കാര്‍ഷികമേഖല തകര്‍ക്കാന്‍ ബിജെപിയുടെ ഗൂഢാലോചനയ്‌ക്കെതിരെ:ജാഗോ കിസാന്‍ എസ്ഡിപിഐ സൈക്കിള്‍ പര്യടനം ആരംഭിച്ചു
മഞ്ചേശ്വരം: (www.kasargodvartha.com 10.10.2020) രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് കാര്‍ഷകരുടെ നടുവൊടിക്കുന്ന പുതിയ നിയമമാണ് മോഡിയും ബിജെപിയും ചുട്ടെടുത്തതെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം പറഞ്ഞു. ആഗോള മുതലാളിത്ത വ്യവസ്ഥിതിയെ സംരക്ഷിക്കുകയും അവരെ തലോടാനും മാത്രമാണ് പുതിയ നിയമം, ലക്ഷണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന രാജ്യത്ത് അതിനെ തടയാനും അവരെ സംരക്ഷിക്കാനുമുള്ള ഒരു ശ്രമങ്ങളും കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികമേഖലയെ തകര്‍ക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനക്കെതിരെ ഒക്ടോബര്‍ 1 മുതല്‍ 31 വരെ ജാഗോ കിസാന്‍ എസ് ഡി പി ഐ ദേശിയ കാംപയിന്‍ നടന്നു വരികയാണ്. ജാഗോ കിസാന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സൈക്കിള്‍ പര്യടനം മഞ്ചേശ്വരം മച്ചംപാടി അമ്മിത്താടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പ്രവര്‍ത്തകനും കര്‍ഷകനുമായ മില്‍ക്കിവേഗസ് അമ്പിത്താടി സൈക്കിള്‍ പര്യടനം ഫ്‌ലാഗ് ഓഫ് ചെയ്തു. രാജേഷ് വേഗസ്, മില്‍ക്കിവേഗസ്, ദിനേശ അമ്പിത്താടി, മഞ്ചപ്പ ഷെട്ടി, നരായന്‍ വേഗസ്, രേവതി എന്നി കര്‍ഷകരെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, ട്രഷറര്‍ സിദ്ദീഖ് പെര്‍ള, സെക്രട്ടറിമാരായ സവാദ് സി എ, അബ്ദുല്ല എരിയാല്‍ കമ്മിറ്റി അംഗം അഹമദ് ചൗക്കി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസങ്കടി, സെക്രട്ടറി മുബാറക് കടമ്പാര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ യു അബദുല്‍ സലാം ക്യാപ്റ്റനായുള്ള ജില്ലാ സൈക്കിള്‍ പര്യടനം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ഞായറാഴ്ച തൃക്കരിപ്പൂരില്‍ സമാപിക്കും.
Keywords: Manjeshwaram, Kasaragod, Kerala, news, SDPI, Agriculture, BJP, Bicycle, Jago Kisan launches SDPI cycle tour against BJP's conspiracy to sabotage agriculture