city-gold-ad-for-blogger
Aster MIMS 10/10/2023

Arrested | കാറിൽ കത്തിക്കരിഞ്ഞ നിലയിൽ 3 മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു; 6 പ്രതികൾ അറസ്റ്റിൽ

മംഗ്ളുറു: (KasargodVartha) ദക്ഷിണ കന്നഡ ജില്ലയിൽ മംഗ്ളൂറിനടുത്ത ബെൽത്തങ്ങാടി സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച തുമകൂറിൽ കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചുരുളഴിയുന്നത് നിധി തേടിയവരുടെ ദാരുണ അന്ത്യം. ബെൽത്തങ്ങാടി ടി ബി ക്രോസ് റോഡിലെ ഓട്ടോ റിക്ഷ ഡ്രൈവർ കെ ശാഹുൽ (45), മഡ്ഡട്ക്കയിലെ സി ഇസ്ഹാഖ് (56), ഷിർലാലുവിലെ എം ഇംതിയാസ് (34) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരുന്നത്.
  
Arrested | കാറിൽ കത്തിക്കരിഞ്ഞ നിലയിൽ 3 മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു; 6 പ്രതികൾ അറസ്റ്റിൽ

സംഭവത്തിൽ തുമകൂറിലെ കെ മധു(34), സാന്തെപേട്ടയിലെ വി നവീൻ (24), വെങ്കിടേഷ് പുരയിലെ എ കൃഷ്ണ (22), ഹോംബയ്യണപാളയയിലെ എൻ ഗണേശ്(19), കാളിദാസ നഗറിലെ എം സൈമൺ (18), നാഗണ്ണ പാളയയിലെ യു കിരൺ (23) എന്നിവരെ അറസ്റ്റ് ചെയ്തതായി തുമകൂരു ജില്ല പൊലീസ് സൂപ്രണ്ട് കെ വി അശോക് ചൊവ്വാഴ്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തുമകൂറു കുച്ചാംഗി തടാകത്തിലേക്ക് തള്ളിയിട്ട നിലയിലായിരുന്നു റഫീഖ് എന്നയാളുടെ പേരിൽ രജിസ്ട്രേഷനുള്ള കാർ.


സംഭവത്തെ കുറിച്ച് പൊലീസ് സൂപ്രണ്ട് പറയുന്നത് ഇങ്ങനെ:

'ബെൽത്തങ്ങാടി സ്വദേശികളായ മൂന്ന് പേരേയും പ്രതികൾ സംഭവ ദിവസം ബീരണക്കല്ല് മലയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അവിടെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കാറിലിട്ട ശേഷം കാറിന് തീകൊളുത്തി. പിന്നീട് തടാകത്തിൽ തള്ളി തെളിവുകൾ നശിപ്പിച്ചു. തടാകത്തിൽ കത്തിയ കാർ കണ്ട നാട്ടുകാർ വിവരം നൽകിയാണ് പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചത്.

മരിച്ചവരെ ആറ് - ഏഴ് മാസമായി തുമകൂറു ശിരാഗട്ടെയിലെ പാട്ടരാജു എന്ന രാജുവിനൊപ്പം (35) കാണാറുണ്ടെന്ന നാട്ടുകാരുടെ മൊഴിയാണ് അന്വേഷണത്തിന് തുമ്പായത്.

രാജുവിനേയും കൂട്ടാളി വാസി ഗംഗാരാജുവിനേയും (35) ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. നിധി എടുത്തു നൽകാം എന്ന് വിശ്വസിപ്പിച്ച് പാട്ടരാജുവും കൂട്ടാളിയും ബെൽത്തങ്ങാടി സ്വദേശികളിൽ നിന്ന് പല തവണകളായി ആറ് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും നിധി കിട്ടാത്തതിനെ ത്തുടർന്ന് പണം തിരിച്ച് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. തന്നില്ലെങ്കിൽ പൊലീസിൽ പരാതി നൽകും എന്ന് ഭീഷണിപ്പെടുത്തിയതോടെ മൂന്നു പേരേയും കൊല്ലുകയായിരുന്നു'.

Keywords:  News, Top-Headlines, Mangalore, Mangalore-News, Crime, National, Tumakuru Police solve case of 3 bodies found in car; 6 arrested.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL