city-gold-ad-for-blogger
Aster MIMS 10/10/2023

Blackberry | പോഷകങ്ങളാൽ സമ്പുഷ്ടം; ബ്ലാക്ക് ബെറിയുടെ അത്ഭുത ഗുണങ്ങള്‍ അറിയണോ?

കൊച്ചി: (KasargodVartha) ബ്ലാക്ക് ബെറി ഇഷ്ടത്തോടെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാൽ ഇവയുടെ ആരോഗ്യ ഗുണങ്ങൾ അറിയാമോ? നമ്മളറിയാത്ത അത്ഭുത ഗുണങ്ങൾ ബ്ലാക് ബെറിക്കുണ്ട്. വിറ്റാമിന്‍ സി, കെ, ഇ, പ്രോട്ടീന്‍, ഫൈബർ, ഫോളേറ്റ്, കാര്‍ബോഹൈട്രേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം തുടങ്ങീ നിരവധി ധാതുക്കളാൽ സമ്പന്നമാണ് ഈ പഴം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ബ്ലാക്ക്ബെറി, തലച്ചോറിന്‍റെ ആരോഗ്യ നില മെച്ചപ്പെടാനും ഉത്തമമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

Blackberry | പോഷകങ്ങളാൽ സമ്പുഷ്ടം; ബ്ലാക്ക് ബെറിയുടെ അത്ഭുത ഗുണങ്ങള്‍ അറിയണോ?

ബ്ലാക്ക്ബെറിയിൽ ഫൈബർ ധാരാളം ഉള്ളതിനാൽ പ്രമേഹരോഗികള്‍ക്കും കുറഞ്ഞ തോതിൽ കഴിക്കാവുന്നതാണെന്നാണ് അഭിപ്രായം. കൂടാതെ പൊണ്ണത്തടിയുള്ളവർക്കും നല്ലതാണ്. കാരണം ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ഇവയിലെ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ, ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ഹൃദയത്തിന് മെച്ചപ്പെട്ട ആരോഗ്യം നൽകുകയും ചെയ്യുന്നു. കൂടാതെ ചില അർബുദ രോഗവും വിദൂരമാക്കാനും, വിട്ടുമാറാത്ത ചില രോഗങ്ങളുടെ അപകടസാധ്യത തുടങ്ങിയവ കുറയ്ക്കാനും ബ്ലാക് ബെറി സഹായിക്കുമെന്ന് പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബ്ലാക്ക്ബെറിയിലെ വിറ്റാമിന്‍ സി പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഉദര ആരോഗ്യത്തിനും ഉദര പ്രശ്നങ്ങൾക്കും ബ്ലാക്ബെറി നല്ലതാണ്. രക്തസമ്മര്‍ദം കുറയ്ക്കാനും ബ്ലാക്ബെറിയിലെ പൊട്ടാസ്യം ഗുണം ചെയ്യും. ഹൃദ്രോഗത്തിന് കാരണമാകുന്ന നീര്‍ക്കെട്ടുകളെ കുറയ്ക്കുവാൻ ബ്ലാക്ബെറി കഴിക്കുന്നത് പ്രയോജനമാണെന്ന് ചില പഠനങ്ങളും പറയുന്നുണ്ട്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പിന്റെ തോത് കുറച്ചു ആരോഗ്യം നൽകാനും അസുഖങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും ഇവയ്ക്ക് കഴിവുണ്ട്.

ദഹന പ്രക്രിയ സുഗമമാക്കാനും ബ്ലാക് ബെറി നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹനം മെച്ചപ്പെടുത്തി ഉദര ആരോഗ്യം നൽകാൻ സഹായിക്കുന്നു. ഇങ്ങനെ നിരവധി ആരോഗ്യ ഗുണഫലങ്ങളാൽ പ്രധാനമാണ് ബ്ലാക്ബെറി. എന്നിരുന്നാലും അസുഖബാധിതരോ സ്ഥിരമായി മരുന്ന് കഴിക്കുന്നവരോ ആണെങ്കിൽ തീർച്ചയായും ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.

Keywords: News, National, Blackberry, Health, Lifestyle, Benefits, Vitamin, Disease, Blood Pressure, Health benefits of blackberries.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL