city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഞ്ചസാരയേക്കാൾ 30 ഇരട്ടിമധുരമുള്ള മധുര തുളസി കൃഷി ചെയ്ത് കുടുബശ്രീ പ്രവർത്തകർ; കാസർകോട്ട് ആദ്യം

മുളിയാർ: (www.kasargodvartha.com 26.06.2021) ജില്ലയില്‍ ആദ്യമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുര തുളസി കൃഷി. മുളിയാര്‍ കുടുബശ്രീ സി ഡി എസ് നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. കര്‍ഷകയായ ഖൈറുന്നീസയുടെ കൃഷിസ്ഥലത്ത് ആദ്യഘട്ടമെന്ന നിലയില്‍ 500 തൈകളാണ് നട്ടു പരിപാലിച്ച് തുടങ്ങുന്നത്.

പഞ്ചസാരയെക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടിയാണ് മധുര തുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്. ശീതളപാനിയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌കെറ്റുകള്‍, എന്നിവയില്‍ പഞ്ചസാരയ്ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത വര്‍ധിച്ചു.

പഞ്ചസാരയേക്കാൾ 30 ഇരട്ടിമധുരമുള്ള മധുര തുളസി കൃഷി ചെയ്ത് കുടുബശ്രീ പ്രവർത്തകർ; കാസർകോട്ട് ആദ്യം

മധുരം അമിതമാണെങ്കിലും മധുര തുളസിയുടെ ആരോഗ്യ ഗുണം പറഞ്ഞറിയിക്കാനാവാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടി കൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കുവാന്‍ മധുര തുളസി സഹായിക്കും. മുളിയാര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലേക്ക് ഇത് വ്യാപിപ്പിക്കുവാനാണ് സി ഡി എസിന്റെ ശ്രമം.

കാറഡുക്ക ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി മിനി അധ്യക്ഷയായി. കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ മുഖ്യാതിഥിയായി. എ ഡി എം സി സി എച് ഇഖ്ബാൽ, റൈസ റാശിദ്, ഇ മോഹനന്‍, ശ്യാമള, രവീന്ദ്രന്‍ പൊയ്യക്കാല്‍, മൈമുന, സകീന, ശ്രീനേഷ് ബാവിക്കര സംബന്ധിച്ചു.

Keywords:  Kerala, News, Muliyar, Agriculture, Cultivation, Kudumbasree, Farming, Top-Headlines, Kasaragod, Kudubasree workers cultivate Sweet Thulasi, which is 30 times sweeter than sugar; First in Kasaragod.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia