city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡി: ഒരു വയനാടന്‍ വീരഗാഥ

സൂപ്പി വാണിമേല്‍

(www.kasargodvartha.com 28.05.2020) ആക്ഷന്‍ ഫീല്‍ഡില്‍ മുഴുക്കൈ വെള്ള ഷര്‍ട്ടും പാന്റ്‌സും ധരിച്ച് ഇടക്ക് ചീര്‍പ്പെടുത്ത് മുടി ചീകിയൊതുക്കി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ആ 'കാമ്പസ് ബ്യൂട്ടി'യിലായിരുന്നു 1990ല്‍ വയനാടിന്റെ കണ്ണുകള്‍.മാധ്യമ പ്രവര്‍ത്തന കളരി ചുരത്തിന് മുകളിലായിരുന്ന അന്നാളില്‍ അദ്ദേഹവുമായി അടുത്തു.വാര്‍ത്തകളുടെ കൈമാറ്റങ്ങളിലൂടെ വിശ്വസിക്കാന്‍ കൊള്ളാവുന്ന സൗഹൃദമായി അദ്ദേഹത്തിനും അനുഭവപ്പെട്ടു.

ഒരു വൈകുന്നേരം അദ്ദേഹം ജോയിന്റ് എസ്.പിയുടെ കാര്യാലയത്തിലേക്ക് ക്ഷണിച്ചു.അവിടെ പുഞ്ചിരി തൂകി ജെ.എസ്.പി എന്‍.ശങ്കര്‍ റെഡ്ഢി കാത്തിരിപ്പുണ്ടായിരുന്നു.മൂന്ന് പേരുടെ ഫോട്ടോകളും വൈത്തിരി വിജയകുമാര്‍ കൊലക്കേസ് ഡയറിയിലെ അത്യാവശ്യ വിവരങ്ങളും തന്നു.കോണ്‍ഗ്രസ് നേതാവും അന്ന് ലീഡര്‍ കരുണാകരന്റെ പ്രതിരൂപം കെ.കെ.രാമചന്ദ്രന്‍ മാസ്റ്ററുടെ ചങ്കുമായിരുന്ന തോട്ടം മുതലാളിയുടേയും
 മരുമക്കളുടേയും ഫോട്ടോകളായിരുന്നു അത്.'ഇത് വിജയ കുമാര്‍ വധക്കേസില്‍ പൊലീസ് തെരയുന്ന പ്രതികളാണ്.പ്രസിദ്ധീകരിക്കുന്നതിന് നിയമ പ്രശ്‌നങ്ങളില്ല.ധൈര്യമുണ്ടെങ്കില്‍ കൊടുത്തോളൂ.

കൊടുങ്കാറ്റുപോലെയാണ് മാധ്യമം വയനാട് ബ്യൂറോവില്‍ എത്തിയത്.ഒറ്റയിരിപ്പില്‍ വാര്‍ത്ത തയ്യാറാക്കി ഫോട്ടോകള്‍ അടക്കം കവറിലിട്ട് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കോഴിക്കോട്ടേക്ക് അയച്ചു. മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ റെഡ്ഢി ഫോണില്‍ വിളിച്ച് വാര്‍ത്ത ചെയ്ത് തുടങ്ങിയോ എന്നന്വേഷിച്ചു. ഫിനിഷ്ഡ്, ആന്‍ഡ് സെന്റ് എന്ന മറുപടിയില്‍ സന്തുഷ്ടനായ അദ്ദേഹം ബ്യൂറോയുടെ താഴെ ഇറങ്ങി നില്‍ക്കാന്‍ പറഞ്ഞു.പിന്നാലെ ജെ.എസ്.പി സ്വയം ഡ്രൈവ് ചെയ്ത് വന്നു.വാഹനത്തിന് അരികെ വിളിച്ച് അടക്കം പറഞ്ഞു-' വാര്‍ത്ത നന്നായി ജനറല്‍ പേജില്‍ ഡിസ്‌പ്ലേ ചെയ്യാന്‍ പറയുക, വലിയ വകുപ്പുതല ഗൂഢാലോചന തകര്‍ക്കാന്‍ അത് സഹായിക്കും'.ഓങ്ങിയ ചോദ്യം കേള്‍ക്കാന്‍ നില്‍ക്കാതെ റെഡ്ഡി മിന്നി.

പതിവ് തെറ്റി അയച്ച ആ ന്യൂസ് കവര്‍ വെള്ളിമാട് കുന്നിന്‍ കാത്തുനിന്ന് ന്യൂസ് എഡിറ്റര്‍ അസൈന്‍ കാരന്തൂര്‍ കണ്ടക്ടറില്‍ നിന്ന് വാങ്ങി വാര്‍ത്തയും പടങ്ങളും ഒന്നാം പേജില്‍ വിന്യസിച്ചിരുന്നു. വായിച്ച് സന്തോഷം അറിയിച്ച് വിളിച്ച ശേഷം റെഡ്ഡി തലേന്ന് മറച്ചുവെച്ച സര്‍വ്വീസ് രഹസ്യം നേരിട്ട് കണ്ട് വെളിപ്പെടുത്തി.ബ്യൂറോവില്‍ എത്തിയപ്പോള്‍ സി.പി.എം ജില്ല സെക്രട്ടറി മുഹമ്മദ്ക്കയുടെ ഫോണ്‍കോള്‍-'മോനേ നല്ല വാര്‍ത്ത.ദേശാഭിമാനിക്ക് അത് കിട്ടിയില്ല.മറ്റാരും കൊടുക്കാത്ത പോലെ ഞങ്ങളും എന്ന് ആളുകള്‍ വിചാരിക്കില്ലേ?..'

പിടിച്ചതിലും വലുത് മാളത്തിലാണ് മുഹമ്മദ്ക്കാ എന്ന മുഖവുരയോടെ റെഡ്ഢിയുടെ മൊഴി അദ്ദേഹത്തിന് കൈമാറി: 'കെ.എസ്.യു വൈത്തിരി താലൂക്ക് പ്രസിഡണ്ടായിരുന്നു വിജയകുമാര്‍.വെറും ഒരു തോട്ടം കാവല്‍ക്കാരന്റെ മകന്‍.കാമ്പസ് ഫിഗറായ അവനെ തോട്ടം മുതലാളിയുടെ മകള്‍ പ്രേമിച്ചു.ബന്ധം മുറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടില്ല.തുടര്‍ന്ന് ശബരിമല തീര്‍ത്ഥാടന സീസണില്‍ തന്ത്രപൂര്‍വ്വം കൊടയ്ക്കനാലില്‍ കൊണ്ടുപോയി ലോഡ്ജില്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊല്ലാനുള്ള ക്വട്ടേഷന്‍ നടപ്പായി.കൊടയ്ക്കനാല്‍ ജില്ല പൊലീസ് സൂപ്രണ്ടും വയനാട് ജില്ല പൊലീസ് സൂപ്രണ്ടും അടുത്തൂണ്‍ തീയതി അടുത്തു നില്‍ക്കുന്നവരാണ്.രണ്ട് പേരേയും പണം കൊടുത്ത് പാട്ടിലാക്കി യിരിക്കുന്നു.കേസ്സ് അട്ടിമറിക്കപ്പെടും,മുഹമ്മദ്ക്കാ...'

അനന്തരം സി.പി.എം ജില്ല സെക്രട്ടറിയുടെ ജീപ്പ് എസ്.പിയെ ലക്ഷ്യമാക്കി കുതിച്ചു.'ഇ.കെ.നായനാരാണ് മുഖ്യമന്ത്രിയെന്ന് സാറിനറിയാമല്ലോ.വിജയകുമാര്‍ വധം പാര്‍ട്ടിക്ക് താല്പര്യമുള്ള കേസ്സാണ്..'-ഇത്രയും ഉണര്‍ത്തി മുഹമ്മദ്ക്ക മടങ്ങി.കേസ് കേസ്സിന്റെ വഴിക്ക് നീങ്ങിയതായിരുന്നു തുടര്‍ക്കഥ.

ഡി ജി പി എന്‍ ശങ്കര്‍ റെഡ്ഡി: ഒരു വയനാടന്‍ വീരഗാഥ


Keywords:  Article, Kasaragod, Kerala, Police, Article about DGP N Shankar Reddy
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia