അരി വേണോ, എങ്കില്‍ ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം; റേഷന്‍ കടകളിലും അക്ഷയകേന്ദ്രങ്ങള്‍ വഴിയും സൗകര്യം; കാര്‍ഡിലെ അംഗങ്ങള്‍ മുഴുവനായും ആധാര്‍ വിവരങ്ങള്‍ ചേര്‍ത്തില്ലെങ്കില്‍ അടുത്ത മാസം മുതല്‍ റേഷന്‍ കിട്ടില്ലെന്ന് സപ്ലൈ ഓഫീസര്‍
Jul 27, 2019, 16:55 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2019) ജില്ലയില്‍ നിലവിലുളള വിവിധ വിഭാഗങ്ങളില്‍ പെട്ട റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിരിക്കുകയും എന്നാല്‍ നാളിതുവരെ ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്തിട്ടില്ലാത്തവരുമായ അംഗങ്ങള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡിന്റെ ഡാറ്റാബേസില്‍ അടിയന്തിരമായും ഉള്‍പ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ആഫീസര്‍ അറിയിച്ചു.
ഇതിനായി ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. റേഷന്‍ കാര്‍ഡിലെ അംഗങ്ങള്‍ മുഴുവനായും ആധാര്‍ വിവരങ്ങള്‍, ചേര്‍ക്കാത്ത പക്ഷം വരും മാസങ്ങളില്‍ അവര്‍ക്ക് അനുവദിച്ച റേഷന്‍ വിഹിതത്തില്‍ പൂര്‍ണമായോ ഭാഗികമായോ തടസം നേരിടും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kasaragod, News, Ration Sales, Aadhar Card, Rice, supply-officer, Adhar must be link to the ration card.