city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെളിയുമോ ദേവകിയുടെ കൊലപാതകം? ഘാതകനെ പിടികൂടാന്‍ ഇനിയെത്ര നാള്‍ വേണം? തെളിവായി ഒരു മുടി!

നേര്‍ക്കാഴ്ച്ച/ പ്രതിഭാരാജന്‍

(www.kasargodvartha.com 08/03/2017) കാസർകോട് പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് ഇനിയെത്ര നാളുകള്‍ വേണ്ടിവരും? പ്രതി പോലീസിനരികില്‍ തന്നെയുണ്ട്. കറങ്ങി നടന്നാല്‍ പോര, ഇടക്കൊക്കെ സ്റ്റേഷനില്‍ വന്നു പോകണമെന്ന നിബന്ധനയുമുണ്ട്. ആകെയുള്ള കച്ചിത്തുരുമ്പാണ് പ്രതിയുടെ മുടി. അതാണെങ്കില്‍ തിരുവന്തപുരത്തുള്ള ഫോറന്‍സിക്ക് ലാബില്‍ നീണ്ട മയക്കത്തിലും. പരിശോധിച്ച് ഫലം കണ്ടെത്തിയിട്ടു വേണം എന്തെങ്കിലും ചെയ്യാന്‍. പോലീസും പരിവാരവും കാത്തിരിക്കുകയാണ്. വേറെന്തു വഴി?

ഒരു മുടിയല്ലെ, അങ്ങു പരിശോധിച്ചാല്‍ പോരെ, ഫലം കണ്ടെത്താനെന്തെ ഇത്ര താമസമെന്ന് അന്വേഷിക്കുമ്പോഴാണ് ഇതുപോലെ കെട്ടികിടക്കുന്നു നുറു കൂട്ടം തൊണ്ടികളവിടെ. അങ്ങ് തിരുവന്തപുരത്ത് കാറ്റും വെളിച്ചവും കാണാതെ ലാബ് മുറിയില്‍. അവയില്‍ പലതിനും അഞ്ചു വര്‍ഷത്തിലധികം പഴക്കമുണ്ട്. രക്തം പോലുള്ള പല നിര്‍ണായക സാമ്പിളുകളും ഇനി പരിശോധിച്ചിട്ടു ഗുണമില്ലാത്ത സ്ഥിതിയിലായി. തിരുവന്തപുരത്തും, തൃശൂരും, കണ്ണൂരുമായി നിണ്ടു പരന്നു കിടക്കുന്ന ഫോറന്‍സിക്ക് ലാബില്‍ എല്ലാമുണ്ട്. പക്ഷെ ഒന്നുമില്ലെന്ന് സാരം. സര്‍ക്കാര്‍ കണക്കിലുള്ള ജീവനക്കാര്‍ പോലും. എം.എല്‍.എക്ക് ഇതൊന്നും അറിയേണ്ടതില്ല. അദ്ദേഹം ചെന്ന് ഡിജിപി ബഹ്‌റയെ കണ്ടു. ഇപ്പോ ശരിയാക്കിത്തരാമെന്ന് ബഹ്‌റയും. പാവം അദ്ദേഹത്തിനു വേറെന്തു ചെയ്യാനൊക്കും? സര്‍ക്കാരും ജനപ്രതിനിധിയും കേസ് തെളിയിക്കാന്‍ പെടാപാടു പെടുകയാണെന്ന് കരുതി നാം ജനത്തിന് ആശ്വസിക്കാം. സിന്ദാബാദ് വിളിക്കാം.

തെളിയുമോ ദേവകിയുടെ കൊലപാതകം? ഘാതകനെ പിടികൂടാന്‍ ഇനിയെത്ര നാള്‍ വേണം? തെളിവായി ഒരു മുടി!


ഒരു ദേവകിയല്ല, ജില്ലയില്‍ നിന്നു തന്നെയുണ്ട് നുറുകണക്കിനു കേസുകള്‍ തെളിവു കാത്ത് കഴിയുന്നു. ദേവകി എന്നതു പോലെ പലതിനും കുറ്റപത്രം പോലുമായിട്ടില്ല. ഒരു പഴയ കണക്കു പ്രകാരം 6740 കേസുകളുണ്ട് ഇങ്ങനെ. തിരുവന്തപുരത്തെ ലാബില്‍ മാത്രം 4421 കേസുകള്‍ കെട്ടിക്കിടക്കുന്നു. കേരളത്തില്‍ പോളിഗ്രാഫ് പരിശോധനക്ക് സൗകര്യമുള്ള ഏക കേന്ദ്രമാണിത്. തൂശൂരില്‍ വേറൊരെണ്ണമുണ്ട്. തെളിവുകള്‍ നശിക്കും പാകത്തില്‍ 964 സാമ്പിളുകളുമായി അവര്‍ കഴിഞ്ഞു കൂടുന്നു. കണ്ണൂരും പിറകോട്ടല്ലെന്നു കരുതണ്ട, എറ്റവും മുന്നില്‍. 1335 കേസുകള്‍ അവിടെ കെട്ടികിടക്കുന്നു. എല്ലാ പോലീസ് ജില്ലകളിലും ഫോറന്‍സിക് അസിസ്റ്റന്റുമാരുടെ പോസ്റ്റുണ്ട്. നിയമനമില്ലെന്നു മാത്രം. കൊല്ലാനെന്തെളുപ്പം തെളിയിക്കാനല്ലെ പാട്.

ഇത്തരം ദയനീയതക്കു മുന്നില്‍ നിന്നു കൊണ്ടാണ് നിയമസഭയില്‍ പിണറായി പ്രസംഗിച്ചത്. ദേവകിയുടെ കൊലയാളിയെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ട്. തെളിവുകള്‍ ശരിയായിട്ടില്ല. ആവട്ടെ. അപ്പോഴാവാം അറസ്റ്റ്. പിണറായിയുടെ മറുപടിയില്‍ തൃപ്തി വരാതെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പോലീസ് തലവനായ ബഹ്‌റയെ നേരിട്ടു കണ്ട് പരാതി പറഞ്ഞു. മുഖ്യനും, ഡി.ജി.പിക്കും, എം.എല്‍.എക്കുമറിയാം പെട്ടെന്നു ശരിയാകാന്‍ പോകുന്നില്ലെന്ന്. ഒന്നുമറിയാത്ത ജനത്തെ ആശ്വസിപ്പിക്കാന്‍ വേറെന്തു വഴി. ഇടക്കൊരു സത്യാഗ്രഹം, വഴിതടയല്‍, ക്രൈംബ്രാഞ്ച് അന്വേഷണം. സായാഹ്ന ധര്‍ണ അതിന്റെയൊക്കെ ഉദ്ഘാടനം. കാലം ഇങ്ങനെ കടന്നു പോകും. വഴിയേ ജനം ഇതെല്ലാം മറക്കും. അതിനിടയില്‍ തെരെഞ്ഞെടുപ്പു വരും, ജനം വോട്ടു ചെയ്യും. അത്ര തന്നെ.

ഇക്കാര്യത്തിൽ ബി.ജെ.പിയുടെ സമരം നടക്കുകയാണ്. മരിച്ച ദേവകിയുടെ മക്കളും ബന്ധുക്കളും തികഞ്ഞ സി.പി.എംകാരാണ്. അവരിപ്പോള്‍ ബി.ജെ.പിയുടെ കൂടെ പോലീസ് സ്‌റ്റേഷനു മുമ്പില്‍ നിരാഹാരമിരിക്കുന്നു. അപ്പോള്‍ പിന്നെ കോണ്‍ഗ്രസോ? അവര്‍ ബേക്കല്‍ ജംഗ്ഷനില്‍ ഇരിപ്പുണ്ട്. നിരാഹരമില്ലെങ്കിലും സത്യാഗ്രഹം.

Updated

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Article, Murder-case, Police, Investigation, Devaki murder case, Article about Devaki murder

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia