city-gold-ad-for-blogger
Aster MIMS 10/10/2023

Robbery | നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന വ്യാപാരഭവനിൽ കവർച്ച; 1.5 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു; ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ ലോകർ ഇളക്കിയെടുത്ത് പുറത്തേക്ക് കടത്തി

കാസർകോട്: (Kasargodvartha) നഗരഹൃദയത്തിൽ കാസർകോട് ബ്ലോക് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന വ്യാപാരഭവനിൽ വൻ കവർച്ച. 1.5 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി ക്ഷേമ സഹകരണ സംഘത്തിന്റെ ലോകർ ഇളക്കിയെടുത്ത് പുറത്തേക്ക് കടത്തിക്കൊണ്ട് പോവുകയായിരുന്നു.

Robbery | നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന വ്യാപാരഭവനിൽ കവർച്ച; 1.5 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു; ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ ലോകർ ഇളക്കിയെടുത്ത് പുറത്തേക്ക് കടത്തി

വ്യാപാരികളിൽ നിന്നും ദിവസേന എടുക്കുന്ന കലക്ഷൻ തുകയായ 1.37 ലക്ഷം രൂപയടങ്ങുന്ന ലോകറാണ് പുറത്തേക്ക് കടത്തിക്കൊണ്ട് പോയത്. ഇതുകൂടാതെ മേശവലിപ്പിൽ ജീവനക്കാർ സൂക്ഷിച്ച 2000 രൂപ, കലക്ഷൻ ഏജന്റിന് നൽകാനായി വെച്ച 10,000 രൂപയും കവർന്നിട്ടുണ്ട്. വ്യാപാരഭവന്റെ മുൻവശം ഗേറ്റ് പൂട്ടി കാവൽക്കാരൻ നിൽപ്പുണ്ടായിരുന്നു. കവർച്ച നടന്ന വിവരം കാവൽക്കാരൻ അറിഞ്ഞിരുന്നില്ല.

പിറക് വശത്തെ മരങ്ങളും മറ്റും വെട്ടിയിട്ട സ്ഥലത്ത് കൂടിയാണ് മോഷ്ടാവ് സഹകരണ സംഘത്തിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നത്. ഓഫീസിൽ കയറിയ മോഷ്ടാവ് പണം സൂക്ഷിച്ച ലോകറുമായി വന്ന വഴിയേ തന്നെ കടന്നുകളയുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. രാവിലെ 9.30 മണിയോടെ ജീവനക്കാർ എത്തിയപ്പോഴാണ് സംഘത്തിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും മറ്റും കൊണ്ടുപോയതായി വ്യക്തമായത്.

സഹകരണ സംഘം സെക്രടറി അനിതയുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധർ എത്തി പരിശോധന നടത്തി. പൊലീസ് നായയെയും സ്ഥലത്ത് കൊണ്ടുവന്ന് പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തൊട്ടടുത്ത് പ്രവർത്തിക്കുന്ന കെ എസ് ഇ ബി ഓഫീസിലെ സിസിടിവി കാമറ പൊലീസ് പരിശോധിക്കുന്നുണ്ട്.

Robbery | നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന വ്യാപാരഭവനിൽ കവർച്ച; 1.5 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു; ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാരി ക്ഷേമ സഹകരണ സംഘത്തിലെ ലോകർ ഇളക്കിയെടുത്ത് പുറത്തേക്ക് കടത്തി

Keywords: News, Kerala, Kasaragod, Robbery, Malayalam News, Crime, Police Investigation, KSEB Office, CCTV, Vyapara Bhavan, Robbery at Vyapara Bhavan, Kasaragod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL