city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രിയ അജ്മല്‍ റമീസ്...

അഷ്‌റഫ് ബമ്പന്‍

(www.kasargodvartha.com 03/10/2015) പ്രീയ അജ്മല്‍ റമീസ്...
നീ എനിക്ക് ആരുമായിരുന്നില്ല, പക്ഷെ ഞങ്ങളുടെ എല്ലാമായിരുന്നു... നിന്റെ അയല്‍വാസികള്‍ക്ക് ഒരു വിളിയുടെ ദൂരത്ത് എന്നും നീ ഉണ്ടായിരുന്നു... പരോപകാരത്തിനു എന്നും നീ മുന്‍പന്തിയില്‍ ആയിരുന്നു. ഈ ചെറുപ്രായത്തില്‍ തന്നെ നീ ഒരുപാട് പേരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. നിന്റെ ചെറുപ്രായത്തില്‍ തന്നെ നിന്റെ ബാപ്പ മരിച്ചു. നീ ഒരു യതീം ആയിരുന്നു എങ്കിലും നീ സനാതനായിരുന്നു.

നിന്നെ ജീവന് തുല്യം സ്‌നേഹിച്ചിരുന്ന നിന്റെ ഉമ്മയുടെ വീട്ടുകാര്‍ നീ ഒരു യതീം ആണെന്ന ദുഃഖം നിന്നെ അറിയിച്ചിരുന്നില്ല, കാരണം നിനക്ക് അവരും അവര്‍ക്ക് നീയും പ്രാണനായിരുന്നു. ഞങ്ങള്‍ക്കും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു. ടെയിസ് തായല്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ നിന്റെ ശ്രവണ സുന്ദരമായ പാരായണം കേട്ടവര്‍ ആരും തന്നെ നിന്നെ മറക്കില്ല.

നിന്റെ ദുരന്ത വാര്‍ത്ത കേട്ടത് മുതല്‍ കേട്ടവര്‍ കേട്ടവര്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. നിന്നെ ഞങ്ങള്‍ക്ക് മടക്കി തരണമെന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. പക്ഷെ ദൈവത്തിന് നിന്നെയായിരുന്നു ഇഷ്ടം. അവന്‍ നിന്നെ വിളിച്ചു, അവന്റെ വിളിക്ക് ഉത്തരം നല്‍കി ഈ പുണ്യ ഹജ്ജ് മാസത്തില്‍ സ്വര്‍ഗത്തിന്റെ അവകാശിയായി നീ പോയി...

നിനക്ക് കൂട്ടിനു അവിടെ നിന്റെ ബാപ്പയുണ്ടല്ലോ. ജീവിച്ചിരിക്കുന്ന നിന്റെ ഉമ്മ പുണ്യം ചെയ്ത ഉമ്മയാണ്. കാരണം ബുദ്ധിമുട്ടുകള്‍ ഒരു പാട് സഹിച്ച നിന്റെ മാതാപിതാക്കളെ നാളെ സ്വര്‍ഗത്തിലേക്ക് കൈ പിടിച്ചു കൊണ്ട് പോകാനല്ലേ നിന്നെ നേരത്തെ കൊണ്ടുപോയത്. ആ ഒരു കാര്യത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഹജ്ജ് മാസം ഞങ്ങള്‍ക്ക് ഇത് രണ്ടാമത്തെ നഷ്ടമാണ്. നിന്നെ പോലെ തന്നെ ഞങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന ഞങ്ങളുടെ റസാഖിനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരിച്ചു വിളിച്ചതും പുണ്യമാക്കപ്പെട്ട ഹജ്ജ് മാസത്തില്‍ ബലി പെരുന്നാള്‍ ദിവസത്തിലായിരുന്നു.

നീ പോയതോടു കൂടി വേര്‍പാടിന്റെ വിരഹം അനുഭവിക്കുന്നത് നിന്റെ കുടുംബം മാത്രമല്ല. നിന്നെ ജീവന് തുല്യം സ്‌നേഹിച്ച ഒരു പാട് കൂട്ടുകാര്‍, റമീയെന്ന് ഒന്ന് നീട്ടി വിളിച്ചാല്‍ വിളികേട്ട് നീ ഓടി വരുമായിരുന്ന നിന്റെ അയല്‍പക്കക്കാര്‍, സ്‌കൂളില്‍ പോകുമ്പോള്‍ പുഞ്ചിരി തൂകുന്ന മുഖം സമ്മാനിച്ച ഒരു പാട് കുടുംബങ്ങള്‍ കൂടിയാണ്.. ദൈവം നിന്റെ ഖബര്‍ സ്വര്‍ഗ പൂന്തോപ്പാക്കി തരട്ടെ... നാളെ നിന്നെയും ഞങ്ങളെയും സ്വര്‍ഗത്തില്‍ ഒത്തൊരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ...

പ്രിയ അജ്മല്‍ റമീസ്...

Related News: കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

Keywords : Death, Boy, Remembrance, Kasaragod, Kerala, Article, Family, Ajmal Rameez, Ashraf Bamban. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia