city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജൈവ കൃഷിയില്‍ പുതു ജീവന്‍ തേടി ബിരുദവിദ്യാര്‍ത്ഥി

പെരിയ: (www.kasargodvartha.com 07/03/2016) പഠനത്തോടൊപ്പം ജൈവകൃഷി ചെയ്ത് വിജയഗാഥ നേടിയ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ സ്വദേശി ജീവന്‍ സജി വാതപള്ളില്‍ ഇന്ന് അറിയപ്പെടുന്ന കുട്ടികര്‍ഷകനാണ്. തന്റെ തരിശായി കിടന്ന 14 ഏക്കറോളം വരുന്ന കല്ലുവെട്ടുകുഴിയില്‍ മണ്ണിട്ട് തണ്ണിമത്തന്‍, വഴുതിന, പടവലം, പാവയ്ക്ക, പച്ചമുളക്, കോവക്ക, തക്കാളി, കക്കിരി, വെള്ളരി, മത്തങ്ങ, കുമ്പളം, പയര്‍ തുടങ്ങി 30-ഓളം പച്ചക്കറി ഇനങ്ങള്‍ തോട്ടത്തില്‍ വിളഞ്ഞു നില്‍ക്കുന്നു. ഒപ്പം നേന്ത്രവാഴ കൃഷിയും, ഞാലിപ്പൂവനും, ഇഞ്ചിയും, മഞ്ഞളും.

സജിയുടെ അച്ഛന്‍ ഒരു ബിസിനസുകാരനാണ്. എന്നാല്‍ അച്ഛന്റെ പാതയില്‍ നിന്നുമാറി പാഠപുസ്തകങ്ങളില്‍ നിന്ന് കിട്ടിയ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ജൈവ സംസ്‌ക്കാരത്തിലൂടെയുള്ള ഒരു വഴി തുറന്നു വിടുകയാണ് ജീവന്‍ നടത്തിയത്. ഇതിന് പൂര്‍ണ്ണമായ ധൈര്യം നല്‍കികൊണ്ട് അച്ഛനായ സജിയും അമ്മ മേഴ്‌സിയും സഹോദരി സയനും ഒപ്പമുണ്ട്. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ക്യഷി വകുപ്പിലെ ഉദ്യോഗസ്ഥനായ പ്രമോദും, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ രതീഷ് പിലിക്കോടും സജീവമായിട്ടുണ്ട്.

എന്നാല്‍ വിഷാംശമുള്ള കീടനാശിനികള്‍ക്കു പകരം ജൈവകീടനാശിനി മാത്രമെ തന്റെ കൃഷിയില്‍ ഉപയോഗിക്കുകയുള്ളൂ എന്ന കര്‍ക്കശ നിലപാട് ജീവന്‍ സ്വീകരിച്ചതിന്റെ ഫലമായി ഒരു വലിയ ജൈവവള നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അതിന്റെ തുടക്കമെന്നോണം 400 ടണ്‍ ജൈവവളം നിര്‍മ്മിക്കുന്നതിന്റെ ആദ്യഘട്ടം തുടങ്ങുകയും ചെയ്തു. തന്റെ ജൈവവള യൂണിറ്റില്‍ 3 വര്‍ഷത്തെ പരീക്ഷണത്തിന് ശേഷം മാര്‍ക്കറ്റില്‍ എത്തിക്കുന്ന അഞ്ച് തരം വളങ്ങള്‍ ജിഞ്ചര്‍ സ്‌പെഷ്യല്‍ (ഇഞ്ചി കൃഷിക്കു വേണ്ടി മാത്രം), എക്കോപിത്ത് (എല്ലാ ചെടികള്‍ക്കും), ഹെര്‍ബിയോ (പൂച്ചെടികള്‍ക്ക് വേണ്ടി), ഹെര്‍ബിയോ പ്ലസ് (കവുങ്ങിന് വരുന്ന മഹാളി, മണ്ടരി രോഗങ്ങള്‍ക്ക്), ഹാര്‍വെസ്റ്റോ (നെല്‍ക്യഷി) എന്നിവയാണ്.

ഈ വളങ്ങള്‍ മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്തുകയും വായു സഞ്ചാരം കൂട്ടുകയും ചെയ്യുന്നു. മണ്ണിര മുതലായ ജൈവ കീടങ്ങളുടെ സഞ്ചാരം സാധ്യമാക്കുകയും ചെയ്യും. ഒരു പ്രധാന പ്രത്യേകത വെള്ളത്തിന്റെ ലഭ്യത വളരെ കുറച്ച് മാത്രമെ ആവശ്യമുള്ളു എന്നതാണ്. വളത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ചകിരി ചോറോടൊപ്പം ക്വയര്‍ ബോര്‍ഡിന്റെ പിത്ത് പ്ലസ് ബാക്ടീരിയും, സൂഡോ മൊണാക്‌സൈഡ് എന്ന ബാക്ടീരിയയും, നൈട്രജന്‍ പൊട്ടാസ്യം മുതലായവ എന്‍ഹേന്‍സ് ചെയ്യുന്ന ബാക്ടീരിയയും എല്ലുപൊടി, മീനെണ്ണയും, മീന്‍പൊടി എന്നിവയുമാണ്.

കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴിലുള്ള ക്വയര്‍ ബോര്‍ഡിന്റെ അനുമതിയോടെ ജീവ ഓര്‍ഗാനിക്ക് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ജൈവവള നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്. ജൈവവളം ആവശ്യമുള്ള കര്‍ഷകര്‍ക്ക് യാതൊരു ലാഭവും ഇല്ലാതെ നിര്‍മ്മാണ ചെലവ് മാത്രം വാങ്ങിച്ചുകൊണ്ട് വളം നല്‍കുക എന്ന ഒരു ചിന്ത കൂടി ജീവന് ഉണ്ട്. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ പ്ലസ്റ്റു പഠന സമയത്താണ് സ്വന്തമായി ജൈവ ക്യഷിയെ കുറിച്ചുള്ള ഒരു മോഹം വന്നത്. അതുകൊണ്ട് തന്നെ ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും പരിസ്ഥിതി ക്ലബ്ബുമായി സഹകരിച്ച് തന്റെ തോട്ടത്തില്‍ വെച്ച് ജൈവ വൈവിധ്യങ്ങളെ കുറിച്ചും വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടത്തെ കുറിച്ചും അതിലൂടെ വിഷവിമുക്തമായ ഭക്ഷണ വിഭവങ്ങളെ സ്വന്തമായി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നൊരു ബോധവല്‍ക്കരണ ക്ലാസ് നല്‍കാനും മുന്നാട് പീപ്പിള്‍സ് ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിയായ ജീവന്‍ ആഗ്രഹിക്കുന്നുണ്ട്. ജീവന്റെ, ജീവിത തുടിപ്പുകളിലേക്ക് നമുക്കും പങ്കുചേരാം.

വാര്‍ത്താ സമ്മേളനത്തില്‍ ജീവന്‍ സജി വാതപള്ളില്‍, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകന്‍ രതീഷ് പിലിക്കോട്, റൈസ് റഹ് മാന്‍ എന്നിവര്‍ പങ്കെടുത്തു.
ജൈവ കൃഷിയില്‍ പുതു ജീവന്‍ തേടി ബിരുദവിദ്യാര്‍ത്ഥി

ജൈവ കൃഷിയില്‍ പുതു ജീവന്‍ തേടി ബിരുദവിദ്യാര്‍ത്ഥി

Keywords:  Periya, Kasaragod, Kerala, Agriculture, Degree student wins in agriculture too.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia