city-gold-ad-for-blogger
Aster MIMS 10/10/2023

Budget | 2047-ഓടെ വികസിസത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡെല്‍ഹി: (KasargodVartha) 2047-ഓടെ വികസിസത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. വികസനത്തിന്റെ ഫലം ജനങ്ങളിലെത്തിക്കാന്‍ കേന്ദ്ര സര്‍കാറിന് സാധിച്ചെന്നും രാജ്യത്തിന് ഒരു പുതിയ ലക്ഷ്യബോധം ലഭിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥ ഏറെ മാറ്റങ്ങള്‍ക്ക് സാക്ഷിയായി. എല്ലാമേഖലകളെയും ഉള്‍ക്കൊള്ളുന്ന വികസനത്തിനായാണ് സര്‍കാര്‍ ശ്രമിക്കുന്നത്. ദരിദ്രരെയും സ്ത്രീകളെയും യുവാക്കളെയും കര്‍ഷകരെയും കേന്ദ്രീകരിച്ചായിരുന്നു വികസനപ്രവര്‍ത്തനങ്ങള്‍. 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായി. നാലുകോടി കര്‍ഷകര്‍ക്ക് പി എം ഫസല്‍യോജനയിലൂടെ വിള ഇന്‍ഷുറന്‍സ് നല്‍കിയതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Budget | 2047-ഓടെ വികസിസത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന്‍

പി എം കിസാന്‍ യോജനയിലൂടെ 11.8 കോടി കര്‍ഷകര്‍ക്ക് സാമ്പത്തികസഹായം നല്‍കി. ജനങ്ങളുടെ ശരാശരി വരുമാനം 50 ശതമാനത്തോളം വര്‍ധിച്ചു. സൗജന്യ റേഷനിലൂടെ ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രണ്ടാം ടേമില്‍ സര്‍കാര്‍ അതിന്റെ നേട്ടങ്ങള്‍ ഇരട്ടിയാക്കിയെന്നും എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനമാണ് മോദി സര്‍കാര്‍ മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സര്‍കാറിനെ വീണ്ടും ശക്തമായ ജനവിധിയിലൂടെ ജനങ്ങള്‍ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍കാറിന്റെ അവസാന ബജറ്റാണ് മന്ത്രി അവതരിപ്പിക്കുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ചയായ ആറാം ബജറ്റാണിത്.

Keywords: Union Budget 2024: Key announcements from Nirmala Sitharaman's interim budget speech, New Delhi, News, Politics, Union Budget, Politics, Nirmala Sitharaman, Prime Minister, Narendra Modi, Farmers, Poverty, National News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL