അഫ്രീദി, അഫ്രാസ്; റോഡില്‍ ഞെരിഞ്ഞമര്‍ന്ന പൂമൊട്ടുകള്‍
Jan 26, 2015, 20:21 IST
(www.kasargodvartha.com 26/01/2015) റോഡുകള്‍ കൊലക്കളങ്ങളാകുമ്പോള്‍ നാടിനു കണ്ണീര്‍ തോരുന്നില്ല. ബോധവല്‍ക്കരണവും സുരക്ഷിത യാത്രയ്ക്കുള്ള പദ്ധതികളും ധാരാളമുള്ളപ്പോഴാണ് ഈ സ്ഥിതി. ദേശീയപാത മരണപാതയായി നീണ്ടു കിടക്കുന്നു.
പെരിയയില്‍ രണ്ടു കുഞ്ഞുങ്ങളുടെ ദാരുണ മരണമുണ്ടായതിന്റെ ഞെട്ടലില്‍ നിന്നു നാടു മുക്തമായിട്ടില്ല. പടന്ന കാന്തലോട്ട് പാണ്ടിയാല ഹൗസിലെ എം.അയ്യൂബിന്റെയും പി.സാബിറയുടെയും മക്കളായ അഫ്രീദ് (ഏഴ്), അഫ്രാസ് (രണ്ട്) എന്നിവരാണ് ശനിയാഴ്ച വൈകിട്ട് പെരിയ ജവഹര്‍ നവോദയ സ്‌കൂളിനടുത്തുണ്ടായ അപകയത്തില്‍ മരിച്ചത്. ഈ കുഞ്ഞുങ്ങളുടെ മാതാവ് സാബിറ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാബിറ ഓടിച്ച കാറില്‍ ലോറിടിച്ചാണ് അപകടമുണ്ടായത്. മൂത്ത കുട്ടി അപകട ദിവസം തന്നെയും ഇളയ കുട്ടി ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയുമാണ് മരിച്ചത്.
അമിത വേഗതയും അജാഗ്രതയും അശ്രദ്ധയുമാണ് പലപ്പോഴും അപകടങ്ങള്‍ക്കു വഴിവെക്കുന്നത്. ദേശീയ പാതയില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകളും വേഗത നിയന്ത്രണ സംവിധാനവും ഏര്‍പെടുത്തിയാല്‍ മാത്രമേ നമുക്ക് ഇതുപോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. മൊബൈല്‍ ഫോണും ഇപ്പോള്‍ അപകടത്തില്‍ വില്ലനാവാറുണ്ട്.
വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. ഗതാഗതനിയമത്തില്‍ പറഞ്ഞത് പോലെ സീറ്റ് ബെല്‍റ്റു ധരിക്കുകയും അനുബന്ധ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയും ചെയ്താല്‍ പല അപകടങ്ങളും ഒഴിവാക്കാം. സീറ്റ് ബെല്‍റ്റ് പോലീസുകാരെ കാണുമ്പോള്‍ മാത്രം ഇടാനുള്ളതാണ് എന്നാണ് പലരും ചിന്തിക്കുന്നത്. ഇക്കാര്യത്തില്‍ നാം മാറ്റി ചിന്തിക്കണം. പോലീസുകാര്‍ നിയമം കര്‍ശനമായി നടപ്പില്‍ വരുത്തണം.
അന്യ സംസ്ഥാന വാഹനങ്ങളാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാക്കുന്നത്. അതും രാത്രിയില്‍. ഡ്രൈവര്‍മാര്‍ക്കു പകരം അവരുടെ സഹായികളാവും പലപ്പോഴും വാഹനങ്ങള്‍ ഓടിക്കുക. റോഡിനെ കുറിച്ചോ, ഡ്രൈവിംഗിനെ കുറിച്ചോ നല്ല പിടിപാട് അത്തരക്കാര്‍ക്കു പലപ്പോഴും ഉണ്ടാകാറില്ല. അത് അപകടത്തിന്റെ ആഴം കൂട്ടുന്നു. മദ്യപിച്ചുള്ള വാഹന ഓട്ടവും പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നു.
അപകടം സംഭവിക്കുമ്പോള്‍ മാത്രം ഉണരുന്നതാണ് പലപ്പോഴും നമ്മുടെ ബുദ്ധി. അപ്പോള്‍ മാത്രം സുരക്ഷാ നടപടികള്‍ ആവിഷ്‌ക്കരിക്കും. പിന്നീടതു മറക്കും. പിന്നെ ഓര്‍മ വരണമെങ്കില്‍ മറ്റൊരു അപകടം നടക്കണം.
റോഡ് ക്രോസിംഗ്, ഡിവൈഡറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ഏര്‍പെടുത്തുകയും ശ്രദ്ധിച്ചു വാഹനമോടിക്കുകയും ചെയ്താല്‍ പല അപകടങ്ങളും ഒഴിവാകും. വലിയ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണവും കൊണ്ടുവരണം.
ഒരു നിമിഷത്തെ അശ്രദ്ധമതി, ഒരു ജീവിതം മുഴുവന്‍ കണ്ണീര്‍ വാര്‍ക്കാന്‍ എന്ന വാചകം എപ്പോഴും ഓര്‍മയിലുണ്ടാകണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Death, Accident, Child, Car, Family, Road, Article, Afras, Afridi.
Advertisement:
പെരിയയില്‍ രണ്ടു കുഞ്ഞുങ്ങളുടെ ദാരുണ മരണമുണ്ടായതിന്റെ ഞെട്ടലില്‍ നിന്നു നാടു മുക്തമായിട്ടില്ല. പടന്ന കാന്തലോട്ട് പാണ്ടിയാല ഹൗസിലെ എം.അയ്യൂബിന്റെയും പി.സാബിറയുടെയും മക്കളായ അഫ്രീദ് (ഏഴ്), അഫ്രാസ് (രണ്ട്) എന്നിവരാണ് ശനിയാഴ്ച വൈകിട്ട് പെരിയ ജവഹര്‍ നവോദയ സ്‌കൂളിനടുത്തുണ്ടായ അപകയത്തില്‍ മരിച്ചത്. ഈ കുഞ്ഞുങ്ങളുടെ മാതാവ് സാബിറ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. സാബിറ ഓടിച്ച കാറില്‍ ലോറിടിച്ചാണ് അപകടമുണ്ടായത്. മൂത്ത കുട്ടി അപകട ദിവസം തന്നെയും ഇളയ കുട്ടി ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയുമാണ് മരിച്ചത്.
അമിത വേഗതയും അജാഗ്രതയും അശ്രദ്ധയുമാണ് പലപ്പോഴും അപകടങ്ങള്‍ക്കു വഴിവെക്കുന്നത്. ദേശീയ പാതയില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറകളും വേഗത നിയന്ത്രണ സംവിധാനവും ഏര്‍പെടുത്തിയാല്‍ മാത്രമേ നമുക്ക് ഇതുപോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂ. മൊബൈല്‍ ഫോണും ഇപ്പോള്‍ അപകടത്തില്‍ വില്ലനാവാറുണ്ട്.
അപകടം സംഭവിക്കുമ്പോള്‍ മാത്രം ഉണരുന്നതാണ് പലപ്പോഴും നമ്മുടെ ബുദ്ധി. അപ്പോള്‍ മാത്രം സുരക്ഷാ നടപടികള്‍ ആവിഷ്‌ക്കരിക്കും. പിന്നീടതു മറക്കും. പിന്നെ ഓര്‍മ വരണമെങ്കില്‍ മറ്റൊരു അപകടം നടക്കണം.
റോഡ് ക്രോസിംഗ്, ഡിവൈഡറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ഏര്‍പെടുത്തുകയും ശ്രദ്ധിച്ചു വാഹനമോടിക്കുകയും ചെയ്താല്‍ പല അപകടങ്ങളും ഒഴിവാകും. വലിയ വാഹനങ്ങളുടെ സമയത്തില്‍ നിയന്ത്രണവും കൊണ്ടുവരണം.
ഒരു നിമിഷത്തെ അശ്രദ്ധമതി, ഒരു ജീവിതം മുഴുവന്‍ കണ്ണീര്‍ വാര്‍ക്കാന്‍ എന്ന വാചകം എപ്പോഴും ഓര്‍മയിലുണ്ടാകണം.
-മുഹമ്മദ് ഷാഹിര്‍