city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണപ്പുറം ഫിനാന്‍സില്‍ നിന്നും മുക്കുപണ്ടം വെച്ച് 1,30,000 തട്ടിയെടുത്തു

ഉപ്പള:(www.kasargodvartha.com 11/04/2018) മണപ്പുറം ഫിനാന്‍സില്‍ മുക്കുപണ്ടം പണയപ്പെടുത്തി 1,30, 000 രൂപ തട്ടിയെടുത്തതായി കാണിച്ച് ഉപ്പള, ഹൊസങ്കടി ബ്രാഞ്ച് മനേജര്‍മാര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസം ആദ്യവാരമാണ് രണ്ടു ബ്രാഞ്ചുകളിലും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തിരിക്കുന്നത്.

ഹൊസങ്കടി ബ്രാഞ്ചില്‍ 32 ഗ്രാം മുക്കുപണ്ടം നല്‍കി 67000 രൂപയും ഉപ്പള ബ്രാഞ്ചില്‍ നിന്ന് 30 ഗ്രാം പണയപ്പെടുത്തി 65000 രൂപയുമാണ് തട്ടി എടുത്തിരിക്കുന്നത്. പണയ സമയത്ത് ഇവര്‍ നല്‍കിയ ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് പിന്നീടാണ് മനസിലാകുന്നത്. ഇതിലുള്ള മേല്‍ വിലാസം വ്യാജമാണ്.സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണെന്ന് മഞ്ചേശ്വരം എസ്.ഐ. അനൂപ് കുമാര്‍ പറഞ്ഞു.

 മണപ്പുറം ഫിനാന്‍സില്‍ നിന്നും മുക്കുപണ്ടം വെച്ച് 1,30,000 തട്ടിയെടുത്തു

ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ സ്വര്‍ണ്ണം പണയം വെക്കാന്‍ കൊണ്ടു പോയാല്‍ പ്യൂരിറ്റി അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് സ്വര്‍ണ്ണം വാങ്ങാറുള്ളത്. ഇത്തരം പരിശോധനയില്‍ മുക്കു പണ്ടമെന്ന് തെളിയിക്കാന്‍ കഴിയാത്തതില്‍ സ്ഥാപന ജീവനക്കാര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Uppala, Kasaragod, Cheating, Gold, Aadhar Card, Police, Complaint, Investigation,1,30,000 snatching from Uppala Manappuram Finance

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia