city-gold-ad-for-blogger
Aster MIMS 10/10/2023

Rajmohan Unnithan | 696 കോടിയുടെ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കിയെന്ന് രേഖകൾ പുറത്ത് വിട്ട് രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: (KasaragodVartha) കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന ഫലമായി കാസർകോട് പാർലമെൻ്റ് മണ്ഡലത്തിൽ 696 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൻ്റെ ജനഹിതം മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പാർലമെൻ്റ് മണ്ഡലത്തിൻ്റെ സർവതോന്മുഖമായ പുരോഗതിക്ക് കക്ഷിരാഷ്ട്രീയത്തിന് അതീതമായിട്ടാണ് പെരുമാറിയതും, വികസനം നടപ്പാക്കിയതും. രാഷ്ട്രീയം സേവന മാർഗമായിട്ടാണ് സ്വീകരിച്ചത്. ജനങ്ങളോടൊപ്പം സുഖത്തിലും ദുഖത്തിലും നിന്നുവെന്നും അദ്ദേഹം പറഞ്ഞു.
  
Rajmohan Unnithan | 696 കോടിയുടെ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കിയെന്ന് രേഖകൾ പുറത്ത് വിട്ട് രാജ്മോഹൻ ഉണ്ണിത്താൻ

രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ചു. ശിപാർശയില്ലാതെ കയറി വരാൻ അവസരമൊരുക്കി. കോവിഡ് വന്നപ്പോൾ എംപിമാർക്കുള്ള തുക (MP Fund) കേന്ദ്ര സർകാർ നിർത്തലാക്കി. കിട്ടാവുന്ന തുകകൾ കാര്യക്ഷമമായി ഉപയോഗിച്ചു. പരിയാരം മെഡികൽ കോളജിന് അഞ്ച് വെൻ്റിലേറ്ററുകൾ നൽകി. ജില്ലാ ആശുപത്രിയിൽ പി പി ഇ കിറ്റ്, മൾടി പാരാമീറ്റർ എന്നിവയും ജില്ലയിലെ നാല് ആശുപത്രികൾക്ക് ആംബുലൻസുകളും നൽകി. സ്‌കൂളുകൾക്കും കോളജുകൾക്കും ലാപ്ടോപ്, മൊബൈൽ ഫോണുകൾ നൽകിയതായും എം പി പറഞ്ഞു.

വായനശാലകൾക്ക് അഞ്ച് ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി. 66 അംഗ പരിമിതർക്ക് മുച്ചക്ര വാഹനങ്ങളും ആർടിഫിഷ്യൽ കാലുകകളും വിതരണം ചെയ്തു. 175 ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് സ്വിചോൺ ചെയ്തു. നാല് ഗ്രാമങ്ങളെ സമ്പൂർണ വികസിത പഞ്ചായതുകളാക്കി. രണ്ട് മുതൽ അഞ്ച് കോടി വരെ ചികിത്സാ സഹായധനമായി നൽകി. പട്ടികജാതി വിഭാഗത്തിനു ആറ് കമ്യൂണിറ്റി ഹോളുകൾ നിർമിച്ചു നൽകി. പി കരുണാകരൻ ചിലവഴിക്കാത്ത 2.5 കോടി വാങ്ങി വികസന പ്രവർത്തനങ്ങൾ നടത്തി.

റെയിൽവേയിൽ നിരവധി ഇടപെടലുകൾ മൂലം രണ്ട് സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഇടം നേടി. ഏഴ് റെയിൽവേ മേൽപാലങ്ങൾ യാഥാർഥ്യമായി. നിരവധി ട്രെയിനുകൾക്ക് കണ്ട മാനം സ്റ്റോപുകൾ അനുവദിക്കാൻ ഇടപെട്ടു. കിനാനൂർ-കരിന്തളം ആയുഷ് ആശുപത്രിക്ക് വേണ്ടി ശക്തമായ ഇടപെടൽ നടത്തി. കാഞ്ഞങ്ങാട് - കാണിയൂർ റെയിൽ പാളത്തിന് സമ്മർദം ചെലുത്തി. സംസ്ഥാന സർകാർ എൻ ഒ സി വാങ്ങാത്തതിനാൽ പദ്ധതി വൈകുന്നു. എയിംസ്, ഭെൽ.ഇ എം എൽ വിഷയത്തിലും ശക്തമായി ഇടപ്പെട്ടു.
 


കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ തൻ്റെ ഭൂരിപക്ഷം ഇരട്ടിയായി വർധിക്കും. ജനങ്ങളിൽ വിശ്വാസമുണ്ട്. ജനങ്ങൾക്ക് എന്നിലും വിശ്വാസമുണ്ട്. ഞാൻ കാസർകോട് തന്നെ സ്ഥിര താമസമാക്കിയിട്ടുണ്ട്. കാസർകോട്ടുകാരനായി തന്നെ ജീവിക്കും. അതു കൊണ്ടാണ് ജനങ്ങൾ ഉണ്ണിച്ച എന്ന് സ്നേഹാദരപൂർവം വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ എ നെല്ലിക്കുന്ന് എംഎൽഎ, സി വി ജയിംസ്, പി എം മുനീർ ഹാജി, മാഹിൻ കേളോട്ട്, അബ്ദുല്ല കുഞ്ഞി ചെർക്കള, എം രാജീവൻ നമ്പ്യാർ, കെ ഖാലിദ്, അർജുൻ തായലങ്ങാടി എന്നിവർ ഒപ്പമുണ്ടായിരുന്നു.
  
Rajmohan Unnithan | 696 കോടിയുടെ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കിയെന്ന് രേഖകൾ പുറത്ത് വിട്ട് രാജ്മോഹൻ ഉണ്ണിത്താൻ

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Rajmohan Unnithan said that development projects worth 696 crores implemented

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL