നമുക്ക് അഭിമാനമായി ഈ പെണ്‍കുട്ടി
Aug 22, 2013, 06:14 IST
കൂക്കാനം റഹ്‌മാന്‍
കായികരംഗത്ത് കാസര്‍കോട് ജില്ലയിലെ പെണ്‍കുട്ടികള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കയാണ്. പല കാര്യങ്ങളിലും പിന്നോക്ക ജില്ലയെന്ന പഴി സ്വയം വിളിച്ചു പറഞ്ഞും, മറ്റുളളവര്‍ പറയുന്നതു കേട്ടും അങ്ങിനെ തന്നെ കഴിയേണ്ടി വരുമോ എന്ന സങ്കടം പലരോടും പങ്കിടേണ്ടി വന്നിട്ടുണ്ട്. കായിക-കലാ-സാംസ്‌ക്കാരിക രംഗത്ത് പുരോഗതിയുടെ പാതയിലാണ് ഇപ്പോള്‍ കാസര്‍കോട്.
പുരുഷന്മാരൊടൊപ്പമോ, ഒരു പക്ഷേ അതില്‍ കൂടുതല്‍ മെച്ചമായോ സ്ത്രീ മുന്നേറ്റമാണ് പലരംഗങ്ങളിലും ജില്ലയില്‍ കാണാന്‍ കഴിയുന്നത്. മലയോര മേഖലയിലെ പെണ്‍ മുത്തുകളാണ് കായികരംഗങ്ങളില്‍ ഏറ്റവും മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിനനുസരിച്ച സൗകര്യങ്ങള്‍ ലഭ്യമായതു കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതല്ല. കഠിനശ്രമങ്ങളിലൂടെ ആത്മ വിശ്വാസത്തിന്റെ ബലത്തില്‍ അവര്‍ മുന്നോട്ടു കുതിക്കുന്നു. സിന്തറ്റിക്ക് ട്രാക്കുകളിലോ, റബ്ബറൈഡ്‌സ് കളിക്കളങ്ങളിലോ പ്രാക്ടീസ് നേടാനുളള അവസരം ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ലഭ്യമായിട്ടില്ല.
പരുക്കന്‍ കളിക്കളങ്ങളും, ചരല്‍ നിറഞ്ഞ ട്രാക്കുകളുമായിരുന്നു അവരുടെ പരിശീലന സ്ഥലങ്ങള്‍. അത്തരം ത്യാഗ പൂര്‍ണമായ ശ്രമത്തിലൂടെ മുന്നേറിയ ഒരു കനകതാരമാണ് കനകപ്പളളിയിലെ ചിഞ്ചു ജോസ്. രക്ഷിതാക്കളുടെ പ്രേരണയും അധ്യാപകരുടെ പ്രോത്സാഹനവും നാട്ടുകാരുടെ അഭിനന്ദനങ്ങളുമൊക്കെ ചിഞ്ചുവിലെ അത്‌ലറ്റിക്കിനെ കണ്ടെത്താന്‍ സഹായകമായി.
നോര്‍ത്തേണ്‍ അയല്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ 2013 ആഗസ്ത് ഒന്നുമുതല്‍ ആറ് വരെ നടന്ന ലോക പോലീസ് മീറ്റില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടി ചിഞ്ചു കനകപ്പളളിയില്‍ തിരിച്ചെത്തിയിരിക്കയാണ്. നാട്ടുകാര്‍ക്കും, ജില്ലക്കാര്‍ക്കും കേരളത്തിനു തന്നെയും അഭിമാനിക്കാവുന്ന നേട്ടവുമായാണ് ചിഞ്ചു പറന്നെത്തിയത്. കേരളാ പോലീസില്‍ നിന്ന് മൂന്നു വനിതകളടക്കം ഏഴു പേരാണ് ലോക പോലീസ് മീറ്റില്‍ പങ്കെടുത്തത്.
ജൂലായ് 29 ന് കേരളാ പോലീസ് ടീം ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ വഴിയാണ് നെതര്‍ലാണ്ടിലെ ബെല്‍ഫാസ്റ്റില്‍ എത്തിയത്. ആഗസ്ത് പന്ത്രണ്ടുവരെ ടീം ബെല്‍ ഫാസ്റ്റില്‍ താമസിച്ചു. ടീമിലെ ചിഞ്ചു നാടിനും നാട്ടാര്‍ക്കും അഭിമാനകരമായ നേട്ടങ്ങളാണ് കൊയ്‌തെടുത്തത്. 800 മീറ്ററിലും, 400 മീറ്റര്‍ റിലേയിലും ചിഞ്ചു സ്വര്‍ണ്ണം നേടി. 1500മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തില്‍ വെളളിയും കരസ്ഥമാക്കി.
ഇതിനൊക്കെ ചിഞ്ചു നന്ദി പറയുന്നത് തന്റെ കായിക വളര്‍ച്ചയില്‍ ഒപ്പം നിന്ന പിതാവ് ജോസിനാണ്. ജോസും ഗ്രാമത്തിലെ നല്ല വോളിബോള്‍ പ്ലയറാണ്. നല്ലൊരു കര്‍ഷകനാണ്. അബൂദാബിയില്‍ വെല്‍ഡറായി ജോലിചെയ്യുന്ന ജീറിള്‍സണും ചിഞ്ചുവിനെ പ്രോത്സാഹിപ്പിച്ചു. ജീറിള്‍സണും നല്ലൊരു സ്‌പോര്‍ട്‌സ് താരമായിരുന്നു. അമ്മ ഷാലമ്മയും മകളുടെ സ്‌പോര്‍ട്‌സ് രംഗത്തെ വളര്‍ച്ചയ്ക്ക് കൂട്ടായി നിന്നു. ചെറുപ്പം മുതലേ ഓട്ടത്തില്‍ ചിഞ്ചുവിന് കമ്പമുണ്ടായിരുന്നു. കല്ലിലും, മുളളിലും,നാടന്‍ ഇടവഴിയിലൂടെയും, എല്ലാം ഓടി പഠിക്കുകയായിരുന്നു ചിഞ്ചു. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്ക് ഓടാന്‍ കഴിയുമെന്ന് ആദ്യം കണ്ടെത്തിയത് സെലിന്‍ ടീച്ചറായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അലക്‌സ് സാറിന്റെയും പ്രോത്സാഹനം മറക്കാന്‍ കഴിയില്ല.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചപ്പോഴാണ് തന്റെ കഴിവ് പൂര്‍വ്വാധികം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ചിഞ്ചു പറയുന്നു. തുടര്‍ന്ന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളജില്‍ നിന്ന് ഡിഗ്രിയെടുത്തു. പഠനകാലയളവില്‍ നിരവധി ഓട്ടമല്‍സരങ്ങളില്‍ ചിഞ്ചു മാറ്റുരച്ചു നോക്കിയിട്ടുണ്ട്. 2008 ല്‍ കണ്ണൂരിലും, എറണാകുളത്തും നടന്ന സ്റ്റെയിറ്റ് മീറ്റില്‍ 400 മീറ്ററിലും 600 മീറ്ററിലും ഒന്നാം സ്ഥാനത്തിനര്‍ഹമായിട്ടുണ്ട്. 2009 ല്‍ ഇന്റര്‍നാഷണല്‍ ജൂനിയര്‍ മീറ്റ് ഇന്തോനേഷ്യയില്‍ നടന്നപ്പോഴും ജൂനിയര്‍ കോമണ്‍വെത്ത് മീറ്റ് പൂനയില്‍ നടന്നപ്പോഴും ചിഞ്ചു പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ചിഞ്ചുവിന്റെ ശേഖരത്തില്‍ നൂറ്റമ്പതിലധികം മെഡലുകള്‍ ഇതിനകം എത്തിക്കഴിഞ്ഞു ഇരുപത്തിരണ്ടുകാരിയായ ചിഞ്ചുവിന്റെ മെഡല്‍ ശേഖരത്തിലേക്ക് ഇനിയും ഒരുപാടു മെഡലുകള്‍ എത്താനിരിക്കുന്നതേയുളളൂ.
കൃഷ്ണമേനോന്‍ മെമ്മോറിയല്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കേ കേരളാ പോലീസില്‍ നിയമനം ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളാ പോലീസില്‍, തൃശൂര്‍. കെ.എ.പി. ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറായി സേവനം ചെയ്യുകയാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം കിട്ടിയതിനാല്‍ എന്നും പരിശീലനവുമായി കഴിഞ്ഞു കൂടിയാല്‍ മതി. ജോലി സന്തോഷത്തോടെ ചെയ്യുന്നു. പോലീസിന്റെ ചിട്ടവട്ടങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചു കൊണ്ടാണ് പരിശീലനത്തിലും മീറ്റുകളിലും പങ്കെടുക്കുന്നത്.
വെളളരിക്കുണ്ട് നിര്‍മലഗിരി എല്‍.പി.സ്‌കൂളിലേയും കരിവെളളടുക്കം സെന്റ് ജോസഫ് യു.പി. സ്‌കൂളിലെയും പരുക്കന്‍ കളിക്കളങ്ങള്‍ എന്നും ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു എന്ന് ചിഞ്ചു പറയുന്നു. ലോക മീറ്റിലൊക്കെ പങ്കെടുക്കാന്‍ ചെല്ലുമ്പോള്‍ ജനിച്ചു വളര്‍ന്ന ഗ്രാമവും അവിടുന്ന് കിട്ടിയ പ്രോത്സാഹനവും മനസില്‍ നിറഞ്ഞു നില്‍ക്കും.
ബെല്‍ഫാസ്റ്റിലെ ലോക പോലീസ്മീറ്റില്‍ മെഡലുകള്‍ വാരിക്കൂട്ടി തിരിച്ചെത്തിയ ചിഞ്ചുവിന് ഗ്രാമ വാസികള്‍ ഹൃദ്യമായ വരവേല്‍പു നല്‍കി. സ്വീകരണ പരിപാടി നാടിന്റെ ഉല്‍സവമാക്കി മാറ്റി. അവരോടൊക്കെ ആദരവോടെയും സ്‌നേഹത്തോടെയും ചിഞ്ചു പൂഞ്ചിരിച്ചു കൊണ്ട് നന്ദി രേഖപ്പെടുത്തി.
പലനാടുകളില്‍ കറങ്ങുകയും പലരുമായി പരിചയം പങ്കു വെക്കുകയും ചെയ്ത ചിഞ്ചുവിനോട് ഒരു ചോദ്യം ചോദിച്ചു. പെണ്‍കുട്ടികളോട് ചിഞ്ചുവിന് പറയാനുളള സന്ദേശമെന്താണ്? ഉടനെ മറുപടി വന്നു. 'മാനസികധൈര്യം കൈവരിക്കണം. എനിക്കെല്ലാം സാധിക്കും എന്ന ശുഭാപ്തി വിശ്വാസം വേണം. സ്വയം എല്ലാത്തിനെക്കുറിച്ചും അറിവും ബോധവും സമ്പാദിക്കണം. അരുതായ്മകള്‍ ചെയ്യാതിരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം.' ഇരുപത്തി രണ്ടുകാരിയായ ചിഞ്ചുവിന്റെ പക്വമായ മാനസികാവസ്ഥ ഇതില്‍ നിന്നു തന്നെവായിച്ചെടുക്കാം.
കൂട്ടത്തില്‍ വിവാഹ കാര്യം അന്വേഷിച്ചു. സമയമായില്ല. കുറച്ചു ആഗ്രഹങ്ങള്‍ നിറവേറാനുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു കായികതാരമായി തീരണമെന്നാണ് മോഹം. ചിഞ്ചുവിന്റെ മോഹം പൂവണിയട്ടെയെന്ന് നമുക്കും ആഗ്രഹിക്കാം.
Also read:
മോഹന്‍ലാലിന്റെ മികച്ച 40 സിനിമകള്‍
Keywords: Article, Kookanam-Rahman, Kerala, Sports, Chinju, Kasaragod, Police, Student, Competition, Girl, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കായികരംഗത്ത് കാസര്‍കോട് ജില്ലയിലെ പെണ്‍കുട്ടികള്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കയാണ്. പല കാര്യങ്ങളിലും പിന്നോക്ക ജില്ലയെന്ന പഴി സ്വയം വിളിച്ചു പറഞ്ഞും, മറ്റുളളവര്‍ പറയുന്നതു കേട്ടും അങ്ങിനെ തന്നെ കഴിയേണ്ടി വരുമോ എന്ന സങ്കടം പലരോടും പങ്കിടേണ്ടി വന്നിട്ടുണ്ട്. കായിക-കലാ-സാംസ്‌ക്കാരിക രംഗത്ത് പുരോഗതിയുടെ പാതയിലാണ് ഇപ്പോള്‍ കാസര്‍കോട്.
പുരുഷന്മാരൊടൊപ്പമോ, ഒരു പക്ഷേ അതില്‍ കൂടുതല്‍ മെച്ചമായോ സ്ത്രീ മുന്നേറ്റമാണ് പലരംഗങ്ങളിലും ജില്ലയില്‍ കാണാന്‍ കഴിയുന്നത്. മലയോര മേഖലയിലെ പെണ്‍ മുത്തുകളാണ് കായികരംഗങ്ങളില്‍ ഏറ്റവും മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിനനുസരിച്ച സൗകര്യങ്ങള്‍ ലഭ്യമായതു കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാക്കുന്നതല്ല. കഠിനശ്രമങ്ങളിലൂടെ ആത്മ വിശ്വാസത്തിന്റെ ബലത്തില്‍ അവര്‍ മുന്നോട്ടു കുതിക്കുന്നു. സിന്തറ്റിക്ക് ട്രാക്കുകളിലോ, റബ്ബറൈഡ്‌സ് കളിക്കളങ്ങളിലോ പ്രാക്ടീസ് നേടാനുളള അവസരം ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ലഭ്യമായിട്ടില്ല.
പരുക്കന്‍ കളിക്കളങ്ങളും, ചരല്‍ നിറഞ്ഞ ട്രാക്കുകളുമായിരുന്നു അവരുടെ പരിശീലന സ്ഥലങ്ങള്‍. അത്തരം ത്യാഗ പൂര്‍ണമായ ശ്രമത്തിലൂടെ മുന്നേറിയ ഒരു കനകതാരമാണ് കനകപ്പളളിയിലെ ചിഞ്ചു ജോസ്. രക്ഷിതാക്കളുടെ പ്രേരണയും അധ്യാപകരുടെ പ്രോത്സാഹനവും നാട്ടുകാരുടെ അഭിനന്ദനങ്ങളുമൊക്കെ ചിഞ്ചുവിലെ അത്‌ലറ്റിക്കിനെ കണ്ടെത്താന്‍ സഹായകമായി.
നോര്‍ത്തേണ്‍ അയല്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ 2013 ആഗസ്ത് ഒന്നുമുതല്‍ ആറ് വരെ നടന്ന ലോക പോലീസ് മീറ്റില്‍ നിരവധി മെഡലുകള്‍ വാരിക്കൂട്ടി ചിഞ്ചു കനകപ്പളളിയില്‍ തിരിച്ചെത്തിയിരിക്കയാണ്. നാട്ടുകാര്‍ക്കും, ജില്ലക്കാര്‍ക്കും കേരളത്തിനു തന്നെയും അഭിമാനിക്കാവുന്ന നേട്ടവുമായാണ് ചിഞ്ചു പറന്നെത്തിയത്. കേരളാ പോലീസില്‍ നിന്ന് മൂന്നു വനിതകളടക്കം ഏഴു പേരാണ് ലോക പോലീസ് മീറ്റില്‍ പങ്കെടുത്തത്.
ജൂലായ് 29 ന് കേരളാ പോലീസ് ടീം ഡല്‍ഹിയില്‍ നിന്ന് ലണ്ടന്‍ വഴിയാണ് നെതര്‍ലാണ്ടിലെ ബെല്‍ഫാസ്റ്റില്‍ എത്തിയത്. ആഗസ്ത് പന്ത്രണ്ടുവരെ ടീം ബെല്‍ ഫാസ്റ്റില്‍ താമസിച്ചു. ടീമിലെ ചിഞ്ചു നാടിനും നാട്ടാര്‍ക്കും അഭിമാനകരമായ നേട്ടങ്ങളാണ് കൊയ്‌തെടുത്തത്. 800 മീറ്ററിലും, 400 മീറ്റര്‍ റിലേയിലും ചിഞ്ചു സ്വര്‍ണ്ണം നേടി. 1500മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തില്‍ വെളളിയും കരസ്ഥമാക്കി.
ഇതിനൊക്കെ ചിഞ്ചു നന്ദി പറയുന്നത് തന്റെ കായിക വളര്‍ച്ചയില്‍ ഒപ്പം നിന്ന പിതാവ് ജോസിനാണ്. ജോസും ഗ്രാമത്തിലെ നല്ല വോളിബോള്‍ പ്ലയറാണ്. നല്ലൊരു കര്‍ഷകനാണ്. അബൂദാബിയില്‍ വെല്‍ഡറായി ജോലിചെയ്യുന്ന ജീറിള്‍സണും ചിഞ്ചുവിനെ പ്രോത്സാഹിപ്പിച്ചു. ജീറിള്‍സണും നല്ലൊരു സ്‌പോര്‍ട്‌സ് താരമായിരുന്നു. അമ്മ ഷാലമ്മയും മകളുടെ സ്‌പോര്‍ട്‌സ് രംഗത്തെ വളര്‍ച്ചയ്ക്ക് കൂട്ടായി നിന്നു. ചെറുപ്പം മുതലേ ഓട്ടത്തില്‍ ചിഞ്ചുവിന് കമ്പമുണ്ടായിരുന്നു. കല്ലിലും, മുളളിലും,നാടന്‍ ഇടവഴിയിലൂടെയും, എല്ലാം ഓടി പഠിക്കുകയായിരുന്നു ചിഞ്ചു. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്ക് ഓടാന്‍ കഴിയുമെന്ന് ആദ്യം കണ്ടെത്തിയത് സെലിന്‍ ടീച്ചറായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ അലക്‌സ് സാറിന്റെയും പ്രോത്സാഹനം മറക്കാന്‍ കഴിയില്ല.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പ്രവേശനം ലഭിച്ചപ്പോഴാണ് തന്റെ കഴിവ് പൂര്‍വ്വാധികം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ചിഞ്ചു പറയുന്നു. തുടര്‍ന്ന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക വനിതാ കോളജില്‍ നിന്ന് ഡിഗ്രിയെടുത്തു. പഠനകാലയളവില്‍ നിരവധി ഓട്ടമല്‍സരങ്ങളില്‍ ചിഞ്ചു മാറ്റുരച്ചു നോക്കിയിട്ടുണ്ട്. 2008 ല്‍ കണ്ണൂരിലും, എറണാകുളത്തും നടന്ന സ്റ്റെയിറ്റ് മീറ്റില്‍ 400 മീറ്ററിലും 600 മീറ്ററിലും ഒന്നാം സ്ഥാനത്തിനര്‍ഹമായിട്ടുണ്ട്. 2009 ല്‍ ഇന്റര്‍നാഷണല്‍ ജൂനിയര്‍ മീറ്റ് ഇന്തോനേഷ്യയില്‍ നടന്നപ്പോഴും ജൂനിയര്‍ കോമണ്‍വെത്ത് മീറ്റ് പൂനയില്‍ നടന്നപ്പോഴും ചിഞ്ചു പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. ചിഞ്ചുവിന്റെ ശേഖരത്തില്‍ നൂറ്റമ്പതിലധികം മെഡലുകള്‍ ഇതിനകം എത്തിക്കഴിഞ്ഞു ഇരുപത്തിരണ്ടുകാരിയായ ചിഞ്ചുവിന്റെ മെഡല്‍ ശേഖരത്തിലേക്ക് ഇനിയും ഒരുപാടു മെഡലുകള്‍ എത്താനിരിക്കുന്നതേയുളളൂ.
കൃഷ്ണമേനോന്‍ മെമ്മോറിയല്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കേ കേരളാ പോലീസില്‍ നിയമനം ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളാ പോലീസില്‍, തൃശൂര്‍. കെ.എ.പി. ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറായി സേവനം ചെയ്യുകയാണ്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം കിട്ടിയതിനാല്‍ എന്നും പരിശീലനവുമായി കഴിഞ്ഞു കൂടിയാല്‍ മതി. ജോലി സന്തോഷത്തോടെ ചെയ്യുന്നു. പോലീസിന്റെ ചിട്ടവട്ടങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചു കൊണ്ടാണ് പരിശീലനത്തിലും മീറ്റുകളിലും പങ്കെടുക്കുന്നത്.
വെളളരിക്കുണ്ട് നിര്‍മലഗിരി എല്‍.പി.സ്‌കൂളിലേയും കരിവെളളടുക്കം സെന്റ് ജോസഫ് യു.പി. സ്‌കൂളിലെയും പരുക്കന്‍ കളിക്കളങ്ങള്‍ എന്നും ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നു എന്ന് ചിഞ്ചു പറയുന്നു. ലോക മീറ്റിലൊക്കെ പങ്കെടുക്കാന്‍ ചെല്ലുമ്പോള്‍ ജനിച്ചു വളര്‍ന്ന ഗ്രാമവും അവിടുന്ന് കിട്ടിയ പ്രോത്സാഹനവും മനസില്‍ നിറഞ്ഞു നില്‍ക്കും.
ബെല്‍ഫാസ്റ്റിലെ ലോക പോലീസ്മീറ്റില്‍ മെഡലുകള്‍ വാരിക്കൂട്ടി തിരിച്ചെത്തിയ ചിഞ്ചുവിന് ഗ്രാമ വാസികള്‍ ഹൃദ്യമായ വരവേല്‍പു നല്‍കി. സ്വീകരണ പരിപാടി നാടിന്റെ ഉല്‍സവമാക്കി മാറ്റി. അവരോടൊക്കെ ആദരവോടെയും സ്‌നേഹത്തോടെയും ചിഞ്ചു പൂഞ്ചിരിച്ചു കൊണ്ട് നന്ദി രേഖപ്പെടുത്തി.
Kookkanam Rahman (Writer) |