കൊറോണ വന്നത് നല്ലതിനാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകുന്നു... അങ്ങനെ തോന്നാന്‍ പാടില്ലെങ്കിലും!
Apr 9, 2020, 22:15 IST
ഡോ. ഷമീന അബ്ദുല്ല
(www.kasargodvartha.com 09.04.2020) എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് ദാസാ... എന്ന് വിജയന്‍ പറഞ്ഞത് വെറുതെയല്ല. കൊറോണ വന്നതും നല്ലതിനാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകുന്നു, അങ്ങനെ തോന്നാന്‍ പാടില്ല എങ്കില്‍ കൂടി. ഇതിനു മുമ്പൊക്കെ കാസര്‍കോട് എന്ന ജില്ല കേരളത്തില്‍ നിലകൊളുന്നു എന്ന കാര്യം തന്നെ ആരും ഓര്‍ക്കാറില്ലെന്നു തോന്നുന്നു. മറ്റൊന്നും വിചാരിക്കരുത്, ചിലരുടെ മട്ടും ഭാവമൊക്കെ കാണുമ്പോള്‍ അങ്ങനെ തോന്നിപ്പോകുന്നതാണേ.
'ഈ കാസര്‍കോട് കേരളത്തില്‍ തന്നെയാണോ ?' നിങ്ങള്‍ കാസര്‍കോട്ടുകാര്‍ മലയാളികള്‍ തന്നെയാണോ?' എന്ന് ചോദിക്കുന്ന ടീംസ് വേറെ. അധികാരികളെ പക്ഷെ നമ്മള്‍ കുറ്റം പറയരുത് കെട്ടോ. അവര്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. ആര്‍ക്കെങ്കിലും പണി കൊടുക്കാന്‍ ഉദ്ദേശിക്കുമ്പോഴാണെന്ന് മാത്രം! പിന്നെ, കേരള യാത്ര തുടങ്ങണമെങ്കില്‍ നേതാക്കള്‍ കാസര്‍കോട് വന്നേ പറ്റൂ...
സിനിമാക്കാറും ഇടയ്ക്ക് ഓര്‍ക്കാറുണ്ട്. 'അവനെ നമുക്ക് കാസര്‍കോട് വല്ലോം തട്ടാം' എന്ന ഡയലോഗ് കേട്ടാലറിയാലോ..! എന്നാല്‍ ഇപ്പോഴാ എല്ലാവരും എല്ലാ ദിവസവും ഈ ജില്ലയുടെ പേരുച്ചരിക്കാതെ ഉറങ്ങില്ല എന്ന അവസ്ഥയിലായി. ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത മഹാന്‍മാരും മഹതികളും കാസര്‍കോടിനെ സേവിച്ചു കൊല്ലുന്നു !
പുതിയ ആശുപത്രി ക്ഷണം നേരം കൊണ്ട് തുറക്കുന്നു. ബെഡുകള്‍, കട്ടിലുകള്‍ എന്നു വേണ്ട ഫുള്‍ സെറ്റപ്പ് ദിവസങ്ങള്‍ക്കുള്ളില്‍. ഇതെന്താ അലാഉദ്ദീന്റെ അത്ഭുത വിളക്കോ? തഴഞ്ഞിട്ടിരുന്ന ഈ ജില്ലയെ പറ്റി എല്ലാവരും ഉത്കണ്ഠപ്പെടുന്നത് കാണുമ്പോള്‍ ചെറിയൊരു സന്തോഷം. ചില ആള്‍ക്കാര്‍ കുറ്റം പറയാനാണെങ്കിലും കാസര്‍കോട് കേരളത്തിലാണെന്ന് തെളിയിച്ചു തരുന്നു.
ഏതായാലും ഇപ്പോള്‍ ഒരു കാര്യം ഉറപ്പായി! കാസര്‍കോട് കേരളത്തില്‍ തന്നെയാ. ആ കാര്യം അറിയാതിരിക്കാന്‍ വഴിയില്ല. മറന്നു പോയതായിരിക്കാം. എന്തായാലും കൊറോണ എങ്കില്‍ കൊറോണ. അങ്ങനെ എങ്കിലും ഈ ജില്ലയെപറ്റി എല്ലാവരും ഓര്‍ത്തല്ലോ!
നന്ദിയുണ്ട് കാസറോട്ടാര്‍ക്ക്. കാരണം ആ നാട്ടുകാര്‍ അങ്ങനെയാ എന്തു കാണിച്ചാലും തിരിച്ച് നന്ദി പറയും.അവഗണനകള്‍ ഏറ്റുവാങ്ങാന്‍ കാസര്‍കോടിന്റെ ചരിത്രം ഇനിയും ബാക്കി..!
Keywords: Article, Kasaragod, Kerala, Trending, Top-Headlines, COVID-19, Dr. Shameena Abdulla, Article about development of Kasaragod
< !- START disable copy paste -->