city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിന്യ മുക്ത പടിഞ്ഞാറിനായി നാട് കൈകോര്‍ത്തപ്പോള്‍

യഹ്‌യ തളങ്കര

(www.kasargodvartha.com 21/08/2016) തളങ്കര പടിഞ്ഞാറിലെ നാട്ടുകാര്‍ പതിനെട്ടാം തീയതിയിലെ പുലരിയെ വരവേറ്റത് ഹര്‍ഷാരവത്തോടെയാണ്. മാലിന്യ മുക്ത പടിഞ്ഞാര്‍ എന്ന മുദ്രാ വാക്യം ചുണ്ടുകളില്‍ ഉരുവിട്ട് കൊണ്ടാണ് കോരിച്ചൊരിയുന്ന മഴയത്തും തളങ്കര പടിഞ്ഞാറിലെ ചുണക്കുട്ടികള്‍ ഉണര്‍ന്നെഴുന്നേറ്റത്.

വാസ് പടിഞ്ഞാറും ഹില്‍സ് കുന്നിലും 29-ാം വാര്‍ഡ് ലീഗ് കമ്മിറ്റിയും സംയുക്തമായി തളങ്കര പടിഞ്ഞാറിനെയും കുന്നിലിനെയും മാലിന്യ മുക്തമായ പ്രദേശമാക്കി മാറ്റാനും ഇനിയും അപ്രാപ്യമായ വികസനം ജനപ്രധിനിധികളുടെ ശ്രദ്ധയില്‍ പെടുത്താനും വേണ്ടി ആഗസ്റ്റ് പതിനെട്ടിന് തളങ്കര പടിഞ്ഞാര്‍ മദ്രസാ ഹാളില്‍ ഒരു യോഗം വിളിച്ച് ചേര്‍ക്കുകയായിരുന്നു.

ഈ കുറിപ്പുകാരന്‍ അധ്യക്ഷനായ യോഗം എം.എല്‍.എ. എന്‍ എ നെല്ലിക്കുന്നാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭാചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമും മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാനും കൗണ്‍സിലര്‍ മുജീബ് തളങ്കരയും ഗള്‍ഫ് പ്രധിനിധികളായ സലീം എം എച്ച്, മുനീര്‍ പടിഞ്ഞാര്‍, മൊലാര്‍ച്ചാ അബ്ദുല്ല, ഹസൈനാര്‍ തോട്ടുംഭാഗം, നാസര്‍ പടിഞ്ഞാര്‍, ഹാഷിം വെല്‍ഫിറ്റ്, നാട്ടുകാരായ ഇബ്രാഹിം, അബ്ദുല്ല കുഞ്ചാര്‍, അബ്ദുല്ല യാസിന്‍ എന്നിവരടക്കം വാസിന്റെയും ഹില്‍സിന്റെയും കര്‍മ്മ ധീരരായ നേതാക്കളും പ്രവര്‍ത്തകരുമടക്കമുള്ളവരെ സാക്ഷിയാക്കി തളങ്കര പടിഞ്ഞാറിന്റെ വിവിധ ആവശ്യങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ചര്‍ച്ച നടത്തിയത്.

തികച്ചും പോസിറ്റീവായ മറുപടികളാണ് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുമുണ്ടായത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തളങ്കര ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്ത് അടിഞ്ഞ് കൂടുന്ന ചീഞ്ഞളിഞ്ഞ മൃഗാവശിഷ്ടങ്ങള്‍ എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാം എന്നതിനെ കുറിച്ചുള്ള ഗഹനമായ ചര്‍ച്ചയായിരുന്നു. പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവര്‍ക്ക് പോലും പലപ്പോഴും മൂക്ക് പൊത്തി നമസ്‌കരിക്കേണ്ട ഗതികേടുണ്ടാകുന്ന അവസ്ഥകളടക്കം എല്ലാംവിശദീകരിച്ച് കൊടുത്തു.

ഹാര്‍ബറിന്റെ അറ്റത്ത് നിന്നും ഒരു റോഡ് ഖുദാമിന്റെ ഭാഗത്ത് കൂടി നിര്‍മ്മിച്ചാല്‍ ഒഴുകി വരുന്ന മാലിന്യങ്ങള്‍ പുറം ഭാഗത്ത് ഒഴുകി ഇറക്കം വരുമ്പോള്‍ കടലിലേക്ക് ഒഴുകി പോകാനുള്ള സാധ്യത എം എല്‍ എ യോട് സൂചിപ്പിച്ചപ്പോള്‍ കേരളാ ഗവണ്‍മെന്റിന്റെ മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി കഴിവിന്റെ പരമാവധി ശ്രമിക്കാമെന്ന് ഉറപ്പ് നല്‍കുകയുണ്ടായി.

നേരത്തെ ചെയര്‍പേഴ്‌സണ്‍, ടി ഇ, കെ എം എന്നിവര്‍ മുനിസിപ്പാലിറ്റിയുടെ ഭാഗത്ത് നിന്നും തളങ്കര പടിഞ്ഞാറിന്റെ വികസനത്തിന്ന് വേണ്ടി നീക്കി വെച്ച തുകയും പ്രൊജക്ടും പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെ സദസ്സ് സ്വീകരിച്ചു. തളങ്കര പടിഞ്ഞാര്‍ എല്‍ പി സ്‌കൂള്‍, മൊത്തം കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ തന്നെ അഭിമാന സ്‌കൂളായി വാര്‍ത്തെടുക്കുമെന്ന് സ്‌കൂളിന്റെ ശില്‍പി കൂടിയായ ടി  ഇ ഉയര്‍ന്ന കരഘോഷങ്ങള്‍ക്കിടയില്‍ പറയുകയുണ്ടായി.

ഈ വാര്‍ഡില്‍ അനവധി ചെറുതും വലുതുമായ ആവശ്യങ്ങളുടെ പട്ടിക ജനപ്രതിനിധികള്‍ക്ക് നല്‍കുകയുണ്ടായി. വാര്‍ഡ് കൗണ്‍സിലര്‍ മുജീബ് തളങ്കരയുടെ യുവത്വവും സജീവതയും സ്വാധീനവും പടിഞ്ഞാറിന്റെ മുഖച്ഛായ മാറ്റാന്‍ ഉപകരിക്കുമെന്ന് പരക്കെ അഭിപ്രായമുണ്ട്. ഹൈദ്രോസ് മസ്ജിദ് ജനറല്‍ സെക്രട്ടറി ഫിറോസ് പടിഞ്ഞാര്‍ വാസ് ഭാരവാഹികളായ ഫൈസല്‍, അഷ്ഫാഖ്, പ്രസിഡണ്ട് എന്നിവരും ഹില്‍സിന്റെ ഭാരവാഹികളും ഷംസു, സലീം എന്നിവരടക്കമുള്ള ഹില്‍സിലെ നാട്ടുകാരും ഈ സംരംഭം വിജയിപ്പിക്കുവാന്‍ ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ നിറഞ്ഞ ജനപങ്കാളിത്തമടങ്ങിയ കൂട്ടായ്മ വാസ് പടിഞ്ഞാറിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര മുഹൂര്‍ത്തം തന്നെയെന്ന് വിശേഷിപ്പിക്കാം. നാടിന്റെ നന്മക്കും വികസനത്തിനും വേണ്ടി നാട്ടുകാര്‍ കാണിച്ച താല്‍പര്യം വിവരണാതീതമാണ്.

ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ജന പ്രതിനിധികള്‍ മനസ്സ് വെച്ചാല്‍ പടിഞ്ഞാറിന്റെ ശോചനീയാവസ്ഥയ്ക്ക് ശാപ മോക്ഷം ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇനിയും ഒരു പാട് കാര്യങ്ങളും ഇതിന്റെ അണിയറയില്‍ പങ്കെടുത്തവരുടെ പേരുകളും വിട്ട് പോയിട്ടുണ്ട്. മനപൂര്‍വ്വമല്ലെന്ന് അറിയിച്ച് കൊള്ളുന്നു.
മാലിന്യ മുക്ത പടിഞ്ഞാറിനായി നാട് കൈകോര്‍ത്തപ്പോള്‍
മാലിന്യ മുക്ത പടിഞ്ഞാറിനായി നാട് കൈകോര്‍ത്തപ്പോള്‍
മാലിന്യ മുക്ത പടിഞ്ഞാറിനായി നാട് കൈകോര്‍ത്തപ്പോള്‍
മാലിന്യ മുക്ത പടിഞ്ഞാറിനായി നാട് കൈകോര്‍ത്തപ്പോള്‍
മാലിന്യ മുക്ത പടിഞ്ഞാറിനായി നാട് കൈകോര്‍ത്തപ്പോള്‍

മാലിന്യ മുക്ത പടിഞ്ഞാറിനായി നാട് കൈകോര്‍ത്തപ്പോള്‍

Keywords:  Kasaragod, Kerala, Thalangara, Article, Yahya-Thalangara, Cleaning Program, N.A Nellikkunnu MLA, Natives, Meet, A group for free waste Padinhar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia