city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രിയപ്പെട്ട മുഖ്യമന്ത്രീ....അങ്ങ് ഉക്കിനടുക്കയിലേക്കും ഹൊസങ്കടിയിലേക്കും പോകണം, ചന്ദ്രഗിരി വഴി മടങ്ങാം

(www.kasargodvartha.com 28/09/2015) സെപ്റ്റംബര്‍ 29ന് കാസര്‍കോട് ജില്ലയിലെത്തുന്ന ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയോട് ഒന്നു രണ്ടു കാര്യങ്ങളിലുള്ള അപേക്ഷയാണ് ഈ കുറിപ്പ്. ശരിക്കും പറഞ്ഞാല്‍ കിലോ മീറ്ററുകള്‍ താണ്ടി ഇങ്ങിവിടെ വരുന്നതിലും പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിലും ഞങ്ങള്‍ ഈ നാട്ടുകാര്‍ക്ക് അതിയായ സന്തോഷമുണ്ട്. 2013 നവംബര്‍ 30ന് താങ്കള്‍ അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങള്‍ ബദിയഡുക്കയിലെ ഉക്കിനടുക്കയില്‍ ഏറെ കൊട്ടിഘോഷിച്ച് ഞങ്ങള്‍ക്കൊക്കെ വലിയ പ്രതീക്ഷ നല്‍കി ഒരു മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടിരുന്നു. ചൊവ്വാഴ്ച ബേള വരെ എത്തുന്ന താങ്കള്‍ ആ തറക്കല്ല് വെറുതെ ഒന്നുകൂടി കണ്ടിട്ട് പോകണം.

എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം തിന്ന് ജീവിക്കുന്ന ഒരുപറ്റം പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകാനാണ് മെഡിക്കല്‍ കോളജ് എന്നായിരുന്നു അന്നത്തെ പ്രധാന വാഗ്ദാനം. ആ സമയത്ത് പ്രഖ്യാപിച്ച മറ്റു മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ആരംഭിച്ച കാര്യം മാധ്യമങ്ങള്‍ വഴി ഞങ്ങളറിഞ്ഞിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങളുടെ മെഡിക്കല്‍ കോളജ് എന്ന സ്വപ്‌നം ആ തറക്കല്ലിന്‍ മേല്‍ നിദ്രയിലാണ്.

എന്തുകൊണ്ടോ ഓരോ വരവിലും അടുത്ത വര്‍ഷം തുടങ്ങുമെന്നും, നബാര്‍ഡ് ഫണ്ട് അനുവദിച്ചുമെന്നുമൊക്കെ പറഞ്ഞ് തിരിച്ചുപോവുകയാണ് ബന്ധപ്പെട്ടവര്‍. ഒരു ജനതയുടെ അഭിലാഷമായ മെഡിക്കല്‍ കോളജ് യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങുന്നതിന് താങ്കള്‍ അടിയന്തിരമായി ഇടപെട്ടേ പറ്റു. www.kasargodvartha.com

പിന്നെ, പ്രധാനമായി പറയാനുള്ളത്, അങ്ങ് ഹൊസങ്കടി വരെ റോഡു മാര്‍ഗം യാത്ര ചെയ്യണം എന്നാണ്. ഇതുവഴി യാത്ര ചെയ്യുന്ന സര്‍വ മനുഷ്യരെയും നരക തുല്യമായ ദുരിതക്കയത്തില്‍ തള്ളയിടുകയാണ് കാലാകാലങ്ങളായി അധികാരികള്‍. ലോകത്തൊരിടത്തുമില്ലാത്ത വിധമുള്ള കുണ്ടും കുഴിയും താണ്ടി, പൊടിതിന്നും ചെളിയേറ്റും കുമ്പള വഴി ഇനി ഹൊസങ്കടയിലെത്തിയാല്‍ തന്നെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കും ഹൊസങ്കടി ചെക്ക് പോസ്‌റ്റെന്ന കടമ്പ കടക്കുക.. www.kasargodvartha.com

സാങ്കേതികമായി പല കാരണങ്ങള്‍ പറയാമെങ്കിലും ഇതുവഴി വരുന്ന ഒരു ആംബുലന്‍സിന് പോലും കടന്നുപോകാന്‍ സൗകര്യമില്ലാത്ത വിധം മണിക്കൂറുകളോളം റോഡില്‍ കുരുക്കിയിടുന്ന നിലവിലെ സാഹചര്യം അങ്ങ് നേരിട്ട് വന്ന് കാണുക തന്നെ വേണം. നമ്മുടെ ഭരണാധികാരികള്‍ ഈ ജില്ലക്കാര്‍ക്ക് മെച്ചപ്പെട്ട ഒരു ചികിത്സാ സൗകര്യം അനുവദിച്ച് തന്നില്ല, അനുവദിച്ചതാകട്ടെ തറക്കല്ലില്‍ ഒതുക്കുകയും ചെയ്തു. എന്നാല്‍ പ്രാണരക്ഷാര്‍ത്ഥം ഞങ്ങളുടെ ഉറ്റവരെയും കൊണ്ട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് റോഡു മാര്‍ഗം ആംബുലന്‍സില്‍ പോകാമെന്നു വെച്ചാല്‍ അവിടെ എപ്പോള്‍ എത്തുമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ലാത്ത വിധം റോഡുകളില്‍ തളച്ചിടുകയാണ്. ഇത് ഒരു ദേശീയ പാത ആണോ എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ തന്നെ മടികാണും. പല സ്ഥലങ്ങളും യുദ്ധത്തിലും ബോംബിംഗിലും തകര്‍ന്ന പാടങ്ങളെ പോലെയാണ്. ഈ റോഡിലൂടെയുള്ള ഭീകര യാത്രയില്‍ ഞങ്ങളുടെ ശരീര ഭാഗങ്ങളും എല്ലുംമറ്റും നുറുങ്ങിയിരിക്കുന്നു.

നാട്ടിലെ നേതാക്കളും ഞങ്ങള്‍ തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികളും ഇക്കാര്യങ്ങള്‍ നിങ്ങളുടെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടാവാം. പക്ഷേ അതിനുമപ്പുറത്തെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഞങ്ങളുടെ റോഡും, യാത്രയും, വികസനവുമൊന്നും ഒരുപക്ഷേ വലിയ കാര്യമായിരിക്കില്ല.. www.kasargodvartha.com

രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ കാസര്‍കോട് - കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിന്റെ കാര്യവും ഇത്രയും പറഞ്ഞ സ്ഥിതിക്ക് അങ്ങയുടെ ശ്രദ്ധയില്‍പെടുത്താതിരിക്കാന്‍ വയ്യ. ഡിവൈഡറോഡു കൂടി നാലുവരി പാതയെന്ന രീതിയിലായിരുന്നു ആദ്യമൊക്കെ ഇതുസംബന്ധിച്ച വിശദീകരണങ്ങള്‍. ഇപ്പോള്‍ പണികഴിഞ്ഞ ഭാഗങ്ങളിലൊന്നും ഡിവൈഡറോ, നാലുവരിപ്പാതയുടെ വീതിയോ കാണുന്നില്ല. ഓരോ പ്രദേശത്തുമുള്ള ജനങ്ങള്‍ റോഡുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങള്‍ക്ക് ഇപ്പോള്‍ കെഎസ്ടിപിയുടെ ഉദ്യോഗസ്ഥരുടെ കാലുപിടിച്ചു നടക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനമാകട്ടെ ഒച്ചിന്റെ വേഗതയിലാണ്. ചന്ദ്രിഗിരി കോട്ടരുവത്തെ പാലത്തിന്റെ നിര്‍മാണം ഇനിയും പൂര്‍ത്തിയായില്ല. ഈ ഭാഗത്തെ സുരക്ഷാ ഭിത്തി നിര്‍മാണം പാതിയിലാണ്. പലസ്ഥലത്തും ഓവു ചാലോ, ഡിവൈഡറോ മറ്റു സംവിധാനങ്ങളോ ഇല്ല. അങ്ങയ്ക്ക് സൗകര്യപ്പെടുമെങ്കില്‍ ഹൊസങ്കടയില്‍ നിന്നും കാസര്‍കോട്ടെത്തി ചന്ദ്രഗിരി റൂട്ട് വഴി മടങ്ങിയാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ബോധ്യമാകും. എന്തുതന്നെയായാലും നിങ്ങളെ വഴിനടത്തുന്ന ഉദ്യോഗസ്ഥരും മറ്റു രാഷ്ട്രീയക്കാരും ഈ അപേക്ഷയും പതിവു പോലെ ചവറ്റുകൊട്ടയിലിടുമെന്നറിയാം. എന്നാലും ഞങ്ങള്‍ ഇക്കാര്യം ഈ അവസരത്തില്‍ ചൂണ്ടിക്കാട്ടാത്തത് ഒരു കുറ്റമായി കണക്കാക്കരുത് എന്നുദ്ദേശിച്ചാണ് ഇത്രയും പറഞ്ഞത്.

ഞങ്ങള്‍ ഈ നാട്ടുകാരായ പാവപ്പെട്ട ജനങ്ങള്‍ കാലാകാലങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒരുവട്ടമെങ്കിലും നിങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാന്‍ ഈ യാത്ര ഉപകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. അതുവഴി നിങ്ങളുടെ ഭരണ കാലാവധി തീരുന്നതിന് മുമ്പെങ്കിലും മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം കാണാന്‍ സാധിച്ചെങ്കില്‍ എന്നാശിക്കുന്നു. പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട്, എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്നങ്ങള്‍, ചീമേനി, ഉദുമ സ്പിന്നിംങ് മില്‍, മൈലാട്ടി സബ് സ്റ്റേഷന്‍, ജില്ലയിലെ വികസന മുരടിപ്പ് എന്നിത്യാദി കാര്യങ്ങളൊന്നും തല്‍ക്കാലം ഇവിടെ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നില്ല.
Keywords : Kasaragod, Kerala, Article, Oommen Chandy, Development project, Medical College, Inauguration, Road, Hosangadi, Check-post, Ukkinadukka, A Memorandum to Kerala CM. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia