city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാട്ടുകാരുടെ 'സി': മഞ്ചേശ്വരത്തിന്റെയും

മനു

മഞ്ചേശ്വരം: (www.kasargodvartha.com 26.05.2020) മഞ്ചേശ്വരം എന്ന നാടിന്റെ മുക്കും മൂലയും എന്നുമാത്രമല്ല, ഇവിടങ്ങളിലെ ഓരോ മനുഷ്യരെയും അടുത്തറിഞ്ഞ നേതാവായിരുന്നു സി അഹമ്മദ്‌കുഞ്ഞി. തോളിൽ തട്ടി പൊട്ടിച്ചിരിച്ച് കുശലം ചോദിക്കുന്ന അഹമ്മദ് കുഞ്ഞി അതുകൊണ്ടുതന്നെ മഞ്ചേശ്വരത്തുക്കാർക്കെല്ലാം "സി" ആയിരുന്നു. നിലപാടുകളുടെ പേരിൽ മുസ്ലിം ലീഗിൽ നിന്ന് കളം മാറിച്ചവിട്ടിയെങ്കിലും എന്നും തികഞ്ഞ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം.

മലയാളം, കന്നഡ, തുളു, ഉറുദു എന്നീ ഭാഷകളിലുള്ള പ്രാവീണ്യം സിയെ ജനകീയ നേതാവാക്കി. നേതാവായിരിക്കെ മഞ്ചേശ്വരം പഞ്ചായത്ത്‌ പ്രസിഡന്റും പിന്നീട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായും പ്രവർത്തിച്ചു. ലളിത ജീവിതം മുഖമുദ്രയാക്കിയ അദ്ദേഹം വാർദ്ധക്യസഹജമായ അവശത ബാധിക്കുന്നതുവരെ മാഞ്ചേശ്വരത്ത് സജീവമായിരുന്നു.
മുസ്ലീംലീഗ്‌ നേതൃത്വവുമായി തെറ്റിയാണ്‌ സിപിഎമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയത്‌. ചുരുങ്ങിയ നാളിലെ പ്രവർത്തനങ്ങളിലൂടെ സിപിഎം മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗമായി. സച്ചാർ കമീഷൻ റിപ്പോർട്ടിനെതുടർന്ന്‌ എൽഡിഎഫ്‌സർക്കാർ രൂപീകരിച്ച പാലോളി മുഹമ്മദ്‌കുട്ടി കമ്മിറ്റി അംഗമായപ്പോൾ  മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം തേടാനും  പ്രയത്‌നിച്ചു. പാരമ്പര്യ വൈദ്യവുമായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ വൈദ്യശാലയിൽ സജീവമായിരുന്നു. സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, മത മേഖലകളിലും പ്രവർത്തിച്ചു. ഇടക്കാലത്ത് സജീവരാഷ്ട്രീയത്തിൽ നിന്ന്‌ മാറി നിന്നു. പിന്നീട മാതൃസംഘടനായ മുസ്ലിംലീഗിലേക്ക് തിരിച്ചുവന്നു. മുസ്ലിംലീഗ് നേതാവ് അന്തരിച്ച സി എച്ച് മുഹമ്മദ് കോയ, മകൻ എം കെ മുനീർ, ചെർക്കളം അബ്ദുല്ല, സി ടി അഹമ്മദ് അലി, സിപിഎം നേതാവ് പാലോളി മുഹമ്മദ്‌കുട്ടി, പി കരുണാകരൻ, എം രാമണ്ണറൈ, ബി എം രാമയ്യഷെട്ടി, കോൺഗ്രസ് നേതാവ് അന്തരിച്ച ഐ രാമറൈ, പി ഗംഗാധരൻ നായർ തുടങ്ങിയവരുമായി ആത്മബന്ധം പുലർത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായി സമൂഹത്തിലെ താഴെത്തട്ടിലുള്ള ആളുകളുമായി നല്ല അടുപ്പം പുലർത്തി.
നാട്ടുകാരുടെ 'സി': മഞ്ചേശ്വരത്തിന്റെയും

യുഡിഎഫ് നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്തിൽ പ്രസിഡന്റ് ആയിരിക്കെ മഞ്ചേശ്വരത്തിന്റെ വികസനത്തിനുവേണ്ടി അക്ഷീണം യത്നിച്ചു. രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരകം സംരക്ഷിക്കാൻ വിവിധ ആശയങ്ങൾ കൊണ്ടുവന്നു. ഗോവിന്ദ പൈ സ്മാരകത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്താൻ കേരള കർണാടക സർക്കാരുകൾക്ക് പ്രേരകമായത് അഹമ്മദ്‌കുഞ്ഞിയുടെ പ്രവർത്തനങ്ങളും സമ്മർദ്ദവുമായിരുന്നു. അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയും ഭാഷ-സാംസ്കാരിക വൈവിധ്യ സംരക്ഷണത്തിനുവേണ്ടിയും പോരാടി.



Keywords: Kasaragod, Manjeshwaram, Kerala, Article, Article about C Mohammed Kunhi 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia