city-gold-ad-for-blogger
Aster MIMS 10/10/2023

Gold Rate | കുതിച്ച് കയറി സ്വർണവില; പവന് 50,000 തൊടാൻ 640 രൂപയുടെ വ്യത്യാസം മാത്രം

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച (28.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6170 രൂപയിലും പവന് 49,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Gold Rate | കുതിച്ച് കയറി സ്വർണവില; പവന് 50,000 തൊടാൻ 640 രൂപയുടെ വ്യത്യാസം മാത്രം

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5140 രൂപയും പവന് 41,120 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.

ബുധനാഴ്ച (27.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6135 രൂപയിലും പവന് 49,080 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5110 രൂപയും പവന് 40,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 50,000 ത്തിൽ എത്താൻ 640 രൂപയുടെ വ്യത്യാസം മാത്രമാണുള്ളത്.

ഇക്കഴിഞ്ഞ മാർച് 21നാണ് സ്വർണവില സർവകാല റെകോർഡ് സ്ഥാപിച്ചത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു നിരക്ക്.

മാർചിലെ സ്വർണവില (പവൻ)

മാർച് 1 : 46,320 രൂപ
മാർച് 2 : 47,000 രൂപ
മാർച് 3 : 47,000 രൂപ
മാർച് 4 : 47,560 രൂപ
മാർച് 5 : 47,560 രൂപ
മാർച് 6 : 47,760 രൂപ
മാർച് 7 : 40,080 രൂപ
മാർച് 8 : 48,200 രൂപ
മാർച് 9 : 48,600 രൂപ
മാർച് 10 : 48,600 രൂപ

മാർച് 11 : 48,600 രൂപ
മാർച് 12 : 48,600 രൂപ
മാർച് 13 : 48,280 രൂപ
മാർച് 14 : 48,480 രൂപ
മാർച് 15 : 48,480 രൂപ
മാർച് 16 : 48,480 രൂപ
മാർച് 17 : 48,480 രൂപ
മാർച് 18 : 48,280 രൂപ
മാർച് 19 : 48,640 രൂപ
മാർച് 20 : 48,640 രൂപ

മാർച് 21 : 49,440 രൂപ
മാർച് 22 : 49,080 രൂപ
മാർച് 23 : 49,000 രൂപ
മാർച് 24 : 49,000 രൂപ
മാർച് 25 : 49,000 രൂപ
മാർച് 26 : 48,920 രൂപ
മാർച് 27 : 49,080 രൂപ
മാർച് 28 : 49,360 രൂപ

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Business, Gold Rate on March 28 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL