city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരിതം വിതയ്ക്കുന്ന തെങ്ങിലെ വെള്ളീച്ചയെ ഭയക്കേണ്ടതില്ല; ലളിതമായ പ്രയോഗത്തിലൂടെ ഇവയെ തുരത്താം, വാര്‍ത്താ സമ്മേളത്തില്‍ സിപിസിആര്‍ഐ ഉദ്യോഗസ്ഥര്‍

കാസര്‍കോട്: (www.kasargodvartha.com 22.12.2017) കാസര്‍കോട്ടും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മംഗളൂരുവിലും അടക്കം തെങ്ങുകളെ ബാധിച്ചിരിക്കുന്ന വെള്ളീച്ച ബാധയെ കര്‍ഷകര്‍ ഒട്ടും ഭയക്കേണ്ടതില്ലെന്ന് സി.പി.സി.ആര്‍.ഐ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2016 മുതലാണ് തെങ്ങുകളില്‍ വെള്ളീച്ച ബാധ കണ്ട് തുടങ്ങിയിരിക്കുന്നത്. എന്നാല്‍ തെങ്ങോലയെ ചെറിയ തോതില്‍ മാത്രമേ ഇപ്പോള്‍ വെള്ളീച്ച ബാധ ഉണ്ടായിട്ടുള്ളൂ. ഇതില്‍ കര്‍ഷകര്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല.

ഓലകളുടെ അടിഭാഗത്ത് മാത്രമാണ് വെള്ളീച്ചകള്‍ മുട്ടയിട്ട്് പെരുകുന്നത്. വെള്ളമടിച്ചോ, ലയിപ്പിച്ച വേപ്പെണ്ണ തളിച്ചോ വെള്ളീച്ച ശല്യം ഇല്ലാതാക്കാന്‍ കഴിയും. ഇവയ്‌ക്കെതിരെ മിത്ര കീടങ്ങള്‍ പെരുകുന്നതു കൊണ്ട് ഇപ്പോള്‍ വെള്ളീച്ച ബാധയില്‍ കുറവുണ്ട്. മിത്ര കീടങ്ങളെ നശിപ്പിക്കുമെന്നതിനാല്‍ ഒരു കാരണവശാലും വെള്ളീച്ചക്കെതിരേ രാസകീടനാശിനികള്‍ പ്രയോഗിക്കരുതെന്നും സി.പി.സി.ആര്‍.ഐ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളീച്ച ബാധ സംബന്ധിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിനായി ജനുവരി അഞ്ചു മുതല്‍ 10 വരെ സി.പി.സി.ആര്‍.ഐയില്‍ കര്‍ഷക സംഗമം സംഘടിപ്പിക്കുമെന്നും വെളളീച്ചകളെ തുരത്താനുള്ള മിത്രകീടങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയ അവസാനഘട്ടത്തിലാണെന്നും സിപിസിആര്‍ഐ അധികൃതര്‍ അറിയിച്ചു.

15 ശതമാനം മാത്രമുണ്ടായിരുന്ന മിത്രകീടങ്ങള്‍ ഇപ്പോള്‍ 70 ശതമാനം വരെയായി വര്‍ദ്ധിച്ചിട്ടുണ്ട്. വെള്ളീച്ച ബാധ ഉത്പാദനത്തെ ഇപ്പോള്‍ ബാധിച്ചിട്ടില്ല. വെള്ളീച്ചയില്‍ നിന്നുമുണ്ടാകുന്ന മധുര ശ്രവം താഴെയുള്ള ഓലകളില്‍ വീഴുന്നതിനാല്‍ കറുത്ത നിറത്തില്‍ തെങ്ങോലകള്‍ മാറുന്നുണ്ട്. ഇത് രൂക്ഷമായാല്‍ മാത്രം പ്രകാശ സംശ്ലേഷണത്തെ ബാധിക്കുകയും ഉത്പാദനം ചെറിയ തോതില്‍ കുറയാനും സാധ്യതയുണ്ട്. ചെന്തെങ്ങുകളിലും കുറുകിയ ഇനം തെങ്ങുകളിലും മാത്രമാണ് വെള്ളീച്ച ബാധ കൂടുതല്‍ കാണുന്നത്. 1990 കളില്‍ ഉണ്ടായ തെങ്ങോല പുഴു ശല്യം മിത്രകീടങ്ങള്‍ നശിപ്പിച്ചതു പോലെ വെള്ളീച്ചയെയും മിത്രകീടങ്ങള്‍ തന്നെ നശിപ്പിക്കുമെന്നാണ് കരുതുന്നത്. സിപിസിആര്‍ഐയില്‍ ഉത്പാദിപ്പിക്കുന്ന മിത്രകീടങ്ങളെ കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. പി. ചൗഡപ്പ, ഡോ. കെ. മുരളീധരന്‍, ഡോ. പി.എസ് പ്രതിഭ, ഡോ. രാമപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

Related News:
തെങ്ങിനെ ബാധിക്കുന്ന വെള്ളീച്ച മലയോരത്തടക്കം പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല, നാളികേര ഉത്പാദനത്തേയും രോഗം ബാധിച്ചേക്കും

ദുരിതം വിതയ്ക്കുന്ന തെങ്ങിലെ വെള്ളീച്ചയെ ഭയക്കേണ്ടതില്ല; ലളിതമായ പ്രയോഗത്തിലൂടെ ഇവയെ തുരത്താം, വാര്‍ത്താ സമ്മേളത്തില്‍ സിപിസിആര്‍ഐ ഉദ്യോഗസ്ഥര്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPCRI, Press Club, Press meet, Agriculture, Solution for Spurs pest attack on coconut palms; CPCRI press meet
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia