Memories | കൊപ്പൽ അബ്ദുല്ല മൺമറഞ്ഞ് 7 വർഷം; ബാക്കിയാകുന്നത് ശൂന്യത
Nov 22, 2023, 18:18 IST
അനുസ്മരണം
-മുഹമ്മദലി നെല്ലിക്കുന്ന്
അദ്ദേഹത്തിന്റെ മരണത്തിന് ഏഴ് വർഷങ്ങളായെങ്കിലും ഇന്നും നാടിനേയും നാട്ടുകാരേയും ദുഖത്തിലാഴ്ത്തുകയാണ്. കൊപ്പൽ അബ്ദുല്ല എന്ന വ്യക്തി നെല്ലിക്കുന്നുകാർക്ക് മാത്രമല്ല കാസർകോടിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ചെറുതും വലുതുമായ ഏതു കാര്യങ്ങളും അതിന്റേതായ ആത്മാർഥതയോടും ചെയ്തു കൊടുത്ത് പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയിരുന്ന ഒരാളായിരുന്നു കൊപ്പൽ.
സാമൂഹ്യ പ്രവർത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് സൗഹൃദ വലയം തീർത്ത് കഴിവ് തെളിയിച്ച കൊപ്പൽ ഇന്നും പലരുടേയും മനസ്സിൽ മായാതെ കിടക്കുന്നു. രാഷ്ട്രീയമോ, മതമോ വേർതിരിച്ച് കാണാതെ എല്ലാം ഒന്നായി കണ്ടുകൊണ്ട് സൗഹാർദത്തിന്റെ സാഗരം തീർത്ത മഹാനായിരുന്നു. കൊടിയുടെ നിറമോ, ഉടുത്ത വസ്ത്രത്തിന്റെ കളറോ നോക്കാതെ തോളോട് തോൾ ചേർത്തു വെച്ച സ്നേഹിതനായിരുന്നു. കാസർകോട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവിയിലും ജാഡ കാണിക്കാത്ത പ്രവർത്തകനായി തന്റെ ദൗത്യം നിറവേറ്റിയ വ്യക്തിത്വമായിരുന്നു.
പല സർക്കാർ സ്ഥാപനങ്ങളിലും അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് കൗശലങ്ങൾ പറഞ്ഞ് സൗഹൃദ വലയം തീർത്തയാൾ, ഒരു മന്ത്രിയോ, എംഎൽഎയോ ആയിരുന്നില്ല, എന്നിട്ടും നാട്ടുകാർക്കും കാസർകോട്ടുകാർക്കും പലവിധ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു. എന്ത് ബുദ്ധിമുട്ടുള്ള പ്രശ്നമാണെങ്കിലും കൊപ്പലിനെ സമീപിച്ചാൽ ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി കൊടുത്തിരുന്ന യോദ്ധാവായിരുന്നു.
കൊപ്പലിന് പകരം വെക്കാൻ ഒരാളും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ കഴിവും മികവും ഒന്നു വേറെ ലെവലായിരുന്നു. പലരുടേയും കണ്ണീരൊപ്പി കൊടുത്ത കരുണയുടെ കലവറയായിരുന്നു കൊപ്പൽ. 2023 നവംബർ 24 വെള്ളിയാഴ്ച മുനിസിപ്പൽ കോൺഫറൻ ഹാളിൽ കൊപ്പൽ അബ്ദുല്ലയുടെ ഏഴാം ചരമ വാർഷിക പരിപാടി നടക്കുകയാണ്. കൊപ്പൽ എന്നും മായാത്ത നിലാവായ് ഓരോരുത്തരുടേയും ഹൃദയത്തിൽ പ്രകാശിക്കട്ട.
(KasargodVartha) കാസർകോടിന്റെ നായകൻ, പാവപ്പെട്ടവർക്കും സാധാരണക്കാർക്കും നെടും തൂണായി രാത്രിയും പകലും പ്രവർത്തന മേഖലകളിൽ മിന്നി തിളങ്ങിയിരുന്ന കൊപ്പൽ അബ്ദുല്ല വിട്ടുപിരിഞ്ഞിട്ട് ഏഴ് വർഷങ്ങളാവുകയാണ്. ജാതി മത ഭേദമന്യേ എല്ലാവരേയും തുല്യരായി കണ്ടുകൊണ്ടു ജീവിച്ച പച്ചയായ മനുഷ്യനായിരുന്നു കൊപ്പൽ. ഏത് പാതിരാത്രിയിലും ചെന്ന് പരാതികളും വിഷമങ്ങളും ആര് പറഞ്ഞാലും അതിനുള്ള പരിഹാരം ചെയ്തു കൊടുത്തിരുന്ന നായകൻ.
അദ്ദേഹത്തിന്റെ മരണത്തിന് ഏഴ് വർഷങ്ങളായെങ്കിലും ഇന്നും നാടിനേയും നാട്ടുകാരേയും ദുഖത്തിലാഴ്ത്തുകയാണ്. കൊപ്പൽ അബ്ദുല്ല എന്ന വ്യക്തി നെല്ലിക്കുന്നുകാർക്ക് മാത്രമല്ല കാസർകോടിലെ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. ചെറുതും വലുതുമായ ഏതു കാര്യങ്ങളും അതിന്റേതായ ആത്മാർഥതയോടും ചെയ്തു കൊടുത്ത് പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയിരുന്ന ഒരാളായിരുന്നു കൊപ്പൽ.
സാമൂഹ്യ പ്രവർത്തന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് സൗഹൃദ വലയം തീർത്ത് കഴിവ് തെളിയിച്ച കൊപ്പൽ ഇന്നും പലരുടേയും മനസ്സിൽ മായാതെ കിടക്കുന്നു. രാഷ്ട്രീയമോ, മതമോ വേർതിരിച്ച് കാണാതെ എല്ലാം ഒന്നായി കണ്ടുകൊണ്ട് സൗഹാർദത്തിന്റെ സാഗരം തീർത്ത മഹാനായിരുന്നു. കൊടിയുടെ നിറമോ, ഉടുത്ത വസ്ത്രത്തിന്റെ കളറോ നോക്കാതെ തോളോട് തോൾ ചേർത്തു വെച്ച സ്നേഹിതനായിരുന്നു. കാസർകോട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവിയിലും ജാഡ കാണിക്കാത്ത പ്രവർത്തകനായി തന്റെ ദൗത്യം നിറവേറ്റിയ വ്യക്തിത്വമായിരുന്നു.
പല സർക്കാർ സ്ഥാപനങ്ങളിലും അദ്ദേഹത്തിന് സ്വാധീനമുണ്ടായിരുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് കൗശലങ്ങൾ പറഞ്ഞ് സൗഹൃദ വലയം തീർത്തയാൾ, ഒരു മന്ത്രിയോ, എംഎൽഎയോ ആയിരുന്നില്ല, എന്നിട്ടും നാട്ടുകാർക്കും കാസർകോട്ടുകാർക്കും പലവിധ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു. എന്ത് ബുദ്ധിമുട്ടുള്ള പ്രശ്നമാണെങ്കിലും കൊപ്പലിനെ സമീപിച്ചാൽ ആ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി കൊടുത്തിരുന്ന യോദ്ധാവായിരുന്നു.
കൊപ്പലിന് പകരം വെക്കാൻ ഒരാളും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് തോന്നുന്നത്. അദ്ദേഹത്തിന്റെ കഴിവും മികവും ഒന്നു വേറെ ലെവലായിരുന്നു. പലരുടേയും കണ്ണീരൊപ്പി കൊടുത്ത കരുണയുടെ കലവറയായിരുന്നു കൊപ്പൽ. 2023 നവംബർ 24 വെള്ളിയാഴ്ച മുനിസിപ്പൽ കോൺഫറൻ ഹാളിൽ കൊപ്പൽ അബ്ദുല്ലയുടെ ഏഴാം ചരമ വാർഷിക പരിപാടി നടക്കുകയാണ്. കൊപ്പൽ എന്നും മായാത്ത നിലാവായ് ഓരോരുത്തരുടേയും ഹൃദയത്തിൽ പ്രകാശിക്കട്ട.
Keywords: Article, Editor, Choice, Abdulla, Koppal, 7 Years, Death, Memories, Nellikunnu, Kasargod, 7 years since death of Koppal Abdulla.
< !- START disable copy paste -->