപ്പെട്ടവരുടേയും കരളലിയിപ്പിക്കുന്ന ചിത്രങ്ങള്‍ കാസര്‍കോട് കാണാത്തവര്‍ ഉണ്ടാകില്ല. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരക വിഷ വസ്തുവിനെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്ററില്‍ മഴയാക്കി തളിച്ചപ്പോള്‍ അതിനെ കൗതുകപൂര്‍വ്വം നോക്കി നിന്ന കുട്ടികള്‍ പോലും പ്രതീക്ഷിച്ചു കാണില്ല, ഇത് എന്നെ എക്കാലവും നിത്യ രോഗിയാക്കി മാറ്റുമെന്ന്.

മരുന്നു തളിച്ചു കഴിഞ്ഞാല്‍ ഈ പ്രദേശത്തുകാര്‍ക്ക് പലതരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവുക പതിവാണ്. പലതരത്തിലുള്ള അസുഖങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി നടന്നുവരുന്ന എന്‍ഡോസള്‍ഫാന്‍ പ്രയോഗമാണ് ഇതിനു കാരണമെന്ന് ആരും മനസിലാക്കിയിരുന്നില്ല. പലരും പിടിഞ്ഞു വീണു മരിച്ചപ്പോള്‍ പോലും അവര്‍ ചിന്തിച്ചില്ല, അടുത്ത ഊഴം നമ്മുടേതാണെന്ന്. പെരിയ കൃഷി വകുപ്പില്‍ ജോലി ചെയ്തിരുന്നു ലീല കുമാരിയുടെ ജ്യേഷ്ഠനെ മരണം പിടികൂടിയതോടുകൂടി എന്‍ഡോസള്‍ഫാന്‍ സമരം ആരംഭിക്കുകയായിരുന്നു.

1994 ല്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും മുഖ്യമന്ത്രിക്കും ലീലാകുമാരി പരാതി നല്‍കി തുടങ്ങിയ സമരം 1997 വരെ സര്‍ക്കാരിന് പരാതികള്‍ നല്‍കിക്കൊണ്ടിരുന്നു. അതിന്  പ്രയോജനമുണ്ടായില്ലെന്നു മാത്രമല്ല പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അധികൃതരില്‍ നിന്ന് പലതരത്തിലുള്ള ഭീഷണികളാണ് മറുപടിയായി ലഭിച്ചത്. ഈ സാഹചര്യത്തിലാണ് 1997ല്‍ ലീലാകുമാരി  കോടതിയെ സമീപിക്കുന്നത്. വിചാരണയ്ക്കും വിസ്താരങ്ങള്‍ക്കുമൊടുവില്‍ മുന്‍സിഫ് കോടതിയും, സബ്കോടതിയും ഹെലികോപ്റ്റര്‍ വഴിയുള്ള വിഷപ്രയോഗം സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിട്ടു. ഇതിനെതിരെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇതിനിടയില്‍ 1999 ല്‍ ഒരിക്കല്‍കൂടി ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യുകയുണ്ടായി.

ഹൈക്കോടതിയും കീഴ്ക്കോടതി വിധി ശരിവെച്ചതോടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹെലികോപ്റ്റര്‍ വഴിയുള്ള വിഷപ്രയോഗം അവസാനിപ്പിക്കുകയായിരുന്നു. കോടതയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കൊടുത്ത മറുപടിയാണ് ഏറെ രസകരം, തേയില കൊതുക് എന്ന കീടം കശുമാവിന്റെ പൂവ് നശിപ്പിക്കുന്നുവെന്നും അതിനെതിരേയാണ് എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്നതെന്നുമായിരുന്നു പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിശദീകരണം. കാലവസ്ഥയിലുണ്ടാകുന്ന വ്യതിയാനമാണ് മാവുകളിലെ പൂവ് കരിയാന്‍ ഇടയാക്കുന്നതെന്ന സത്യം അറിയാത്തവര്‍ അല്ല ഇവര്‍. പകരം തേയിലക്കൊതുക് എന്നൊരു പുതിയ കീടം കണ്ടുപിടിച്ചാണ് മിടുക്കന്മാരായത്. ഇല്ലാത്ത കീടത്തിന്റെ പേര് പറഞ്ഞാണ് വര്‍ഷങ്ങളോളം വിഷമഴ പെയ്യിച്ചത്.
വായിക്കാന്‍ വലിയ മജെ ഉള്ളതല്ല, കാണാന്‍ വലിയ പൊലുസ്സ് ഉണ്ടാവില്ല, എന്നാലും നമുക്ക് ഇവരുടെ കാര്യം പറയാതെ വയ്യ


പണത്തിന്റെ ആര്‍ത്തി മൂത്ത ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നഷ്ടപ്പെടും എന്നുള്ള ഭയം മാത്രമാണ് ഇത്തരമൊരു കൊടുംക്രൂരതയ്ക്ക് കൂട്ടുനില്‍ക്കാന്‍ പ്രേരണ നല്‍കിയത്. രോഗങ്ങള്‍ കുമിഞ്ഞു കൂടിയപ്പോള്‍ സര്‍ക്കാര്‍ മുഖം രക്ഷിക്കുവാന്‍ പൊടി കൈകളുമായി ഇറങ്ങി. കണക്കെടുപ്പ് തുടങ്ങി. പ്രഥമ ലിസ്റ്റില്‍ പേരുണ്ടായിരുന്ന 5,848 പേരില്‍ 600 ആളുകള്‍ നീതി നിഷേധിച്ചപ്പോള്‍ പിന്നീട് ലിസ്റ്റില്‍ ചേര്‍ത്ത 1,985 ആളുകളില്‍ 287 പേരെ മാത്രം പരിഗണിച്ചു ഞെട്ടിച്ചു കളഞ്ഞു സര്‍ക്കാര്‍. ബാക്കിയുള്ളവര്‍ ലിസ്റ്റില്‍ പേരില്ല എന്നു പറഞ്ഞ് എന്‍ഡോസള്‍ഫാന്‍ ദുരിതമണ്ണില്‍ പലവിധ രോഗലക്ഷണങ്ങളുമായി ജീവിച്ച് കുഞ്ഞപ്പ നായക്കിനെ പോലെ തൂങ്ങിമരിക്കണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സമരം  തുടരുകയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സര്‍ക്കാര്‍ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി കാസര്‍കോട് ഉപവാസ സമരത്തിലാണ് ദുരിതബാധിതരും കുടുംബങ്ങളും. എന്‍ഡോസള്‍ഫാന്‍ ലോബിയുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിയാണ് പുതുക്കിയ പട്ടികയില്‍ ദുരിതബാധിതരുടെ എണ്ണം കുറായിനിടയാക്കിയതെന്നും ആക്ഷേപം ഉയര്‍ന്ന് വരുന്നത് ശരിയാണ് എന്നും കരുതേണ്ടിവരും. ദുരിത ബാധിതര്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ഡി.വൈ.എഫ്.ഐ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം പിന്മാറിയിരിക്കുകയാണ്. സംശയം ഉടലാടുക്കുന്നത് എതിര്‍ കക്ഷികള്‍ ഭരിക്കുമ്പോള്‍ ഉള്ള സമരങ്ങള്‍ ഉടായിപ്പ് സമരങ്ങളാണോ എന്നാണ്. അതില്‍ ഒരു തരിമ്പും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ എന്തിന് ഇപ്പോള്‍ മാറി നില്‍ക്കണം.

നവമാധ്യമങ്ങളില്‍ അനന്ത സാധ്യതകള്‍ ഉപോയോഗിക്കുന്ന ഇന്നത്തെ യുവ തലമുറകളുടെ സഹായം ഉണ്ടെങ്കില്‍ തീര്‍ച്ചയായും എന്‍ഡോസള്‍ഫാന്‍ സമരം വിജയിക്കുക തന്നെ ചെയ്യും. ഒന്നും ചെയ്തില്ലെങ്കിലും നമ്മള്‍ ഇവിടെ ഇങ്ങനെയൊക്കെ ജീവിച്ചു മരിക്കും. എന്നാല്‍ ഈ മണ്ണ് നമുക്ക് മാത്രം ജീവിക്കാനുള്ളതല്ല. വരുന്ന എത്രയോ തലമുറകള്‍ക്ക് വേണ്ടി കാത്തു സംരക്ഷിക്കാന്‍ ശക്തമായി നിലകൊണ്ട് ഒരു ജനതയെ കുറിച്ചു അടുത്ത തലമുറ ഓര്‍മിക്കാനെങ്കിലും നമ്മള്‍ സമരരംഗത്ത് ഇറങ്ങിയേ തീരൂ.

വായിക്കാന്‍ വലിയ മജെ ഉള്ളതല്ല, കാണാന്‍ വലിയ പൊലുസ്സ് ഉണ്ടാവില്ല, എന്നാലും നമുക്ക് ഇവരുടെ കാര്യം പറയാതെ വയ്യ

വായിക്കാന്‍ വലിയ മജെ ഉള്ളതല്ല, കാണാന്‍ വലിയ പൊലുസ്സ് ഉണ്ടാവില്ല, എന്നാലും നമുക്ക് ഇവരുടെ കാര്യം പറയാതെ വയ്യ

വായിക്കാന്‍ വലിയ മജെ ഉള്ളതല്ല, കാണാന്‍ വലിയ പൊലുസ്സ് ഉണ്ടാവില്ല, എന്നാലും നമുക്ക് ഇവരുടെ കാര്യം പറയാതെ വയ്യ

വായിക്കാന്‍ വലിയ മജെ ഉള്ളതല്ല, കാണാന്‍ വലിയ പൊലുസ്സ് ഉണ്ടാവില്ല, എന്നാലും നമുക്ക് ഇവരുടെ കാര്യം പറയാതെ വയ്യ

വായിക്കാന്‍ വലിയ മജെ ഉള്ളതല്ല, കാണാന്‍ വലിയ പൊലുസ്സ് ഉണ്ടാവില്ല, എന്നാലും നമുക്ക് ഇവരുടെ കാര്യം പറയാതെ വയ്യ



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, DYFI, Endosulfan, Protest, Endosulfan-victim, Article, Burhan Thalangara, Article about Endosulfan Victims

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia