city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന് സ്വതന്ത്ര ആകാശവാണി എഫ് എം നിലയമോ കണ്ണൂര്‍ പ്രക്ഷേപണം ജില്ലയൊട്ടുക്ക് ലഭ്യമാവുകയോ വേണം

കത്തുകള്‍ / എ എസ് മുഹമ്മദ് കുഞ്ഞി

ഫോണ്‍: 9447 227 537

(www.kasargodvartha.com 26.01.2019)  യടുത്തായി കാസര്‍കോട് വന്ന ഭരണാധികാരികളില്‍ ജില്ലയെ മനസിലാക്കുകയും ഇവിടുത്തെ കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തു കൊണ്ടിരിക്കുന്ന വ്യക്തിയാണ് താനെന്ന് ഡോ. സജിത്ത് ബാബുവെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. പ്രാദേശിക കലാ സാഹിത്യ സാംസ്‌കാരിക മേഖലക്ക് ഡോ. ബാബു നല്‍കുന്ന ഉത്തേജനം ശ്ലാഘനീയം. പക്ഷെ അദ്ദേഹം ഏറ്റവും ഒടുവിലായി ഒരു എഫ്എം നിലയത്തെ കുറിച്ച് പറഞ്ഞത് മനസിലായിട്ടില്ല.

കാസര്‍കോട്ട് എഫ്എം സ്‌റ്റേഷന്‍ ഉടന്‍ എന്ന് മാധ്യമങ്ങള്‍ തലവാചകം കൊടുത്ത് വാര്‍ത്തയും പ്രസിദ്ധീകരിച്ചു. ഒരു പത്രക്കാരനോട് ഞാന്‍ ഇതിന്റെ വിശദവിവരം ചോദിച്ചു. ഞങ്ങള്‍ക്കതിലപ്പുറം ഒന്നും കിട്ടിയിട്ടില്ലെന്നാണദ്ദേഹം പറഞ്ഞത്. ഒരു കാല്‍ നൂറ്റാണ്ട് കാലമായി കാസര്‍കോട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന, കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രിയടക്കമുള്ളവരോട് എംപിയടക്കം ശ്രമം നടത്തി പരാജയപ്പെട്ട, കാസര്‍കോട് എഫ് എം സ്‌റ്റേഷന്‍ ഒരു സുപ്രഭാതത്തില്‍ ഉടന്‍ എന്ന തലക്കെട്ടോടെ വന്നാല്‍ കാസര്‍കോട്ടുകാര്‍ അന്തിരിഞ്ഞു പോവുക സ്വാഭാവികം.
കാസര്‍കോടിന് സ്വതന്ത്ര ആകാശവാണി എഫ് എം നിലയമോ കണ്ണൂര്‍ പ്രക്ഷേപണം ജില്ലയൊട്ടുക്ക് ലഭ്യമാവുകയോ വേണം

കാസര്‍കോടിന്റെ അവഗണനയുടെ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളിലൊന്നാണ് റേഡിയോ നിലയവും. 1984ലാണ് കാസര്‍കോട് ഒരു സ്വതന്ത്ര ജില്ലയാകുന്നത്. അതിനും മുമ്പെ ഒരു റേഡിയോ നിലയം എന്ന ആവശ്യം ഇവിടെ ഉയര്‍ന്നു വന്നിരുന്നു. ജില്ലയായതോടെ അത് ശക്തമായി. ബഹുഭാഷാ സാംസ്‌കാരിക ഭൂമിക എന്ന നിലയില്‍ ജില്ലക്ക് ഏതെങ്കിലും നിലയത്തിന്റെ ഒരു റിലെ കേന്ദ്രം വരുന്നത് അഭികാമ്യമല്ല.

നിരവധി എഴുത്തുകാരുടെ, ദൃശ്യ/ശ്രാവ്യ കലാകാരന്മാരുടെ നാടന്‍ കലോപാസകരുടെ ഒക്കെ രംഗ ഭൂമിയാണിത്. ഒരു സ്വതന്ത്രമായ ആകാശവാണി എഫ്എം നിലയം വരണം. അതേക്കാലത്ത് തന്നെ സി രാഘവന്‍, കെ എം അഹമദ് തുടങ്ങി പല പ്രഗത്ഭമതികളും പിന്നെ ഇയാളും ഇതിനു വേണ്ടി പേന ചലിപ്പിച്ചിട്ടുണ്ട്. ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

ഇവിടുത്തെ കലാകാരന്മാര്‍ക്കും മറ്റും പരിപാടികളവതരിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചെല്ലാനാവില്ലല്ലോ. കണ്ണൂര്‍ എഫ്എം നിലയം ഇപ്പോള്‍ കാസര്‍കോടിന്റേത് കൂടിയാണ്. സ്വതന്ത്രമായ സ്റ്റുഡിയോ അടക്കമുള്ള ഒരു സ്‌റ്റേഷന്‍ വന്നാലേ ഇതിനു മാറ്റമുണ്ടാകൂ. ഇപ്പോള്‍ കാസര്‍കോട്ടെ കലാകാരന്മാര്‍ പരിപാടി അവതരിപ്പിക്കുന്നത് കണ്ണൂര്‍ നിലയത്തില്‍ പോയാണ്. എന്നിട്ട് അവര്‍ അവതരിപ്പിച്ച പരിപാടി തന്നെ ശ്രവിക്കാന്‍ കാസര്‍കോട്ടുകാര്‍ക്കാവുന്നില്ല എന്ന വിരോധാഭാസവും ഉണ്ട്.

കാഞ്ഞാങ്ങാട്, കഷ്ടിച്ച് പൊയിനാച്ചി വരെ മാത്രമെ ഇപ്പോള്‍ നിലവിലെ കണ്ണൂര്‍ പ്രസരണി എത്തുന്നുള്ളു. അതിനാല്‍ ഇവിടെ കണ്ണൂര്‍ നിലയ പരിപാടികള്‍ ശ്രാവ്യമാകണം. തിരുവനന്തപുരത്തേക്കാള്‍ സാംസ്‌കാരികമായ ഇഴയടുപ്പവും കണ്ണൂരുമായാണല്ലോ നമുക്ക്.

ഈയിടെ കാസര്‍കോട് ജില്ല മുഴുവന്‍ ശ്രാവ്യമാകുമാറ് കണ്ണൂര്‍ നിലയത്തിന്റെ പ്രസരണി കൂട്ടുന്നു, അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു എന്നൊക്കെ കേട്ടിരുന്നു. ആരംഭിച്ചതും നേര്. പ്രസരണി കൂട്ടുന്ന പണി പൂര്‍ത്തിയാവുകയും ചെയ്തു, പക്ഷെ കാസര്‍കോട്ടുകാര്‍ ഇപ്പോഴും പുറത്ത്. തിരുവനന്തപുരം സ്‌റ്റേഷന്‍ പരിപാടികള്‍ കാസര്‍കോട്ട് ലഭ്യമാകുന്നുണ്ട്.

റിലെ സൗകര്യം വന്നതോടെ വ്യക്തമായി ലഭ്യമാവുകയും ചെയ്തു. അതോടെ ചില പരിമിതികളോടെ കേള്‍ക്കാന്‍ പറ്റിയിരുന്ന കണ്ണൂര്‍ സ്‌റ്റേഷന്‍ പ്രക്ഷേപണം തീരെ കിട്ടാതാവുകയും സംഭവിച്ചു. കാസര്‍കോടിനാവശ്യം സ്വതന്ത്ര എഫ്എം സ്‌റ്റേഷന്‍ വരികയോ, അല്ലെങ്കില്‍ കണ്ണൂര്‍ നിലയം ജില്ലയൊട്ടുക്കും ലഭ്യമാവുകയോ ചെയ്യുക മാത്രമാണെന്ന് അറിയിക്കട്ടെ.

Keywords:  A S Muhammad Kunhi Demands FM Nilayam in Kasargod, Article, Kasaragod, FM, Technology.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia