city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എവിടെ പ്രദീപ് രാജ് ?

എവിടെ പ്രദീപ് രാജ് ?
കാ സര്‍കോട്ടെ പ്രദീപ്‌രാജനെവിടെ? കപ്പല്‍ ജീവനക്കാരനും എന്‍ജീനീയറുമായ പ്രദീപ് രാജിനെ തേടി മാതാപിതാക്കള്‍ ഇന്ത്യന്‍ നീതി പീഠത്തിനു മുമ്പില്‍ അലയുകയാണ്. അച്ഛന്‍ നാഗേഷ് ചെട്ടിയാറുടെ തോരാത്ത കണ്ണുനീരിനു മുമ്പില്‍ മനുഷ്യസ്‌നേഹികള്‍ക്ക് വേദന മറച്ചു വെക്കാന്‍ വയ്യ. അവര്‍ ഒത്തു ചേര്‍ന്നു. കാസര്‍കോട് ആസ്ഥാനമായി പ്രക്ഷോഭ സമര സമിതിക്ക് രൂപം നല്‍കി. തന്റെ മകനെ കാണിച്ചുതരാന്‍ നാഗേഷ് ഷെട്ടി നടത്തിയ മുഴുവന്‍ ശ്രമങ്ങളുടെ മുമ്പിലും ബന്ധപ്പെട്ടവര്‍ പുറം തിരിഞ്ഞു നിന്നപ്പോഴാണ് ഒരു കൈത്താങ്ങിനു വേണ്ടി ആ മാതാപിതാക്കള്‍ നാട്ടുകാരെ സമീപിച്ചത്. രാഷ്ട്രീയക്കാര്‍, സാംസ്‌കാരിക നായകര്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍ എന്നിങ്ങനെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ ബാദ്ധ്യതപ്പെട്ട മുഴുവന്‍ പേരും കൈയൊഴിഞ്ഞു. ഒടുവിലിതാ പ്രശ്‌നം ജനകീയ പ്രക്ഷോഭത്തിന്റെ കൈകളിലെത്തിച്ചേര്‍ന്നിരിക്കുന്നു.

പഠിത്തത്തില്‍ മിടുക്കനും റാങ്കോടെ മറൈന്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ പ്രദീപ്‌രാജനെ ആരോ തടവില്‍ വെച്ച് സ്വകാര്യമായി ഉപയോഗിക്കുന്നുവെന്ന് ആ പിതാവ് വിശ്വസിക്കുന്നു.

രണ്ട് ഇന്ത്യക്കാരെ കൊന്ന് 2 കോടി രൂപ ജീവന് വില നല്‍കി കൊലയാളിയെയും കൂട്ടി ഇറ്റലിയിലേക്ക് പറന്ന ഇറ്റാലിയന്‍ വിദേശകാര്യമന്ത്രിയുടെ കാല്‍തൊട്ടു വന്ദിക്കാന്‍പോലും ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് അര്‍ഹതയില്ലെന്ന് നാഗേഷ് ചെട്ടിയാര്‍ വിശ്വസിക്കുന്നു. ഇറ്റലിക്കാര്‍ ഇന്ത്യന്‍ ജയിലിലെത്തിയപ്പോള്‍ ഇറ്റലിയിലെ വിദേശകാര്യമന്ത്രി അന്താരാഷ്ട്ര ട്രാവല്‍ എജന്റിനെ പോലെ ഇവിടെ നേരിട്ടു വന്ന് അവരെ കൂട്ടികൊണ്ട് പോയി. ഇന്ത്യയിലെ എതെങ്കിലും മന്ത്രിക്ക് ഇങ്ങനെ ഇടപെടാനുള്ള തന്റേടമുണ്ടോ?

ഇവിടുത്തെ ഭരണാധികാരികള്‍ ഇറ്റലിക്കു മുമ്പില്‍ ഓച്ഛാനിച്ചു നിന്നത് നാം കതാണ്. അതു പോലൊരു ഇടപെടല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും എപ്പോഴെങ്കിലും നടന്നതായി ചരിത്രം പറയുമോ? രാഷ്ട്രീയക്കാര്‍ തന്നെയാണ് അരാഷ്ട്രീയ വാദം കായ്ക്കുന്നതിന് വളമിടുന്നത്്.
എവിടെ പ്രദീപ് രാജ് ?2012 ഫെബ്രവരി 8ന് ഇറ്റലിയിലെ ഒരു കപ്പല്‍ മലേഷ്യക്ക് പോകും വഴി സുമാത്ര ദ്വീപിനടുത്തു നിന്നും കവര്‍ച്ചക്കിരയായി. കപ്പലില്‍ 650 കോടി ഡോളറിന്റെ ചരക്കുണ്ടായിരുന്നു. കപ്പലിലെ ഭുരിപക്ഷം തൊഴിലാളികളും ഇന്ത്യന്‍ വംശജരുമായിരുന്നു. ഇന്ത്യക്കാര്‍ 17 പേര്‍. ഇറ്റലിക്കാര്‍ കേവലം 5 പേര്‍ മാത്രം.

കപ്പലിലുള്ള ദ്രവ്യത്തിന്റെ മതിപ്പു വിലയായ 650 കോടി ഡോളര്‍ മൊത്തമായി മോചനദ്രവ്യമായി നല്‍കിയാണ് ഇറ്റലി കപ്പലിനെയും അതിലെ ജീവനക്കാരേയും വീണ്ടെടുത്തത്. ഇന്ത്യക്കാരെ അവര്‍ പരദേശികളാണെന്ന് കരുതി മാറ്റി നിര്‍ത്തിയില്ലെന്നോര്‍ക്കണം. കോട്ടയം ചുങ്കം സ്വദേശി ഹരി, കൊയിലാിയിലെ വിജേഷ്, കാഞ്ഞങ്ങാട് ചിത്താരിയിലെ നഫീസ് മന്‍സിലെ ഷെയ്ക്ക് ഇവരൊക്കെ ഇറ്റലിയുടെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ടു നാടു കണ്ടവരാണ്. ഇന്ത്യ ഇറ്റലിയെ കണ്ട് പഠിക്കുക. ഒരു കടയില്‍ അവര്‍ക്ക് രണ്ടു കച്ചവടമില്ല. ഇതു പോലെ പ്രദീപ്‌രാജനും ലോകത്തിന്റെ ഏതോ കോണില്‍ ആരുടേയോ തടവറയിലുണ്ട്. അത് കണ്ടത്താനുള്ള ബാദ്ധ്യത മാതൃരാജ്യത്തിനുണ്ട്.

2011 ഏപ്രില്‍ 14ന് അസ്ഹാര്‍ട്ട് വെഞ്ചര്‍ എന്ന കപ്പലിലേയും അതിലെ ജീവനക്കാരെയും സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ ബന്ദിയാക്കി. ഇതര രാജ്യങ്ങള്‍ മോചനദ്രവ്യം നല്‍കി തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചുവെങ്കിലും ഇന്ത്യ അനങ്ങിയില്ല. ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകേണ്ടവര്‍ സ്വന്തം നാടിനെ നോക്കി പുഛിച്ചു. കഴിഞ്ഞവര്‍ഷം 107 കപ്പലുകള്‍ സോമാലിയക്കാര്‍ ആക്രമിച്ചിരുന്നു. 309 തൊഴിലാളികളെ അവര്‍ ബന്ദിയാക്കി. 7പേരെ കൊന്നു. ആശങ്കയുളവാക്കുന്ന കണക്കുകള്‍ ഇനിയും പലതുമുണ്ട് പറയാന്‍. മന്ത്രിമാര്‍ മലര്‍ന്നു കിടന്ന് മേലോട്ട് തുപ്പുകയാണ്.

പത്തനംതിട്ട ജില്ലയിലെ റോജിയെ (21) നമുക്ക് മറക്കാനാകുമോ? 2010 ഏപ്രില്‍ 10നാണ് കൊള്ളക്കാര്‍ റോജിയെ കടലില്‍ നിന്നും പിടിച്ചുകൊണ്ടുപോയത്. റോജിയുടെ ഭാര്യയും കൈകുഞ്ഞും അമ്മയും ദില്ലിയില്‍ പോയി എ.കെ ആന്റണിയുടെ കാല് പിടിച്ച് കരഞ്ഞപ്പോള്‍ എല്ലാം ശരിയാക്കമെന്ന് ആശ്വസിപ്പിച്ച് പറഞ്ഞു വിട്ടെങ്കിലും, മോചനദ്രവ്യം നല്‍കി ആരെയും വിടുവിപ്പിക്കാന്‍ വയ്യെന്നായിരുന്നുവത്രെ പിന്നീട് പത്രക്കാരോട് പറഞ്ഞത്. 11 മാസം ആ കുടുംബവും, റോജിയും തീയാണ് തിന്നത്. ഒടുവില്‍ മുട്ടിയ വാതിലുകള്‍ തുറന്നു. പ്രദീപ്‌രാജനു വേണ്ടി നമുക്കും ഇടപെടാന്‍ മടിക്കുന്നവരെ ഇടപെടീപ്പിക്കണം.

2012ല്‍ ഫെബ്രവരി 29ന് ഒമാനില്‍ നിന്നും കാണാതായ കപ്പലില്‍ 17 ഇന്ത്യക്കാരില്‍ 5 മലായാളികളുണ്ട്. സര്‍ക്കാര്‍ പുറം തിരിഞ്ഞു നിന്നപ്പോള്‍ ബന്ധുക്കള്‍ ദില്ലിയില്‍ ചെന്ന് നിരാഹാരസമരത്തിലേര്‍പ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് വിദേശകാര്യമന്ത്രി ഇടപെട്ടത്.

അജ്മാന്‍ തുറമുഖത്ത് 2012 മാര്‍ച്ച് 13ന് കപ്പലിന് തീ പിടിച്ചതില്‍ ആലപ്പുഴ പുതിയേടത്ത് സനല്‍കുമാര്‍ അടക്കം ഏതാനും പേര്‍ മരിച്ചിരുന്നു. കോടികളാണ് റിയാല്‍ ഇനത്തില്‍ അജ്മാന്‍ സര്‍ക്കാര്‍ സനലിന്റെ കുടുംബത്തിന് നല്‍കിയത്. ഇവിടെ എയര്‍ ഇന്ത്യ വിമാനം മംഗലാപുരത്ത് വെച്ച് കത്തി നശിച്ചപ്പോള്‍ കോടതി കൊടുക്കാന്‍ പറഞ്ഞ 75 ലക്ഷം രൂപാ പോലും സ്വന്തം മക്കള്‍ക്ക് കൊടുക്കാന്‍ ഭാരതം തയ്യാറാവുന്നില്ല.

പ്രദീപ്‌രാജ് മരിച്ചിട്ടില്ലെന്ന് ആക്ഷന്‍ കമ്മറ്റി വിലയിരുത്തുന്നു. കേരളത്തിന്റെ പുത്രനെ തേടിപ്പിടിച്ച് ബന്ധപ്പെട്ടവരുടെ കൈകളിലെത്തിക്കാന്‍ കൈ മെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ് സമര സമിതി.

എവിടെ പ്രദീപ് രാജ് ?
-പ്രതിഭാ രാജന്‍

Keywords: Kasaragod, Pratheep Raj, Article, Missing, Family.





















Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia